കുട്ടികളുടെ മുറികള്‍ പല നിറങ്ങള്‍ കൊണ്ട് അലങ്കരിച്ച്, കുട്ടിഫര്‍ണിച്ചര്‍ കൊണ്ട് നിറച്ചാല്‍ വീടുകള്‍ ചൈല്‍ഡ് ഫ്രണ്ട്ലിയാകുമോ? ഒരിക്കലുമില്ല. കുട്ടികള്‍ക്ക് വീടുകളിലെ/ഫ്ളാറ്റുകളിലെ ജീവിതം സന്തോഷഭരിതമാകണം, അച്ഛനമ്മമാര്‍ക്ക് കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന ആശ്വാസം വേണം. അവരുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാകണം.

കളിക്കാനും കൂട്ടുകൂടാനും അവസരം ലഭിക്കണം. ആരോഗ്യകരമായ അന്തരീക്ഷം വേണം. കെട്ടിടത്തിന്റെ പ്ലാനും നിര്‍മാണവുമെല്ലാം സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലായിരിക്കണം.

ഇത്തരത്തില്‍, 'ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്' എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ചൈല്‍ഡ് ഫ്രണ്ട്ലിയായ ഫ്ളാറ്റുകള്‍ തിരുവനന്തപുരത്ത് മണ്ണന്തലയിലുണ്ട്- 1.66 ഏക്കറില്‍ പ്രൗഢിയോടെ ഉയരുന്ന ആര്‍ടെക് മെട്രോപൊളിസ്.

 

1

2019ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആര്‍ടെക് മെട്രോപൊളിസില്‍ കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍-ഹൗസ് ക്രെഷ്, വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്യൂഷന്‍ റൂമുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ആര്‍ടെക് മെട്രോപൊളിസിനുണ്ട്. 

ഇന്‍-ഹൗസ് ക്രെഷ്

ഈ പ്രോജക്ടില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ക്രെഷ് ഉണ്ടാകും എന്നത് ആര്‍ടെക് മെട്രോപൊളിസിന്റെ സവിശേഷതയണ്. ഇത് മാതാപിതാക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്. മികച്ച ഡേകെയര്‍ കണ്ടെത്താനായി കഷ്ടപ്പെടേണ്ട. രാവിലെ കുഞ്ഞിനെ കുളിപ്പിച്ചൊരുക്കി ഡേകെയറിലേക്ക് കൊണ്ടുപോകേണ്ടി വരില്ല. അതുകൊണ്ടുതന്നെ അച്ഛനമ്മമാര്‍ക്ക് ഓഫീസിലേക്കുള്ള യാത്രാസമയം ലാഭിക്കാനാകും.   

ട്യൂഷന്‍ റൂം

ആര്‍ടെക് മെട്രോപൊളിസില്‍ ട്യൂഷന്‍ റൂമും അതിലാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. അതുകൊണ്ട് ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇവിടേക്ക് വരുത്താം.

ട്യൂഷന്‍ സെന്ററുകളിലേക്ക് അതിരാവിലെയും അവിടെ നിന്ന് സന്ധ്യമയങ്ങിയതിനു ശേഷവുമുള്ള യാത്രകള്‍ ഒഴിവാക്കാം. തിരക്കുള്ള ട്രാഫിക്കിലൂടെ കുട്ടികളെ വിടേണ്ടിവരുന്നില്ല. കുട്ടികള്‍ക്ക് അതുവഴിയുള്ള യാത്രാക്ഷീണവും സമയനഷ്ടവും ഒഴിവാക്കാം.

അതിനാല്‍ അവര്‍ക്ക് പഠിക്കാനും രക്ഷിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സമയം ലഭിക്കുന്നു. അങ്ങനെ ആര്‍ടെക് മെട്രോപൊളിസ്, കുട്ടികളുടെയും മാതാപിതാക്കളുടെയും ക്വാളിറ്റി ടൈം വര്‍ധിപ്പിക്കുന്നു.

തൊട്ടടുത്ത് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവന്തപുരത്തെ പ്രശസ്ത സ്‌കൂളുകളില്‍ ഒന്നായ സെന്റ് തോമസിലേക്ക് ആര്‍ടെക് മെട്രോപൊളിസില്‍ നിന്നും വെറും 150 മീറ്റര്‍ ദൂരമേയുള്ളു. സെന്റ് തോമസിനു പുറമേ മാര്‍ ഇവാനിയോസ് എഡ്യൂക്കേഷന്‍ കോംപ്ലക്സ്, നവജീവന്‍ തുടങ്ങി ആറോളം പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍ട്ടെക്കിന് അടുത്തായി ഉണ്ട്. സ്‌കൂളുകള്‍ മാത്രമല്ല കോളെജുകളും ഇക്കൂട്ടത്തില്‍ പെടുന്നു.

സ്‌കൂളും കോളെജും അടക്കം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമീപ്യവും ഇന്‍ഹൗസ് ട്യൂഷന്‍ റൂമുകളുമൊക്കെ ചേരുമ്പോള്‍ ആര്‍െടക് മെട്രോപൊളിസിനെ നഗരത്തിലെ സ്റ്റുഡന്റ് ഫ്രണ്ട്ലി അപ്പാര്‍ട്ട്മെന്റ് എന്നു നിസംശയം വിളിക്കാം.

പ്ലേ ഏരിയ

3

കുട്ടികള്‍ക്കായി വിശാലമായ പ്ലേ ഏരിയ, ഇന്‍ഡോര്‍ ഗെയിംസിനുള്ള ഭാഗം, ബാഡ്മിന്റണ്‍ കോര്‍ട്ടായും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടായും ഒക്കെ ഉപയോഗിക്കാവുന്ന ഫ്ളെക്സി കോര്‍ട്ട്, കിഡ്സ് പൂള്‍ തുടങ്ങി കുട്ടികള്‍ക്ക് കളികള്‍ക്കും മാനസികോല്ലാസത്തിനുമുള്ള നിരവധി സംവിധാനങ്ങള്‍ ആര്‍ടെക് മെട്രോപൊളിസില്‍ ഒരുക്കുന്നുണ്ട്.

ധാരാളം തുറസായ ഇടങ്ങളും ലാന്‍ഡ്സ്‌കേപ്പിംഗും ആര്‍ടെക് മൊട്രോപോളിസിനെ വ്യത്യസ്തമാക്കുന്നു. 40 ശതമാനം ഏരിയയും ലാന്‍ഡ്സ്‌കേപ്പിങ്ങിനായി മാറ്റിവച്ചിരിക്കുകയാണ്. ചുറ്റും ധാരാളം മരങ്ങളും ചെടികളും പച്ചപ്പുമുള്ളതിനാല്‍ വായു ശുദ്ധമാകും.

ഒരു ഫ്ളോറില്‍ നാല് അപ്പാര്‍ട്ട്മെന്റുകള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ ഒരോ അപ്പാര്‍ട്ട്മെന്റിലും, പുറത്തേക്കു തുറക്കുന്ന അഥവാ പുറത്തുനിന്ന് കാറ്റും വെളിച്ചവും കിട്ടുന്ന രണ്ട് ഭാഗങ്ങള്‍ കിട്ടുന്നുണ്ട്. കെട്ടിടത്തിനു ചുറ്റും നടക്കുവാനുള്ള സ്പെയ്സും ഉണ്ടാകും. 

സുരക്ഷ 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ മുന്‍നിര്‍ത്തി നിരവധി ക്രമീകരണങ്ങള്‍ ആര്‍ടെക് മെട്രോപൊളിസില്‍ ഒരുക്കിയിട്ടുണ്ട്. കോംപൗണ്ടിലേക്ക് കടക്കുന്ന ഭാഗത്തു തന്നെ ബൂം ബാരിയര്‍ ഘടിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന ഭാഗത്ത് ആക്സസ് കണ്‍ട്രോള്‍ ഉണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍, തൊട്ടടുത്ത ഫ്ളോറില്‍ നില്‍ക്കുന്ന വിധത്തിലുള്ള ഓട്ടോമാറ്റിക് ലിഫ്റ്റ് തുടങ്ങി നിരവധി സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെയുണ്ട്.

അഫോര്‍ഡബിളായ ബജറ്റില്‍ ആഡംബരമൊട്ടും കുറയാതെ നിര്‍മിക്കുന്ന ഫ്ളാറ്റാണിത്. ഹെല്‍ത് ക്ലബ്, സ്പാ, സോന, സ്വിമ്മിംഗ് പൂള്‍, ഗസ്റ്റ് സ്യൂട്ട്, ഡ്രൈവേഴ്സ് റൂം, വൈഫൈ ലോബി, പാര്‍ട്ടി സ്പേസ്, ഇന്‍സിനറേറ്റര്‍, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ആര്‍ടെക് മെട്രോപൊളിസിന് മാറ്റ് കൂട്ടുന്നു.
  
മെയ്ന്റനന്‍സ്

ആര്‍ടെക് മെട്രോപൊളിസില്‍ മെയ്ന്റനന്‍സിനായി ഹോം കെയര്‍, ഫെസിലിറ്റി ഡിവിഷനുകളുണ്ട്. ഹോം കെയറില്‍ ഫ്ളാറ്റിന്റെ മെയ്ന്റനന്‍സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു.

താമസക്കാര്‍ ഇല്ലെങ്കില്‍ കൃത്യമായി ക്ലീന്‍ ചെയ്യുന്നതിന്, ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കണമെങ്കില്‍, റീസെയ്ല്‍ ചെയ്യണമെങ്കില്‍ എല്ലാം ഫെസിലിറ്റി ഡിവിഷന്‍ സഹായിക്കുന്നു. മാത്രമല്ല, 10 വര്‍ഷം ആര്‍ടെക് റിയല്‍ട്ടേഴ്സ് തന്നെ ഈ ഫ്ളാറ്റ് സമുച്ചയത്തിന്റെ മെയ്ന്റനന്‍സ് ചെയ്തുകൊടുക്കും. 

എംസി റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി, നഗരത്തിന്റെ തിരക്കുകളില്‍ നിന്നകന്ന്, എന്നാല്‍ നഗരത്തിന്റേതായ എല്ലാ സൗകര്യങ്ങളുമുള്ള മണ്ണന്തലയിലാണ് ആര്‍ടെക് മെട്രോപൊളിസ് നിര്‍മിക്കുന്നത്.

രണ്ടു ടവറുകളിലായി 149 ഫ്ളാറ്റുകളുണ്ട്. 1770 സ്‌ക്വയര്‍ ഫീറ്റിലും 1650 സ്‌ക്വയര്‍ ഫീറ്റിലുമുള്ള 3 ത്രീ ബെഡ്റൂം ഫ്ളാറ്റുകളും 1250 സ്‌ക്വയര്‍ ഫീറ്റിലുള്ള 2 ബെഡ് റൂം ഫ്ളാറ്റുകളും 1350 സ്‌ക്വയര്‍ ഫീറ്റിലുള്ള 2 ബെഡ് റൂം + സ്റ്റഡി ഫ്ളാറ്റുകളുമാണ് പ്ലാനില്‍ ഉള്ളത്. നല്ല ലൊക്കേഷനില്‍ പ്രൗഢിയുള്ള എക്സ്റ്റീയറും മനോഹരമായ ഇന്റീരിയറും സ്വച്ഛമായ ജീവിതവും സമ്മാനിക്കുന്ന ആര്‍ടെക് മെട്രോപൊളിസ്, പ്രിയപ്പെട്ടവരോട് കരുതലുള്ള ആര്‍ക്കും ഇഷ്ടപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
98476 00600, sales@artechrealtors.comwww.artechrealtors.com

 This is a promoted article and the content was created in partnership with MStudio team and not the editorial team.