കാലിഫോർണിയക്കാരി മൂന്ന് വീടുകൾ വാങ്ങിയത് വെറും 270 രൂപയ്ക്ക് !


2 min read
Read later
Print
Share

റൂബിയ ഡാനിയേൽസ് | ഫോട്ടോ: ഇൻസ്റ്റഗ്രാം

മൂന്ന് വീടുകൾ വാങ്ങിയത് 270 രൂപയ്ക്ക്. കാലിഫോർണിയ സ്വദേശിയായ റൂബിയ ഡാനിയേൽസ്(49) വീടുകൾ വാങ്ങിയ വിലയാണിത്. കേൾക്കുമ്പോൾ വിശ്വസനീയമായി തോന്നില്ലെങ്കിലും സം​ഗതി സത്യമാണ്. വിലക്കുറവിൽ വീടുകൾ ലഭിച്ചതിനു പിന്നിലും കാരണമുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് ഇറ്റലിയിലെ മുസോമെലി എന്ന പ്രദേശത്തുനിന്ന് ഒന്നിന് 90 രൂപ എന്ന നിരക്കിലാണ് റൂബിയ മൂന്ന് വീടുകള്‍ വാങ്ങിയത്. ഇപ്പോൾ വീടുകള്‍ പുതുക്കിപ്പണിയുന്ന തിരക്കിലാണ് കക്ഷി. വിജനമായ ഗ്രാമപ്രദേശങ്ങളെ പുനരിജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇറ്റലിയില്‍ കുറഞ്ഞ ചെലവില്‍ പ്രോപ്പര്‍ട്ടികള്‍ ലഭിച്ചത്.

ഇറ്റാലിയന്‍ പട്ടണത്തില്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് വീടുകള്‍ വാങ്ങിയ റൂബിയ വാർത്തകളിൽ നിറയുകയും ചെയ്തു. ആദ്യം കേട്ടപ്പോള്‍ ആ വാര്‍ത്ത തന്നെ അതിശയിപ്പിച്ചുവെന്നും ഇത് സത്യമാണോ എന്നറിയാന്‍ ധാരാളം അന്വേഷണങ്ങള്‍ നടത്തിയെന്നും റൂബിയ പറയുന്നു. എല്ലാം ഉറപ്പാക്കിയതിനു ശേഷമാണ് ഫ്‌ളൈറ്റ് ടിക്കറ്റുമായി ഇവിടേക്ക് പുറപ്പെട്ടതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഈ വസ്തുവകകള്‍ പുതുക്കിപ്പണിയാനുള്ള തിരക്കിലാണ് ഇവര്‍ എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറ്റലിയിലെ സിസിലിയിലുള്ള ഗ്രാമമായ മുസോമെലിയില്‍ നടത്തിയ 10 ദിവസത്തെ പര്യടനത്തിനൊടുവിലാണ് റൂബിയ വീടുകള്‍ വാങ്ങുന്നത്.
മുസോമെലിയിലുള്ള തന്റെ മൂന്ന് വീടുകള്‍ക്കും വ്യത്യസ്ത പ്ലാനുകളാണ് റൂബിയയ്ക്കുള്ളത്. ആദ്യത്തെ വീട് താന്‍ സ്ഥലത്ത് വരുമ്പോള്‍ താമസിക്കാനുള്ള സൗകര്യാര്‍ത്ഥം പുതുക്കിപ്പണിയാനാണ് പദ്ധതി. രണ്ടാമത്തെ വീട് ഒരു ആര്‍ട്ട് ഗാലറിയാക്കി മാറ്റാനും മൂന്നാമത്തേത് 'വെല്‍നെസ് സെന്റര്‍' ആക്കി മാറ്റാനുമാണ് അവര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ പുതുക്കിപ്പണിയല്‍ 2019 ല്‍ തുടങ്ങിയതാണെങ്കിലും കോവിഡ് വന്നതുമൂലമാണ് കാലാവധി നീണ്ടുപോയത്. ആദ്യത്തെ രണ്ട് വീടുകളുടേയും പുറമേയുള്ള പണികള്‍ ഒരുവിധം പൂര്‍ത്തിയായിട്ടുണ്ട്.

ഇതാദ്യമായല്ല, കുറഞ്ഞ വിലയ്ക്ക് ഇറ്റലിയില്‍ വീടുകള്‍ വില്‍ക്കുന്നത്. 2021-ല്‍ ഇറ്റലിയില്‍ത്തന്നെയുള്ള കാസ്റ്റീഗ്ലിയോണ്‍ ഡി സിസിലിയ എന്ന ടൗണില്‍ കേവലം ഒരു കോഫിയുടെ വിലയ്ക്ക് വീടുകള്‍ വില്‍ക്കപ്പെട്ടിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൗണിന്റെ പല ഭാഗങ്ങളിലായി തൊള്ളായിരത്തോളം ഉപേക്ഷിക്കപ്പെട്ട വീടുകളുണ്ടെന്നാണ് കണക്ക്. കൂടുതല്‍ വീടുകളും നശിച്ചുപോയതിനാല്‍, 99 രൂപയ്‌ക്കൊക്കെ വില്‍ക്കപ്പെട്ടിരുന്നു. മെച്ചപ്പെട്ട അവസ്ഥയിലുള്ളവ മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനുമൊക്കെ വില്‍ക്കപ്പെടുകയും ചെയ്തു.

ഏതായാലും വീട് വാങ്ങുന്നവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍, ജോലിയുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ യാതൊരു നിക്ഷേപവും ആവശ്യപ്പെട്ടിട്ടില്ല. പകരം, ഒരു ബാങ്കില്‍നിന്ന് ഉടമകള്‍ 3.5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പോളിസിയെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

Content Highlights: california woman bought 3 houses for 270 rupees and renovating it to different buildings

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mathrubhumi

1 min

ബഹുനിലകെട്ടിടത്തിനായി ലാറി ബേക്കര്‍ നിര്‍മിച്ച വീട് പൊളിക്കുന്നു

May 14, 2018


moon resort

1 min

ദുബായില്‍ വീണ്ടും വിസ്മയ നിര്‍മിതി വരുന്നു; ചന്ദ്രന്റെ രൂപത്തിലൊരു ആഡംബര റിസോര്‍ട്ട്

Aug 30, 2023


ente veedu

2 min

വീടെന്ന സ്വപ്നം സഫലമായി; പ്രമോഷും കുടുംബവും ‘സൗപർണിക’യിലേക്ക്‌

Nov 11, 2022

Most Commented