ലോക്ക്ഡൗണ്‍കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് ദീപ എന്ന അധ്യാപിക. പൂക്കളും പൂന്തോട്ടവും ഏറെ ഇഷ്ടപ്പെടുന്ന ദീപ സ്വന്തംവീട്ടില്‍ത്തന്നെ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ ഏറെസമയമാണ് ചെലവിടുന്നത്. ലോക്ക്ഡൗണ്‍കാലത്ത് ഉപയോഗശ്യൂന്യമായതും ഒഴിവാക്കാനായി വെച്ചിരുന്നതുമായ വസ്തുക്കള്‍ കണ്ടെത്തി, അവ പൂച്ചട്ടികളാക്കി മാറ്റുകയാണ്. 

ദീപയുടെ വീടുനിറയെ ഇത്തരത്തില്‍ നട്ടുവളര്‍ത്തിയ ചെടികള്‍ കാണാം. പഴയ ട്യൂബ്ലൈറ്റ്, അതിന്റെ പട്ടകള്‍, ഒഴിഞ്ഞ ചില്ലുകുപ്പികള്‍, പഴയതുണി, ഉപേക്ഷിച്ച ലാമ്പ്‌ഷേഡ്, പഴയ ഹെല്‍മെറ്റ്, ചെരിപ്പുകള്‍, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, ഫുഡ് കണ്ടെയ്നറുകള്‍, ഐസ്‌ക്രീം ബോക്‌സുകള്‍ എന്നിവയിലാണ് ദീപയുടെ ഗാര്‍ഡനിങ് പരീക്ഷണങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ഇഷ്ടപ്പെട്ട ഹോബിയായ ഗാര്‍ഡനിങ് നടത്താന്‍ അവശ്യവസ്തുക്കള്‍ വാങ്ങാനായി കടകള്‍ തുറക്കാതായതോടെയാണ് വ്യത്യസ്തരീതി പരീക്ഷിക്കാന്‍ ദീപ തീരുമാനിച്ചത്. 

'മാതൃഭൂമി' യുടെ 'സീഡ്' പദ്ധതിയുമായി സഹകരിക്കാറുള്ള ദീപ, 2018-ല്‍ ആലുവ വിദ്യാഭ്യാസ ജില്ലയിലെ 'സീഡി'ന്റെ ബെസ്റ്റ് ടീച്ചര്‍ കോ-ഓഡിനേറ്റര്‍ പുരസ്‌കാര ജേതാവ് കൂടിയാണ്. ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി റോഡില്‍ വട്ടേക്കാട്ട് വീട്ടില്‍ സജീവന്റെ ഭാര്യയാണ് ദീപ.

Content Highlights: School teacher planted plants  at Corona Lock down