ഒക്ടോബര്‍മാസം ഇങ്ങെത്തി. വൈവിധ്യങ്ങള്‍ നിറഞ്ഞ ഹാലോവീന്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ളവര്‍. തങ്ങളുടെ ആഘോഷങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കൊണ്ടാടുന്നതിന് പദ്ധതികളും ആശയങ്ങളും തേടുകയാണവര്‍. 

യു.എസിലാണ് ഹാലോവീന്‍ ആഘോഷം കൂടുതലായി ആഘോഷിക്കുന്നത്. ഒക്ടോബര്‍ മാസം അവസാനദിവസമാണ് ആ ദിവസം. ഇക്കുറി വ്യത്യസ്തമായ ഹാലോവീന്‍ ആഘോഷത്തിന് ആളുകളെ ക്ഷണിക്കുകയാണ് അമേരിക്കന്‍ ഹോംസ്‌റ്റേ സ്ഥാപനമായ എയര്‍ ബിന്‍ബി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Airbnb (@airbnb)

1996-ല്‍ പുറത്തിറങ്ങിയ ഹാലോവീന്‍ സിനിമ ചിത്രീകരിച്ച വീട്ടില്‍ ഒരു രാത്രി തങ്ങാനുള്ള അവസരമാണ് കമ്പനി മൂന്നോട്ട് വയ്ക്കുന്നത്. വടക്കന്‍ കാലിഫോര്‍ണിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒരു രാത്രിക്ക് അഞ്ച് ഡോളറാണ് വാടകയായി ഈടാക്കുക. 

വോളിവുഡ് നടന്‍ ഡേവിഡ് അര്‍ക്വറ്റെ ആയിരിക്കും വീട്ടില്‍ നിങ്ങളെ സ്വീകരിക്കുകയെന്നും എയര്‍ ബി.എന്‍.ബി.യുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. 

ഹാലോവീന്റെ അടുത്തഭാഗം 2022-ല്‍ വരാനിരിക്കെയാണ് ഈ സ്‌പെഷല്‍ പരിപാടി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 27, 29, 31 തീയതികളിലാണ് അതിഥികളെ ഇവിടെ സ്വീകരിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിനിമയുടെ പിന്നാമ്പുറ കാഴ്ചകളറിയാനും അവസരമുണ്ട്. 

ഈ ആഘോഷം സംഘടിപ്പിക്കുന്നതിനു പിന്നില്‍ മറ്റൊരു സദ്ദുദേശം കൂടിയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് ഹാലോവീന്‍ വേഷവിധാനങ്ങള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്ന വീന്‍ ഡ്രീം എന്ന സ്ഥാപനത്തെ സഹായിക്കുമെന്നും എയര്‍ ബിഎന്‍ബി വ്യക്തമാക്കി.

Content highlights: airbnb offers stay in original scream house for halloween