അർജുൻ കപൂർ | Photo: Instagram
മുംബൈയിലെ ബാന്ദ്രയിലുള്ള തന്റെ ഫ്‌ളാറ്റ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ വിറ്റതായി റിപ്പോര്‍ട്ട്. 16 കോടി രൂപയ്ക്കാണ് ഈ ഫ്‌ളാറ്റ് വിറ്റതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 4364 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് മേയ് മാസത്തിലാണ് വിറ്റത്. അര്‍ജുന്റെ സഹോദരി അന്‍ഷുള കപൂര്‍ ഇതുസംബന്ധിച്ച രേഖകളില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
നടി മലൈക അറോറയുടെ വസതിയോട് ചേര്‍ന്ന് അര്‍ജുന്‍ 4 കിടപ്പുമുറികളോട് കൂടിയ ഫ്‌ളാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. 20 കോടി രൂപയ്ക്കാണ് അര്‍ജുന്‍ ഇത് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ജുഹുവിലെ റഹേജ ഓര്‍ക്കിഡിലാണ് അര്‍ജുന്‍ നിലവില്‍ താമസിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് നടി മലൈക അറോറയുടെ ഫ്‌ളാറ്റും. നടന്‍ കരണ്‍ കുന്ദ്ര, നടി സോനാക്ഷി സിന്‍ഹ എന്നിവരും ഇവിടെ അര്‍ജുന്റെ അയല്‍ക്കാരാണ്.
മോഹിത് സുരി സംവിധാനം ചെയ്യുന്ന ഏക് വില്ലന്‍ എന്ന ചിത്രമാണ് അര്‍ജുന്‍ അഭിനയച്ച, ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Content Highlights: arjun kapoor, sells flat at Bandra, myhome, celebrity home, veedu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..