വീടിന് മുന്നിൽ മിന്റുവും ഭാര്യയും | Photo: India Today
ജീവിതത്തിലെ അധ്വാനത്തിന്റെ നല്ലൊരു ഭാഗവും സ്വപ്നവീട് നിര്‍മിക്കാന്‍ ചിലവഴിക്കുന്നവരാണ് മിക്കവരും. മറ്റാര്‍ക്കുമില്ലാത്ത വ്യത്യസ്തമായ ഒരു വീട് സ്വപ്‌നം കാണുന്നവരും കുറവല്ല. അത്തരത്തില്‍ ഒരാളാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ മിന്റു റോയ് എന്ന കര്‍ഷകന്‍. ടെറ്റാനിക് കപ്പലിന്റെ ആകൃതിയിലുള്ള വീട് നിര്‍മിക്കാനാണ് മിന്റുവിന്റെ ശ്രമം. പണി തുടങ്ങിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടു.
ഹെലന്‍ഷാ ജില്ലയിലെ സിലിഗുരിയിലാണ് ഈ കപ്പല്‍ വീട് ഒരുങ്ങുന്നത്. ഇതിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നതും മിന്റു തന്നെയാണ്. കപ്പല്‍ വീട് നിര്‍മിക്കാന്‍ എഞ്ചിനീയര്‍മാര്‍ ആരും തയ്യാറാകാതിരുന്നതോടെ നിര്‍മാണം അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
2010-ലാണ് പണി തുടങ്ങിയത്. കൃഷിയില്‍നിന്ന് ലഭിക്കുന്ന വരുമാനം സൂക്ഷിച്ചുവെച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതോടെ നിര്‍മാണം ഇടയ്ക്ക് നിര്‍ത്തേണ്ടിവന്നു. ഒടുവില്‍ കെട്ടിടനിര്‍മാണം പഠിനാക്കാനായി നേപ്പാളിലേക്ക് വണ്ടികയറി. അവിടെ മൂന്നു വര്‍ഷം ചെലവഴിച്ച് പരിശീലനം നേടി.
തിരിച്ചെത്തി പണി സ്വയം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ വീടിന്റെ അടിസ്ഥാന രൂപം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നു നിലകളാണ് വീടിനുള്ളത്. കപ്പലിലുള്ള കണ്‍ട്രോള്‍ റൂമും പുകക്കുഴലുമെല്ലാം ഈ വീടിനുമുണ്ട്. ടൈറ്റാനിക്കിലേത് പോലെ വിശാലമായ ഗോവണിയുണ്ടാക്കുമെന്നും മരപ്പണി ചെയ്ത് അകത്തളങ്ങള്‍ പ്രൗഢമാക്കുമെന്നും മിന്റു പറയുന്നു.
ഏറ്റവും മുകളിലത്തെ നില റെസ്റ്റോറന്റാക്കുകയാണ് ലക്ഷ്യം. എങ്ങനെയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഇതുവരെ 15 ലക്ഷം ചെലവഴിച്ചുവെന്നും മിന്റു വ്യക്തമാക്കുന്നു.
(source: india today)
Content Highlights: bengal farmer builds his dream house resembling titanic ship


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..