വീടിന്റെ ഇന്റീരിയര്‍ പോലെ തന്നെ പ്രധാനമാണ് എക്സ്റ്റീരിയരും. കിടപ്പുമുറിയും അടുക്കളയും മാത്രമല്ല, മുറ്റവും പൂന്തോട്ടവും കൂടി സുന്ദരമായാലേ ഒരു വീട് മനോഹരമാകൂ. നഴ്‌സറികളില്‍ നിന്ന് റോസ്, ജര്‍ബറ, ബുഷ് തുടങ്ങിയ ചെടികള്‍ വാങ്ങിവച്ച് പൂന്തോട്ടം മനോഹരമാക്കാനായി സമയം ചെലവഴിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ പ്ലാനിങ്ങില്ലാതെ ചെടികള്‍ വെക്കുന്നതു കൊണ്ട് തന്നെ പൂന്തോട്ടത്തിന്റെ അഴകത്രയും ചോർന്നുപോകും. എപ്പോഴും ചെടികള്‍ മാറ്റിവയ്ക്കേണ്ടിയും വരും. പൂന്തോട്ടം മനോഹരവും ആകര്‍ഷകവുമാക്കാന്‍ ഇതാ കുറേ പുതിയ വഴികള്‍:

1. ജീവിതശൈലിയുമായി ബന്ധപ്പെടുത്തുക: നിങ്ങളുടെ കുടുംബത്തിന്റെ ജീവിതശൈലിയോട് ബന്ധപ്പെടുത്തി വേണം പൂന്തോട്ടമൊരുക്കാന്‍. ഏത് രീതിയിലുള്ള ഡിസൈനാണ് നല്‍കേണ്ടതെന്ന കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം. വീട്ടിലെ ഓരോ വ്യക്തിയുടെയും സ്വഭാവമനുസരിച്ചും സമ്മര്‍ദങ്ങള്‍ കുറയ്ക്കാനുതകുന്ന രീതിയിലുമാവണം പൂന്തോട്ടം ഒരുക്കാന്‍. ഒരു ഇംഗ്ലീഷ് ഗാര്‍ഡന്‍ സ്റ്റൈലിലാണ് പൂന്തോട്ടം ഒരുക്കുന്നതെങ്കില്‍ പുല്‍ത്തകിടി, ഉയര്‍ന്ന മട്ടുപ്പാവോടു കൂടിയ, വായിക്കാനും ഇരിക്കാനുമുള്ള സൗകര്യം എന്നിവ നല്‍കാവുന്നതാണ്.

2. തിങ്ങി നിറഞ്ഞുനില്‍ക്കുന്ന രീതി ഒഴിവാക്കുക: വാസ്തുവിദ്യ പോലെ തന്നെയാണ് പൂന്തോട്ടം അലങ്കരിക്കുന്നതും. കാലത്തിനനുസരിച്ചുള്ള ഒരു പരീക്ഷണമാണ്. മരങ്ങള്‍, കുറ്റിച്ചെടികള്‍ തുടങ്ങി കാലത്തിനനുസരിച്ച് വളരുന്ന രീതിയിലുള്ള ചെടികള്‍ വെക്കാവുന്നതാണ്. തിങ്ങി നില്‍ക്കുന്ന രീതിയില്‍ ചെടികള്‍ വെക്കരുത്. വേരുകളും ശാഖകളും വളരാന്‍  ധാരാളം സ്ഥലം വിട്ടു വേണം ചെടികള്‍ നടാന്‍. 

3. സീസണനുസരിച്ച് ഡിസൈന്‍ മാറ്റുക: പൂക്കള്‍ പോലെ തന്നെ പൂന്തോട്ടത്തിന്റെ ഡിസൈനും സീസണനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. ഡിസൈനില്‍ മാറ്റം വരുത്തിയാലും വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പറ്റിയ, പെട്ടന്ന് നശിക്കാത്ത രീതിയിലുള്ള ചെടികള്‍ വെക്കുക. അത്തരം പെട്ടന്ന് നശിക്കാത്ത ചെടികള്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ വരെ പൂവിട്ടു നില്‍ക്കുന്നതാണ്. കൂടാതെ ഒരേ ഗണത്തില്‍ പെടുന്ന വൈവിധ്യമാര്‍ന്ന ചെടികള്‍ വെക്കുന്നതും പൂന്തോട്ടത്തെ ആകര്‍ഷകമാക്കും.

4. ലിവിങ് സ്പേസ് കൂട്ടുക: നടുമുറ്റം പോലുള്ള സജ്ജീകരണങ്ങളും പൂന്തോട്ടത്തില്‍  നല്‍കാവുന്നതാണ്. കൂടാതെ മരം ഉപയോഗിച്ചുള്ള ഫ്ലോറിങ്ങും പൂന്തോട്ടത്തില്‍ ചെയ്യാവുന്നതാണ്. വൈകുന്നേരങ്ങളില്‍ തീ കായുന്നതിനായി നെരിപ്പോടുകളും നല്‍കുന്നത് പൂന്തോട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.

5. നടവഴി: പൂന്തോട്ടത്തിലെ നടവഴിയോട് ചേര്‍ന്ന് താഴ്ന്ന രീതിയില്‍ വളരുന്ന കുറ്റിച്ചെടികള്‍ വെക്കുന്നതാവും ഉചിതം.

Content Highlight: tips for smart landscape design