ഷാർജ: സ്വന്തമായൊരു വീട് വാങ്ങുന്ന പ്രവണത പ്രവാസികളിൽ കോവിഡിനുശേഷം വർധിച്ചിട്ടുണ്ടെന്ന് ബിൽഡർമാരുടെ അപക്സ് അതോറിറ്റിയായ ക്രഡായി (കോൺഫെഡറേഷൻ ഓഫ് റീയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ) ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. കോവിഡിൽ റീയൽ എസ്റ്റേറ്റ് മേഖലയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നെങ്കിൽ നിലവിൽ പ്രതിസന്ധികളില്ല.

കോവിഡിൽ വീട് വാങ്ങാനുള്ള തീരുമാനം മലയാളികൾ പ്രത്യേകിച്ച് പ്രവാസികൾ മാറ്റിവെക്കുകയായിരുന്നു. എന്നാൽ അത്തരം തടസ്സങ്ങളൊന്നും ഇപ്പോഴില്ലെന്നും എം.എ.മെഹബൂബ് പറഞ്ഞു. ആളുകൾക്ക്ഈ മേഖലയിൽ പണം മുടക്കാനുള്ള ധൈര്യക്കുറവായിരുന്നു പ്രകടമായത്. എന്നാൽ അത്തരം ആശങ്കകളൊന്നും ഇപ്പോഴില്ലെന്നത് ആശ്വാസമാണ്. കോവിഡിൽ പ്രവാസികൾക്കടക്കം ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എങ്കിലും വീട് വാങ്ങാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മെഹബൂബ് പറഞ്ഞു. കേരളത്തിലെവിടെയും ആളുകൾ പ്രോപ്പർട്ടി തിരഞ്ഞെടുക്കുന്നുണ്ട്. ജി.എസ്.ടി. നിലവിൽ വന്നതോടെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിന് സാമ്പത്തിക നഷ്ടവും ഉണ്ടാവുന്നു, സർക്കാർ ഈ കാര്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്നതും ഈ മേഖലയിൽ വ്യവസായം നടത്തുന്നവർക്ക് ദോഷകരമാവുന്നു. ആളുകൾക്ക് ഓൺലൈനിലൂടെ വീട് തിരഞ്ഞെടുക്കുന്നതിൽ പരിമിതിയുണ്ട്. കോവിഡിൽ അത്തരം പ്രശ്നങ്ങളുമുണ്ടായിരുന്നു.

റിയൽ എസ്റ്റേറ്റ് അധികൃതരുമായി നേരിൽ സംസാരിച്ച് പ്രോപ്പർട്ടി വാങ്ങാൻ തന്നെ ആളുകൾക്കിഷ്ടമെന്ന് മാതൃഭൂമി ഡോട്ട് കോമിന്റെ ഷാർജയിലെ മൂന്നാമത് കേരള പ്രോപ്പർട്ടി എക്സ്‌പോയിലും ബോധ്യപ്പെടുന്നു. കുടുംബങ്ങളായാണ് പ്രവാസികൾ കേരളത്തിൽ വീടുവാങ്ങുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയെത്തുന്നതെന്ന് ക്രെഡായ് ഭാരവാഹികളായ കെ.വി.ഹസീബ് അഹമ്മദ്, സി.ഇ.ഒ. എം.സേതുനാഥ് എന്നിവർ പറഞ്ഞു. ഇത് ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണെന്ന് ക്രെഡായ് വക്താക്കൾ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്

Content Highlights: kerala property expo 2021, kerala property expo date, kerala property expo, kerala property registration