പാരിസ്ഥിതികാഘാതം കുറയ്ക്കുന്ന നിർമാണംവേണം  - മന്ത്രി കെ.എൻ.ബാലഗോപാൽ


വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ ആരംഭിച്ച മാതൃഭൂമി-ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി റീജണൽ മാനേജർ എം.കെ.ദിൽഷോബ്, മാതൃഭൂമി ഡയറക്ടർ(ഓപ്പറേഷൻസ്) എം.എസ്.ദേവിക, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ ട്രഷറർ ബിജു സദാശിവൻ, പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ, സെക്രട്ടറി അരുൺ എ.ഉണ്ണിത്താൻ, ക്രെഡായ് കേരള കൺവീനർ ജനറൽ എസ്.എൻ.രഘുചന്ദ്രൻ നായർ, ക്രെഡായ് മുൻ ചെയർമാൻ എസ്.കൃഷ്ണകുമാർ, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ- സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന നിർമാണരീതിക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 'മാതൃഭൂമി-ക്രെഡായ്' പ്രോപ്പർട്ടി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനരുപയോഗിക്കാൻ കഴിയുന്ന നിർമാണവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ഏറ്റവും നല്ല നിർമിതികളും കെട്ടിടസൗകര്യങ്ങളും ന്യായമായ വിലയ്ക്ക് ജനങ്ങൾക്കു നൽകാൻ കെട്ടിടനിർമാതാക്കൾക്ക് കഴിയണം. ഗ്രാമപ്രദേശങ്ങളെല്ലാം നഗരങ്ങളായി മാറുന്ന സംസ്ഥാനത്ത് നിർമാണമേഖലയിൽ ലോകത്താകെ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ ഇവിടെ എത്തിക്കാൻ ബിൽഡർമാർ ശ്രമിക്കണം. ഇത്തരം നല്ല ആശയങ്ങൾ അവതരിപ്പിക്കാൻ എക്‌സ്‌പോയ്ക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ ക്രെഡായ് കേരള കൺവീനർ ജനറൽ എസ്.എൻ.രഘുചന്ദ്രൻനായർ, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ- സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ, മാതൃഭൂമി ഡയറക്ടർ(ഓപ്പറേഷൻസ്) എം.എസ്.ദേവിക എന്നിവർ സംസാരിച്ചു. മാതൃഭൂമിയുടെ ഉപഹാരം മാതൃഭൂമി ഡയറക്ടർ(ഓപ്പറേഷൻസ്) എം.എസ്.ദേവിക, മന്ത്രി കെ.എൻ.ബാലഗോപാലിനു സമ്മാനിച്ചു.

വഴുതയ്ക്കാട് ശ്രീമൂലം ക്ലബ്ബിൽ ഒരുക്കിയിട്ടുള്ള പ്രദർശനത്തിൽ കേരളത്തിലെ പ്രമുഖ ബിൽഡർമാരുടെ പുതിയ നിർമിതികൾ പരിചയപ്പെടാം. തലസ്ഥാനത്ത് സ്വപ്‌നഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്. പുതിയ പദ്ധതികൾ മുൻകൂട്ടി ഇളവുകളോടെ ബുക്ക് ചെയ്യാം. ബാങ്കിങ്, ഫിനാൻസ് മേഖലയിലെ സംശയങ്ങൾ പരിഹരിക്കാനും അവസരമുണ്ട്. ഭവനവായ്പകളെക്കുറിച്ച് വിശദീകരിക്കാൻ ബാങ്ക് ഓഫ് ബറോഡയുടെ സ്റ്റാൾ മേളയിലുണ്ട്.

ഞായറാഴ്ചവരെ മേളയുണ്ടാകും. ബാങ്ക് ഓഫ് ബറോഡയാണ് പവേർഡ് ബൈ സ്‌പോൺസർ. മേളയിൽ എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ സ്‌റ്റൈൽ പ്ലസ് സ്‌പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകും.

ആർക്കൺ ഹോംസ്, ആർടെക് റിയൽറ്റേഴ്‌സ്, അസറ്റ് ഹോംസ്, കോൺഡോർ ബിൽഡേഴ്‌സ്, കോർഡിയൽ ഡെവലപ്പേഴ്‌സ്, കോർഡിയൽ ഹോംസ്, കോർഡിയൽ പ്രോപ്പർട്ടീസ്, കോർഡോൺ ബിൽഡേഴ്‌സ്, ക്രിയേഷൻസ് വില്ലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഫേവറൈറ്റ് ഹോംസ്, ഫ്യൂച്ചർ ഫൗണ്ടേഷൻസ്, ഹെതർ ഹോംസ്, ഐ ക്ലൗഡ് ഹോംസ്, കല്യാൺ ഡെവലപ്പേഴ്‌സ്, മലബാർ ഡെവലപ്പേഴ്‌സ്, മരുതം ഗ്രൂപ്പ്, നികുഞ്ജം കൺസ്ട്രക്ഷൻസ്, പി.ആർ.എസ്. ബിൽഡേഴ്‌സ്, എസ്.ഐ. പ്രോപ്പർട്ടി, എസ്.എഫ്.എസ്. ഹോംസ്, സിൽവർ കാസിൽ, ശ്രീധന്യാ ഹോംസ്, സൺ ഹോംസ്, ഷാനൂർ േപ്രാജക്ട്‌സ് ആൻഡ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അർബൻ സ്‌കേപ് പ്രോപ്പർട്ടീസ്, വർമ്മ ഹോംസ് എന്നിവയുടെ സ്റ്റാളുകൾ മേളയിലുണ്ട്. ഫിറ്റ്‌നസ് എക്യുപ്‌മെന്റുകളുടെ സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരായ സിൽവർലൈൻ ഫിറ്റ്‌നസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാളും ഇവിടെയുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് മേള. പ്രവേശനം സൗജന്യമാണ്.

എസ്.പി. വെൽഫോർട്ട്സ്റ്റാൾ

എക്‌സ്‌പോയിൽ ശാസ്തമംഗലം എസ്.പി. വെൽഫോർട്ട് ഹോസ്പിറ്റലിന്റെ സ്റ്റാളും ഉണ്ട്. സന്ദർശകർക്ക് റാൻഡം ബ്ലഡ് ഷുഗർ, ബി.പി., പൾസ്, റെസ്പിരേഷൻ എന്നിവ പരിശോധിക്കാൻ സൗകര്യമുണ്ട്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ആശുപത്രിയിൽ എത്തി ഹെൽത്ത് ചെക്കപ്പും പോസ്റ്റ് കോവിഡ് ചികിത്സയും നടത്തുമ്പോൾ 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഹോംകെയർ സംവിധാനത്തെക്കുറിച്ചും അറിയാം.

Content Highlights: credai property expo inaugurated by minister balagopal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented