ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ നാളെ തുടങ്ങുന്നു


1 min read
Read later
Print
Share

.

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോ യുടെ 29-ാമത് എഡിഷനായ 'ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ 2022' വെള്ളിയാഴ്ച മുതൽ കളമശ്ശേരി ഡെക്കാത്തലണിന് എതിർവശത്തുള്ള ചാക്കോളാസ് പവിലിയൻ സെന്ററിൽ തുടക്കമാവും. കൊവിഡ് മഹാമാരി പ്രതിസന്ധികൾ സൃഷ്ടിച്ച രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എക്സ്പോ തിരികെയെത്തുന്നത്. രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ക്രെഡായ് പ്രതിനിധികളുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് IAS ഉദ്ഘാടനം നിർവഹിക്കും. 22 മുതൽ ജൂലൈ 24 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ കേരളത്തിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പുകൾ പങ്കെടുക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ എക്സ്പോ സംഘടിപ്പിക്കുന്നത്.

ക്രെഡായ് ബിൽഡർമാരുടെ 100-ൽ അധികം പ്രൊജക്ടുകളാണ് ഇത്തവണ എക്സ്പോയുടെ ഭാഗമാകുന്നത്. കേരളത്തിലെ ഏറ്റവും അനുയോജ്യമായ ലൊക്കേഷനുകളിലുള്ള നിരവധി ഹോം / പ്രോപ്പർട്ടി പ്രൊജക്ടുകൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് എക്സ്പോയിലൂടെ ഉപഭോക്താക്കൾക്ക് ലഭിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ, ദീർഘ കാലാവധിയോടു കൂടിയ ഹോം ലോണുകൾ നേടാനുള്ള സൗകര്യവും ക്രെഡായ് എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് സുരക്ഷിതമായൊരു ഭവനമെന്ന നിരവധി പേരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച ഒരവസരം കൂടിയാണിത്.

നവീന ശൈലിയുള്ള നിരവധി പ്രൊജക്ട്ടുകളെപ്പറ്റിയുള്ള വിവരങ്ങളും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും എക്സ്പോ സന്ദർശിക്കുന്നവർക്ക് ലഭിയ്ക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത വിന്റേജ്, ക്ലാസിക് കാറുകളുടെ പ്രദർശനം ആസ്വദിക്കുന്നതിനുള്ള അസുലഭാവസരവും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 8 മണി വരെയാണ് സന്ദർശന സമയം.

Content Highlights: CREDAI Kochi Property Expo

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

1 min

നഗരം മടുപ്പായി ; ജോലിയുപേക്ഷിച്ച് വുഡന്‍ ക്യാബിനില്‍ പുതുജീവിതം

Jun 5, 2023


mathrubhumi

1 min

അമ്പത്തിമൂന്ന് ദിവസത്തെ അധ്വാനം; പെണ്‍കരുത്തില്‍ ഇതാ വീട് തയ്യാര്‍...

Nov 9, 2019


.

2 min

ജോണ്‍ എബ്രഹാമിന്റെ കടല്‍കാഴ്ച കാണാവുന്ന ആകാശവീട് ; മിനിമലാണ് ഒപ്പം സ്റ്റൈലിഷും

May 9, 2023

Most Commented