photo|instagram.com/guy__downing/
ആഗ്രഹിക്കുന്ന ജോലി വാങ്ങി നല്ല വരുമാനം ഒക്കെയായാലും ജീവിതം ആസ്വദിക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ എന്ത് കാര്യം? ജീവിതത്തില്‍ സന്തോഷം കണ്ടെത്താനായി വലിയ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച മനുഷ്യരുണ്ട്. പണത്തിനും മുകളിലാണ് അവര്‍ക്ക് സമാധാനവും സന്തോഷവും.
ഇംഗ്ലണ്ട് സ്വദേശികളായ ഗയ് എര്‍ലാഷര്‍ എന്നയാളും ഭാര്യ വിക്കിയുമാണ് ഈ ധീരമായ തീരുമാനമെടുത്തത്. പ്രകൃതിസൗഹാര്‍ദ്ദമായ ജീവിതത്തിനായി അവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന തങ്ങളെപ്പോലെയുള്ള മറ്റു ഏഴു കുടുംബങ്ങളോടൊപ്പമാണ് അവരിപ്പോള്‍ താമസിക്കുന്നത്.
നഗരജീവിതത്തിന്റെ തിരക്കുകളെല്ലാം ഉപേക്ഷിച്ചാണ് ഇവര്‍ ഇതിലേക്ക് വരുന്നത്. കൃഷി ചെയ്ത ജീവിക്കുന്ന ഒരുകൂട്ടം ആളുകളോടൊപ്പമാണ് ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 44 ഏക്കറിലായി പരന്ന് കിടക്കുന്ന കൃഷിയാണ് ഇക്കൂട്ടര്‍ക്കുള്ളത്. അവിടെ വീടുംവച്ച് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടാണ് കൂട്ടമായി ഇവര്‍ ജീവിക്കുന്നത്.
എര്‍ലാഷറും ഭാര്യയും വളരെ വേഗത്തിലാണ് ഇവരോടൊപ്പം ഒത്തുചേര്‍ന്ന് ജീവിതം തുടങ്ങിയത്. അവിടെയുള്ളവരുടെ സഹായത്തോടെ തടി കൊണ്ടുള്ള വുഡന്‍ ക്യാബിനും താമസിക്കാനായി ഉണ്ടാക്കി. 30 ലക്ഷം രൂപ ഇതിനെല്ലാം മാറ്റി വെയ്ക്കുകയും ചെയ്തു.
ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നത്. മകന്‍ ലിയോണിന്റെ കാര്യങ്ങളും കൂട്ടായ്മയിലെ അംഗങ്ങള്‍ സ്‌നേഹത്തോടെയാണ് ചെയ്തുതരുന്നതെന്നും അവര്‍ പറയുന്നു. പ്രകൃതിജീവനത്തിന്റെ നന്മകള്‍ അറിഞ്ഞാണ് ലിയോണും വളരുന്നത്.
ജോലിയ്ക്കായി ആഴ്ചയില്‍ മൂന്നും ദിവസം മാറ്റി വെച്ചിട്ടുണ്ട്. ബാക്കിയുള്ള ദിവസങ്ങള്‍ കൃഷിയ്ക്കും മറ്റും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുമാണ് മാറ്റിവെച്ചിരിക്കുന്നത്. ജീവിതത്തിലെ പുതിയ മാറ്റം വലിയ സന്തോഷവും സമാധാനവും തരുന്നുണ്ടെന്നും അവര്‍ പറയുന്നു. സമയം വളരെ നല്ലരീതിയില്‍ ചെലവഴിക്കാന്‍ കഴിയുന്നു.
കുടിവെള്ളത്തിന് മഴവെള്ള സംഭരണിയും കുഴല്‍ക്കിണറുമാണ് ഉപയോഗിക്കുന്നത്. വിറക് ശേഖരണവും വൃത്തിയാക്കലുമെല്ലാം ഓരോ കുടുംബത്തിന്റെ ചുമതലയായി വിഭജിച്ചുനല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ അതിന് മാറ്റം വരും. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഈ ജീവിതത്തില്‍ വളര മനസമാധാനം കിട്ടുന്നുവെന്നും അവര്‍ പറയുന്നു.
Content Highlights: eco-conscious couple,eco-friendly life,wood cabin,myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..