രോഗ്യകരമായ ഭക്ഷണ രീതികളോട് നടി സാമന്ത അക്കിനേനിക്കുള്ള താല്‍പര്യം ആരാധകര്‍ക്കെല്ലാം അറിയാം. ഈ ലോക്ഡൗണ്‍കാലത്ത് വീട്ടില്‍ തന്നെ ഒരു പച്ചക്കറി തോട്ടവും താരം വളര്‍ത്തിയിരുന്നു. കൃഷി രീതികളും വിളവെടുപ്പും ആരോഗ്യ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള  ടിപ്സും ആരാധകരുമായി പങ്കുവയ്ക്കാനും താരം മറന്നില്ല. 

ഇപ്പോഴിതാ കൃഷിക്കായി വിത്തുകള്‍ എങ്ങനെ ഒരുക്കണമെന്ന നിര്‍ദേശങ്ങളുമായാണ് സാമന്ത എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതുതായി പങ്കുവച്ച പോസ്റ്റിലാണ് വിത്തുകള്‍ വാങ്ങുമ്പോഴും  സൂക്ഷിക്കുമ്പോഴും നടുമ്പോഴും എന്തൊക്കെ ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്നത്. 

നല്ലവിത്തുകള്‍ എങ്ങനെ തിരിച്ചറിയാമെന്നാണ് ആദ്യത്തെ ടിപ്പ്. ആരോഗ്യമുള്ള വിത്തുകളല്ല എങ്കില്‍ ചെടികള്‍ നന്നായി വളരില്ല. അത്തരം വിത്തുകള്‍ സാധാരണയിലും ചെറുതും ഭാരം കുറഞ്ഞതുമായിരിക്കും. മാത്രമല്ല വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുകയുമില്ല. ചിലത് ഉണങ്ങി ചുരുണ്ടതുമായിരിക്കും. വിത്ത് വാങ്ങുന്നതിന് മുമ്പ് അതിന്റെ കവറിന് പുറത്തെ കാലാവധി നോക്കണം. 

 
 
 
 
 
 
 
 
 
 
 
 
 

Let’s get Seeding. Here are a few things for you to keep in mind when you are sowing - Make sure your seeds are healthy, unhealthy seeds give rise to weak seedlings and they don’t grow healthy. - Weak seeds are lighter in weight, they float in water, smaller than usual, pale in color, and mostly with the wrinkled seed cover. If store-bought, make sure to check the expiry date. - Be sure to store them in a cool, dry place, away from sunlight and soaking for a few hours before sowing your seeds is a good practice. - Now, before sowing, wet the soil or cocopeat a little. Don’t pour water, gentle sprinkle on the top layer. Overwatering will drown the seed. - Very important, don’t bury the seed too deep, place the seeds no more than 1-2 cm in the soil, any deeper and the seedling will have trouble popping out. - Never pack the soil or cocopeat very tight, sow in loose soil. - If you can, cover the seeded area for 2-3 days till you see some sprouting and water with care. Not too much, just wet the top layer. - If you germinated in a nursery bag or tray and need to transplant to your pot or garden, do it after you have 3-4 true leaves, gently. - If you are growing hydroponically, you can just move the coco coin in a net pot straight into NFT Channel Show me your sowing pictures using #GrowWithMe !

A post shared by Samantha Akkineni (@samantharuthprabhuoffl) on

തുടര്‍ന്ന് ഇവ എങ്ങനെ നടണമെന്നുള്ള വിവരങ്ങളും സാമന്ത പങ്കുവയ്ക്കുന്നുണ്ട്.

  • തണുപ്പുള്ള, ജലാംശമില്ലാത്ത സ്ഥലത്ത് വേണം വിത്തുകള്‍ സൂക്ഷിക്കാന്‍. വെയിലടിക്കാതെ നോക്കണം. നടുന്നതിന് മുമ്പ് രണ്ട് മൂന്ന് മണിക്കൂര്‍ വിത്തുകള്‍ കുതിര്‍ത്തശേഷം നടുന്നത് നല്ലതാണ്.
  • നടുന്നതിന് മുമ്പ് മണ്ണ് നനച്ചു കൊടുക്കാം.വിത്ത് നട്ട ശേഷം വെള്ളം ഒഴിക്കുകയല്ല നനയ്ക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ വിത്ത് മണ്ണില്‍ താഴ്ന്നു പോകും. ഒരുപാട് വെള്ളമൊഴിക്കുന്നതും നല്ലതല്ല.
  • വിത്തുകളെ മണ്ണില്‍ ആഴത്തില്‍ നടരുത്. ഇല്ലെങ്കില്‍ മുളവരാന്‍ തടസ്സമാകും. ഒന്നോ രണ്ടോ സെന്റീമീറ്റര്‍ ആഴത്തില്‍ മാത്രം വിത്ത് നടാം. വിത്ത് നട്ട ശേഷം മണ്ണ് ഉറപ്പിക്കരുത്. മേല്‍ മണ്ണ് കുറച്ച് ഇളകി കിടക്കണം.
  • ചെറുതായി മുളകാണുന്നതുവരെ നനയ്ക്കണം. ഒരുപാട് വേണ്ട. മേല്‍മണ്ണ് മാത്രം നനഞ്ഞാല്‍ മതി. 
  • ട്രേയിലോ, നഴ്‌സറി ബാഗിലോ ആണ് നട്ടതെങ്കില്‍ മൂന്നോ നാലോ ഇല വന്നശേഷം സൂക്ഷിച്ച് ഇവ ഗാര്‍ഡനിലേക്ക് പറിച്ചു നടാം.

Content Highlights: Samantha Akkineni shares tips for storing and sowing seeds