photo|instagram.com/aliaabhatt/
ബോളിവുഡ് താരം ആലിയ ഭട്ട് ബാന്ദ്രയിലെ പാലിയില്‍ പുതിയ ആഡംബരവസതി സ്വന്തമാക്കി. 2497 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് 37.8 കോടി രൂപയാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആലിയയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡഷക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മുഖേനയാണ് വില്‍പന ഇടപാടുകള്‍ നടത്തിയിരിക്കുന്നത്.ഏപ്രില്‍ 10-നാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇതിനൊപ്പം ഒന്നിലധികം സ്ഥലം ഇടപാടുകളും ആലിയ നടത്തിയിട്ടുണ്ട്.
നിലവില്‍ രണ്‍വീര്‍ കപൂറിനൊപ്പം ആലിയ താമസിക്കുന്നത് പാലി ഹില്ലിലെ വാസ്തു എന്ന കെട്ടിടത്തിലെ ഏഴാം നിലയിലെ ആഡംബര ആപ്പാര്‍ട്ട്‌മെന്റിലാണ്. 35 കോടി രൂപയാണ് അതിന്റെ മൂല്യം. വാസ്തുവിന്റെ സമീപത്ത് തന്നെയാണ് ഋഷി കപൂറിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണരാജ് എന്ന എട്ടുനില ബംഗ്ലാവും നിലകൊള്ളുന്നത്.
മകള്‍ രാഹയ്ക്കായി ഇവിടെ പ്രത്യേക നില ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാവിന്റെ നവീകരണപ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ ആലിയ തന്റെ വീടിനൊപ്പം സഹോദരി ഷഹീന്‍ മഹേഷ് ഭട്ടിനായി രണ്ടു ഫ്‌ളാറ്റുകള്‍ സമ്മാനിച്ചിരിക്കുകയാണ്.
ജൂഹുവില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 7.68 കോടി രൂപയാണ് അവര്‍ മുടക്കിയിരിക്കുന്നത്. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 30.75 ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്നത്.
Content Highlights: Alia Bhatt , Bandra, Ranbir Kapoor,Shaheen Bhatt ,home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..