photo|instagram.com/theinfinitecup/
ജീവിതത്തില്‍ കൂടുതല്‍ സൗകര്യങ്ങളോട് കൂടി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. കൂടുതല്‍ വലിയ വീട്, വാഹനം അങ്ങനെ ലിസ്റ്റ് നീളും. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ വിരളമായിരിക്കും.
കൂടുതല്‍ സൗകര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിച്ച് കടക്കെണിയിലാകുന്നവരും കുറവല്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് റോബര്‍ട്ട് ബ്രെട്ടണ്‍ എന്ന 35 വയസുകാരന്റേത്. ജീവിതം വളരെ സാധാരണഗതിയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജീവിതത്തിനൊരു മാറ്റം വേണമെന്ന് അയാള്‍ ആഗ്രഹിച്ചു. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
2011-ല്‍ അമേരിക്കയിലാകെ സഞ്ചരിച്ച് തനിക്ക് ജീവിക്കാന്‍ റോബര്‍ട്ട് ഒരു സ്ഥലം കണ്ടെത്തി. അതാകട്ടെ ഹവായിലെ ഒരു വനപ്രദേശമായിരുന്നു. ഉള്ളിലൊരു സമാധാനമായ ഇടം ആഗ്രഹിച്ച അയാള്‍ ആ പ്രദേശത്ത് 25 സെന്റ് സ്ഥലം സ്വന്തമാക്കുകയും ചെയ്തു. ശേഷം ഏറ്റവും ലളിതമായ രീതിയില്‍ ഏറുമാടം മാതൃകയിലൊരു വീടും അവിടെ അയാള്‍ നിര്‍മ്മിച്ചു.
ലളിതമാണെങ്കിലും ആവശ്യമായ സൗകര്യങ്ങളോട് കൂടിയതായിരുന്നു ആ വീട്. സ്ഥലവും വീടും എല്ലാത്തിനുമായി അയാള്‍ക്ക് 24.6 ലക്ഷം രൂപയാണ് ചെലവ് വന്നത്. അവിടേക്ക് താമസം മാറിയതിന് ശേഷം പ്രകൃതിയെ സംരംക്ഷിക്കുന്നതിലാണ് റോബര്‍ട്ടിന്റെ ശ്രദ്ധ. അത്തരലൊരു ജീവിതരീതിയാണ് അയാള്‍ പിന്‍തുടരുന്നത്.
200 ചതുരശ്ര അടിയാണ് ഈ വീടിന്റെ വിസ്തീര്‍ണം. കിടപ്പുമുറി, ലിവിങ് ഏരിയ, അടുക്കള, ബാത്ത് റൂം എന്നിങ്ങനെയാണ് വീടിനുള്ളത്. പഴങ്ങളും പച്ചക്കറികളും വളര്‍ത്താന്‍ വീടിനൊപ്പം ഗ്രീന്‍ റൂമും അയാള്‍ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ദൂരം നടന്നാണ് മറ്റുഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ നഗരത്തിലേക്ക് പോകുന്നത്.
തന്റെ ജീവിതരീതിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ അറിയച്ചതോടെ വലിയ ജനശ്രദ്ധയും ഇദ്ദേഹം നേടുകയുണ്ടായി. അതില്‍ നിന്നുള്ള പരസ്യവരുമാനമാണ് അദ്ദേഹത്തിപ്പോളുള്ളത്. ഇന്റര്‍നെറ്റ് ലഭ്യമാക്കാനായി മാസം 2000 രൂപ ചെലവഴിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍ നിന്നാണ് വീട്ടിലേക്ക് ആവശ്യമായ സൗരോര്‍ജം ലഭ്യമാക്കുന്നത്.
വെള്ളത്തിനായി മഴവെള്ളം സംഭരണിയുമുണ്ട്. കേള്‍ക്കുമ്പോള്‍ കടുപ്പമേറിയതെന്ന് തോന്നുമെങ്കിലും ജീവിതം സുഖകരമാണെന്നും പഴയതില്‍ നിന്നും വലിയ മാറ്റമില്ലെന്നും റോബര്‍ട്ട് പറയുന്നു. മാലിന്യ നിര്‍മ്മാര്‍ജനമായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. എന്നാല്‍ ഇപ്പോള്‍ മാലിന്യം അദ്ദേഹം കമ്പോസ്റ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രകൃതിസൗഹൗര്‍ദ്ദപരമായ ജീവിതം നയിക്കാന്‍ മനസ് മാത്രം മതിയെന്നാണ് റോബര്‍ട്ടിന്റെ അഭിപ്രായം.
Content Highlights: California man , treehouse ,jungle, Hawaii jungle,home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..