photo|instagram.com/ananyapanday/
ബോളിവുഡിന്റെ 'ക്യൂട്ട് ഗേള്‍ അനന്യ പാണ്ഡേയുടെ വീട് സമകാലിക-ക്ലാസിക് ശൈലികള്‍ കോര്‍ത്തിണക്കിയ ഒന്നാണ്. മുംബൈയിലെ പാലി ഹില്ലില്‍ അച്ഛന്‍ ചങ്കി പാണ്ഡേയുടെ ഉടമസ്ഥതയില്‍ മോനിഷ അപ്പാര്‍ട്ട്‌മെന്റ്‌സിലാണ് അവരുടെ താമസം. 10 കോടിയിലധികം വിലമതിക്കുന്നതാണ് ഈ വീട്. മാതാപിതാക്കളും സഹോദരി റൈസയും രണ്ട് അരുമനായ്ക്കളും ഒപ്പമാണ് അനന്യ പാണ്ഡെ ഈ വീട്ടില്‍ താമസിക്കുന്നത്.
വീടിന്റെ ഓരോ ഭാഗവും സമകാലിക ശൈലിയും ക്ലാസിക് ഭംഗിയും ഒത്തുചേര്‍ന്നതാണ്. സ്വീകരണമുറിയില്‍ മോണോക്രോമാറ്റിക് ഗ്ലോസി ഫ്‌ളോറിംഗ്, തടി പാനലുകളുള്ള സുതാര്യമായ മേല്‍ക്കൂര, തടി പാനലുകളില്‍ തൂങ്ങിക്കിടക്കുന്ന ചാന്‍ഡിലിയര്‍ എന്നിവ പ്രത്യേക ഭംഗി പകരുന്നു. തടികൊണ്ടു തന്നെയുള്ള ഇന്റീരിയര്‍ ഡെക്കറാണ് ഇവിടെ കൂടുതലുമുള്ളത്. ക്രൂഡ് ഗ്ലാസ് വാതിലാണ് ലിവിംഗ് ഏരിയയിലുള്ളത്.
അനന്യയുടെ സ്വീകരണമുറിയില്‍ വലിപ്പമുള്ള കിടക്കയുള്ള ഒരു വിശ്രമമുറി കാണാം. അത് കുടുംബത്തിനാകെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. ലിവിംഗ് സ്പെയ്സില്‍ സ്വര്‍ണ്ണ നിറമുള്ള ടേബിള്‍ ഉണ്ട്. വിശേഷദിവസങ്ങള്‍ ആഘോഷിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നത് മിക്കവാറും സ്വീകരണമുറിയിലാണ്.
ഇവിടെ നിന്നുള്ള ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. അനന്യയുടെ കിടപ്പുമുറിയും വളരെ മനോഹരമാണ്. വെളുത്ത നിറമാണ് ഭിത്തികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലളിതമായ അലങ്കാരങ്ങളാണ് മുറിയിലുള്ളത്. മിനിമല്‍ ലുക്കുള്ള അടുക്കളയ്ക്ക് മനോഹരമായ ഡിസൈനിങ്ങാണ് നല്‍കിയിരിക്കുന്നത്.
കിച്ചണ്‍ ക്യാബിനെറ്റുകള്‍ക്ക് കറുപ്പും വെളുപ്പും നിറമാണുള്ളത്. അടുക്കളയിലെ ടൈലുകളുടെ ഡിസൈനുകളും ആകര്‍ഷണീയമാണ്.വീട്ടിലെ പാര്‍ട്ടി സ്‌പോട്ടും എടുത്തുപറയേണ്ടതാണ്. ഇവിടെ സുഹൃത്തുകളോടൊപ്പം ചെലവഴിയ്ക്കുന്ന ചിത്രങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് പതിവാണ്.വീടിനുള്ളിലെ ഫ്‌ളോറിങ്ങിന് പ്രത്യേകതയേറെയുണ്ട്. ഓരോ മുറികളിലും വ്യത്യസ്ത പാറ്റേണിലാണ് ഇതൊരുക്കിയിരിക്കുന്നത്.
കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകഹൃദയം കീഴടക്കിയത് വളരെ വേഗത്തിലാണ്. ടൈഗര്‍ ഷ്രോഫ്, വരുണ്‍ ധവാന്‍ , ഇഷാന്‍ ഖട്ടര്‍, കാര്‍ത്തിക് ആര്യന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം അനന്യ വെള്ളിത്തിരയിലെത്തി. സാമൂഹികമാധ്യമങ്ങളിലും അനന്യയ്ക്ക് വലിയ ആരാധകനിരയുണ്ട്.
Content Highlights: Ananya Panday ,House in Mumbai,home, celeb home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..