രോരുത്തരുടെയും സ്വപ്‌നമാണ് വീട്. സമൂഹമാധ്യമമാകെ ഇന്നു നിറയുന്നതും ഒരു വീട് സ്വന്തമാക്കിയ യുവാവിന്റെ കഥയാണ്. ബ്രോഡ് വെല്‍ ഷോകളിലൂടെ പ്രശസ്തനായ റോബര്‍ട്ട് ഹാര്‍ട്ട്‌വെല്‍ വീട് വാങ്ങിയതു വൈറലായതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഒരു ജനതയോടുള്ള ആദരസൂചകമായിക്കൂടിയാണ് റോബര്‍ട്ട് വീട് വാങ്ങിയിരിക്കുന്നത്. 

താന്‍ സ്വന്തമാക്കിയ ആഡംബര വീടിനു മുന്നില്‍ നിന്നുള്ള ചിത്രം സഹിതമാണ് റോബര്‍ട്ട് ഹൃദയം നിറയുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കറുത്ത വര്‍ഗക്കാരുടെ അടിമത്തകാലത്തിന്റെ കഥ കൂടി പറയാനുണ്ട് റോബര്‍ട്ട് സ്വന്തമാക്കിയ വീടിന്. 

വീട് വാങ്ങാന്‍ താന്‍ ഉടമയെ സമീപിച്ചപ്പോള്‍ തനിക്കതു സ്വന്തമാക്കാനുള്ള പണമുണ്ടോ എന്നയാള്‍ സംശയിച്ചിരിന്നുവെന്നും കഠിനാധ്വാനിയായ കറുത്ത മനുഷ്യനെ കുറച്ചു കാണരുതെന്നും റോബര്‍ട്ട് കുറിക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

3 weeks ago I found this house online. I said “this is my house”. I called the seller and was told it was a cash only offer and that “I’m sure that takes you off the table”. Don’t you ever underestimate a hard working black man. I saw the house last week and when I walked in I knew I was home. The house was built in 1820 for the Russell family who owned the cotton mill in town. Slavery was still legal. When the agent asked me why I wanted such a large house I said it was “a generational move”. I know this house is bigger than me. I wish I could’ve told my ancestors when they were breaking their backs in 1820 to build this house that 200 years later a free gay black man was going to own it and fill it with love and find a way to say their name even when 200 years later they still thought I would be “off the table”. We are building our own tables. I’ve never been prouder to be a black man. Come to my White House any time. I can’t wait to have you! Glory to God in the highest. I’m a homeowner.

A post shared by robert hartwell (@sirroberttakespics) on

റോബര്‍ട്ടിന്റെ കുറിപ്പിലേക്ക്...

മൂന്നാഴ്ച്ചകള്‍ക്കു മുമ്പ് ഓണ്‍ലൈനിലൂടെയാണ് ഞാന്‍ ഈ വീട് കാണുന്നത്. അപ്പോള്‍ തന്നെ 'ഇതാണ് എന്റെ വീട്' എന്ന് മനസ്സില്‍ പറഞ്ഞു. ഉടമയെ വിളിപ്പിച്ചപ്പോള്‍ ഇത് മുഴുവന്‍ പണവും കൊടുത്തു വാങ്ങേണ്ടതാണെന്നു പറഞ്ഞു. ഒരിക്കലും കഠിനാധ്വാനിയായ ഒരു കറുത്ത മനുഷ്യനെ വിലകുറച്ചു കാണരുത്. 1820 റസ്സല്‍ കുടുംബത്തിനു വേണ്ടി തയ്യാറാക്കിയ വീടാണത്. അടിമത്വം നിയമപരമായിരുന്ന കാലത്തേത്. എന്തുകൊണ്ടാണ് ഇത്രയും വലിയ വീട് വാങ്ങുന്നതെന്ന് ഏജന്റ് ചോദിച്ചപ്പോള്‍ ഇതൊരു തലമുറയുടെ നീക്കമാണെന്നാണ് പറഞ്ഞത്. ഈ വീട് വലിയതാണെന്ന് എനിക്കറിയാം. എങ്കിലും 1820ല്‍ ഈ വീട് നിര്‍മിക്കാന്‍ കഷ്ടപ്പെട്ട എന്റെ പൂര്‍വികരോട് 200 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കറുത്ത വര്‍ഗക്കാരന്‍ തന്നെ അതു സ്വന്തമാക്കിയെന്നും അവിടെ സ്‌നേഹം നിറയ്ക്കുന്നുവെന്നും പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. ഒരു കറുത്ത വര്‍ഗക്കാരനെന്നതില്‍ ഇത്രത്തോളം അഭിമാനം തോന്നിയ നിമിഷം വേറെയുണ്ടായിട്ടില്ല. 

Content Highlights: Broadway star shares emotional story of buying a house built by slaves