ഓപ്പണ്‍ ശൈലിയിലുള്ള നിര്‍മിതികള്‍ക്കാണ് ഈ കാലത്ത് ആവശ്യക്കാരേറെ. പരമാവധി സ്ഥലം ഉപയോഗപ്പെടുത്തുക ഒപ്പം ഓപ്പണ്‍ ആക്കുക എന്നു മുന്‍കൂട്ടി ഡിസൈനറോടു പറയുന്നവരുണ്ട്. ഇങ്ങനെയാണെങ്കിലും ഓപ്പണ്‍ ആക്കുന്നതിലും ഒരു പരിധിയില്ലേയെന്നു തോന്നുന്ന ഡിസൈന്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മറ്റൊന്നുമല്ല ഈ വീട്ടില്‍ അടുക്കളയിലാണ് ബാത്‌റൂം.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് വിചിത്രമായ ഈ അപ്പാര്‍ട്‌മെന്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ തന്നെയാണ് കക്കൂസും കുളിമുറിയും സെറ്റ് ചെയ്തിരിക്കുന്നത്, ഇടയില്‍ ഗ്ലാസ് കൊണ്ടുള്ള ഒരു മറയുണ്ടെന്നു മാത്രം.
ഇറ്റാലിയന്‍ ശൈലിയിലുള്ള ടോയ്‌ലറ്റും മോഡേണ്‍ കിച്ചണുമുള്ള ഈ അപ്പാര്‍ട്‌മെന്റ് ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണെന്നു പറഞ്ഞാണ് കമ്പനി പങ്കുവച്ചിരിക്കുന്നത്. ഇനി അടുക്കളയും ബാത്‌റൂമുമൊക്കെ ഒന്നിച്ചായാലും പ്രശ്‌നമില്ലെന്നു ചിന്തിക്കുന്നവര്‍ പണത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാനും പാടില്ല. ആഴ്ച്ചയില്‍ പതിനെട്ടായിരം രൂപയാണ് ഈ അപ്പാര്‍ട്‌മെന്റിന്റെ വാടക.
Sydney real-estate is a literal toilet in your literal kitchen going for $380 a week in Surry Hills. pic.twitter.com/xDTvxwA9JE
— Joan Westenberg (@Joanwestenberg) May 4, 2020
അപ്പാര്‍ട്‌മെന്റിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തതും സംഗതി വൈറലായെന്നു പ്രത്യേകം പറയേണ്ടല്ലോ. ഓപ്പണ്‍ ശൈലിയെന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ഭൂവുടമയ്‌ക്കെതിരെ കേസെടുക്കണമെന്നും കെട്ടിട നിയമപ്രകാരം ഇതു ശരിയല്ലെന്നും പറയുന്നവരുമുണ്ട്.
ഇങ്ങനെയൊക്കെ നെഗറ്റീവ് കമന്റ്‌സ് വന്നാലും കമ്പനിക്ക് തീരെ ക്ഷീണമില്ലെന്നു മാത്രമല്ല ഇതിനകം രണ്ടുപേര്‍ പ്രോപ്പര്‍ട്ടി വാടകയ്‌ക്കെടുക്കാന്‍ സമീപിച്ചുവെന്നും അധികൃതര്‍ പറയുന്നു.
Content Highlights: Bizarre Apartment With Toilet In The Kitchen