വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്ന പലരും പുറത്തെ പൂന്തോട്ടത്തിന്റെയും ലാന്‍ഡ്സ്‌കേപിങ്ങിന്റെയും കാര്യം വരുമ്പോള്‍ വല്യ പ്രാധാന്യം നല്‍കുന്നത് കാണാറില്ല. ഒരു പക്ഷെ നല്ല രീതിയില്‍ വീടിനു ലാന്‍ഡ്‌സ്‌കേപിങ്ങ്‌ ചെയ്യണമെങ്കില്‍ നല്ല ഒരു തുക ചെലവിടേണ്ടി വരുമെന്നതാകാം ഇതിനു കാരണം. എന്നാല്‍ പോക്കറ്റ് കീറാതെ വീട്ടിലെ പല പാഴ് വസ്തുക്കളില്‍ നിന്നും ഇനി പൂന്തോട്ടം ഒരുക്കാന്‍ സാധിക്കും. 

  • വീട് പെയിന്റ് ചെയ്തപ്പോ ബാക്കി വന്നതും അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതുമായ പഴയ ടിന്നുകളും മറ്റുമില്ലേ. അതൊന്നു കഴുകി തുടച്ച് നല്ല പെയിന്റും പൂശി എടുത്തോളൂ. അടിപൊളി പൂച്ചട്ടികളായി. വീട്ടിലെ പഴയ ഐറ്റം പോവുകേം ചെയ്യും.

gar

  • പഴയ കണ്ടെയ്‌നറുകളും വെറുതെ കളയണ്ട. അതിലും ചെടികള്‍ നട്ടോളൂ.

 gar

  • വീട്ടില്‍  പഴയ മരകഷ്ണങ്ങള്‍ കിടക്കുന്നുണ്ടെങ്കില്‍ എടുത്ത് ഒരു കുഞ്ഞു ഗോവണി  തയ്യാറാക്കാം. അതില്‍ ചെടികള്‍ നട്ട് നോക്ക് പൂന്തോട്ടം കിടിലനാകും .

paint

  • അലമാരയുടെയോ മറ്റോ പഴയ തുരുമ്പിച്ച ചാവി കിടപ്പുണ്ടോ വീട്ടില്‍..? എല്ലാം ഒന്ന് പെയിന്റടിച്ചു ഭംഗിയാക്കി ഒരു സ്റ്റേറ്റ്‌മെന്റ്‌റ് വിന്‍ഡ് ഷൈം ഉണ്ടാക്കി നോക്കൂ. കാറ്റത്തു അവ ആടുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയല്ലേ 

gar

 

  • വീട് പണി കഴിഞ്ഞപ്പഴോ മറ്റോ ബാക്കിയായ ആ തബൂക്കുകള്‍ കിടപ്പില്ലെ വീട്ടില്‍. ഒന്നും കളയണ്ടന്നേ...അതിനകത്തും ചെടികള്‍ നടാം 

gar

 

  • പഴയ ടയറുകള്‍ ഒന്ന് പെയിന്റടിച്ചു കുട്ടപ്പനാക്കിയാല്‍ ചെടികൾ നടാം. വേണേൽ  ഹാംങ്ങിങ് ഗാര്‍ഡന്‍ ആക്കാം. 

gar

  • ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളിലും ചെടികൾ നടാം 

gar