ന്ധങ്ങൾ കാലങ്ങളോളം സൂക്ഷിക്കുക എന്നത് പുതിയ കാലത്ത് ബുദ്ധിമുട്ടേറിയ ഒന്നാണ് എന്നാൽ 72 വർഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. ഹ്യൂമൻസ് ഓഫ് ബോബെയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദമ്പതികളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭർത്താവിന് 101 വയസും ഭാര്യക്ക് 90 വയസുമാണ് പ്രായം. 72 വർഷം മുമ്പാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്. തങ്ങളുടെ ഒരുമയുടെ രഹസ്യവും പുതുതലമുറ ദമ്പതികൾക്കുള്ള ചില പൊടിക്കൈകളും വീഡിയോയിൽ പറയുന്നുണ്ട്.

ബർഫി എന്ന ബോളിവുഡ് സിനിമയിലെ ''ഇത്‌നി സി ഖുശി'' എന്ന് തുടങ്ങുന്ന ഗാനമാണ് വീഡിയോക്ക് പശ്ചാത്തലമായിട്ടുള്ളത്. ''ഇത് എങ്ങനെയാണ് നടക്കുന്നത്, 72 വർഷത്തിന് ശേഷവും ഇത് തുടരുന്നു. രഹസ്യം വെളിപ്പെടുത്തി ദമ്പതികൾ'' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

''ദിവസവും ഒരു നേരം എങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം, ചില സമയങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ച് ചെവികേൾക്കാത്തവരെ പോലെ അഭിനയിക്കണം, എന്ത് വന്നാലും ഏത് സാഹചര്യത്തിലായാലും പരസ്പരം താങ്ങാവണം, ചില സമയങ്ങളിൽ മടിയില്ലാതെ ക്ഷമ പറയണം, എപ്പോഴും ഒന്നിച്ചുണ്ടാകുമെന്ന് വാക്കു നൽകുകയും പാലിക്കുകയും വേണം.' ഇതാണ് ഇരുവരും നൽകുന്ന ടിപ്പ്സ്.

സമൂഹ മാധ്യമങ്ങൾ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ ലൈക്ക് ചെയ്തത് . ധാരാളം പേർ രസകരമായ നിരവധി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ''മുത്തശ്ശന്റെ കൈ ഉയർത്താൻ സഹായിക്കുന്ന മുത്തശ്ശി. ഏറ്റവും അവസാനം നമ്മുക്ക് എല്ലാവർക്കും വേണ്ടത് ഇതുപോലുള്ള ഒരാളെയാണ്. ഇവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു'' ഒരാൾ വീഡിയോക്ക് താഴെ കുറിച്ചു.

സമൂഹമാധ്യമങ്ങളിലെ താരമായ ഡോളി സിംഗും വീഡിയോക്ക് കമന്റുമായി എത്തി. ''എന്റെ ദൈവമേ എനിക്ക് കരച്ചിൽ വരുന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇരുവർക്കും സ്നേഹവും ആശംസകളും നൽകുന്ന കമന്റുകളാണ് വീഡിയോക്ക് താഴെ നിറഞ്ഞത്.

thedailygrandparents എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇവർക്കുണ്ട്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വിശേഷങ്ങളറിയാൻ ധാരാളം പേർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.Content Highlights:Married for 72 years elderly couple shares the secret of their life