വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ പൂന്തോട്ടത്തിന്റെ പങ്ക് ചെറുതല്ല. വെറുതെ ചെടി നടുന്നതിനു പകരം കൃത്യമായ ആശയങ്ങള്‍ കൂടിയുണ്ടെങ്കില്‍ പൂന്തോട്ടം കിടിലനാക്കാം. ചെലവില്ലാതെ പൂന്തോട്ടത്തിന് മോടി കൂട്ടാനുള്ള ആറ് സിംപിള്‍ ടിപ്‌സാണ് താഴെ നല്‍കിയിരിക്കുന്നത്.
* വീട്ടില്‍ പഴയ മരക്കഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് പൂന്തോട്ടത്തില്‍ കുഞ്ഞ് ഗോവണിയുണ്ടാക്കാം. അതില്‍ നിറയെ കുഞ്ഞുചെടികളും വച്ചുപിടിപ്പിക്കാം.
* പാറക്കല്ലുകള്‍, വെള്ളാരംകല്ലുകള്‍, ബേബി ചിപ്‌സ് തുടങ്ങിയവ മനോഹരമായി നിരത്തിയാല്‍ പൂന്തോട്ടത്തിന്റെ ഭംഗി കൂടും.
* ഒരു മതിലില്‍ കുറച്ച് ഉയരത്തില്‍ മണ്‍തിട്ട കെട്ടി അല്‍പം പൊക്കിയെടുക്കുക. അതില്‍ പച്ചപ്പുല്ലും ചെറിയ പൂക്കള്‍ ഉണ്ടാവുന്ന ചെടികളും ഭംഗി കൂട്ടാന്‍ ഇടയ്ക്ക് ചെറിയ അലങ്കാര വസ്തുക്കളും.

* ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയ പാത്രങ്ങള്‍ വൃത്തിയാക്കി പെയിന്റ് ചെയ്ത് ചെടികള്‍ നടാം.
* ബാക്കി വന്ന പെയിന്റ് ടിന്നുകള്‍, കഴുകിത്തുടച്ച് പെയിന്റ് അടിച്ചെടുത്താല്‍ ചെടിനടാനുള്ള പൂച്ചെട്ടികളായി.
* ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലത്തും പൂക്കള്‍ പിടിപ്പിക്കാം. ചെറിയ കണ്ടെയ്‌നറുകളില്‍ പലതരത്തിലുള്ള ചെടികള്‍ തൂക്കിയിടാം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Gardening Tips My Home