വീടുകള്‍ പണിയുമ്പോള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. അത്തരത്തില്‍ വീടിനുള്ളില്‍ വെറൈറ്റിയായി പലരും ഡിസൈന്‍ ചെയ്യുന്ന ഇടങ്ങളിലൊന്നാണ് ടോയ്‌ലറ്റുകള്‍. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്തുള്ളവയും ത്രീഡി സ്റ്റൈലില്‍ ഉള്ളവയുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ചില ടോയ്‌ലറ്റ് ചിത്രങ്ങളാണ്. ഒരൊന്നൊന്നര ടോയ്‌ലറ്റ് ഡിസൈനുകള്‍.

toilet

ഗിറ്റാറിന്റെ രൂപത്തിലുള്ള ടോയ്‌ലറ്റ് ആണ് അക്കൂട്ടത്തില്‍ രസകരമായ ഒരെണ്ണം. ഉപയോഗിച്ചു കഴിഞ്ഞാല്‍ ഈണം മീട്ടുന്ന ഗിറ്റാറാണിത്. മറ്റൊന്ന് സ്വര്‍ണ സിംഹാസനത്തിനു സമാനമായ ടോയ്‌ലറ്റ് ആണ്.  ഇരുവശങ്ങളിലും സിംഹത്തലകള്‍ നല്‍കിയിട്ടുള്ള ഈ സിംഹാസനത്തിന്റെ ഡിസൈന്‍ ടോയ്‌ലറ്റില്‍ തന്നെ വേണമായിരുന്നോ എന്നു ചോദിക്കുന്നവരുണ്ട്. 

മറ്റൊന്ന് മീറ്റിങ് റൂമിനു സമാനമായി ധാരാളം കസേരകള്‍ ഇട്ടിരിക്കുന്നതിന്റെ വശത്തായി സെറ്റ് ചെയ്തിട്ടുള്ള ടോയ്‌ലറ്റാണ്. ഇനിയൊന്നാകട്ടെ ഇല്യൂഷന്‍ തോന്നിക്കുന്ന ഡിസൈനാണ്. ടോയ്‌ലറ്റ് സീറ്റിലും ടോപ്പിലുമൊക്കെ വെള്ളം തെറിച്ചു കിടക്കുന്ന പ്രതീതി ഉണ്ടാക്കിയിട്ടുള്ള ഡിസൈനാണിത്. 

toilet

ക്ലാസ്മുറിയില്‍ സ്റ്റഡി ഏരിയക്കു സമീപത്തായി ചെറിയൊരു മറയ്ക്കപ്പുറം കളര്‍ഫുള്‍ ആയി ഒരുക്കിയിരിക്കുന്ന കിഡ്‌സ് ടോയ്‌ലറ്റും ഗ്ലാസ് ഡോര്‍ നല്‍കി സ്വകാര്യത ഇല്ലാതാക്കുന്ന ടോയ്‌ലറ്റുമൊക്കെ വൈറലാകുന്നുണ്ട്. 

toilet

എന്തായാലും ടോയ്‌ലറ്റുകളില്‍ ഇത്രത്തോളം വൈവിധ്യങ്ങള്‍ പരീക്ഷിക്കാമായിരുന്നുവെന്ന് അറിഞ്ഞില്ലെന്നാണ് ചിത്രങ്ങള്‍ക്കു കീഴെ പലരും കമന്റ് ചെയ്യുന്നത്.

toilet

Content Highlights: bizarre toilets viral pictures my home