കത്തളങ്ങളെ മനോഹരമാക്കുന്നതില്‍ ചെടികള്‍ക്കും ഇന്ന് വലിയ സ്ഥാനമുണ്ട്. ചെറിയൊരു കുപ്പിയോ ഉപേക്ഷിച്ച പാത്രങ്ങളോ പോലും പെയിന്റ് ചെയ്‌തെടുത്ത് മണിപ്ലാന്റ്‌സ് വച്ചാല്‍ കിടിലന്‍ ലുക്കായിരിക്കും. കൃത്യമായി വെള്ളവും വെളിച്ചവുമൊക്കെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി ചെടികളെ പരിപാലിക്കാന്‍ പലര്‍ക്കും ഇപ്പോള്‍ സമയം കിട്ടാത്തതുകൊണ്ട് ചെടികള്‍ വാടിപ്പോയെന്നു പരാതിപ്പെടുന്നവരുമുണ്ട്. എന്നാല്‍ വാടിത്തുടങ്ങിയ നിങ്ങളുടെ ചെടികളെ പൂര്‍ണ ഓജസ്സോടെ തിരിച്ചു കിട്ടുക സാധ്യമാണ്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. 

plants

വാടിത്തുടങ്ങി ഇനി വളരുമെന്നു പോലും പ്രതീക്ഷയില്ലാത്ത ഘട്ടത്തില്‍ നിന്നും പൂര്‍ണ ആരോഗ്യത്തോടെ വളരുന്ന ചെടിയിലേക്കുള്ള മാറ്റമാണ് റെഡ്ഡിറ്റിലൂടെ പലരും പങ്കുവച്ചിരിക്കുന്നത്. ചെടികളുടെ രണ്ടുകാലഘട്ടത്തിലേയും ചിത്രങ്ങള്‍ സഹിതമാണ് ഇവ പരിപാലിച്ചത് എങ്ങനെയെന്നു പറയുന്നത്. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കുമുള്ളില്‍ ചെടികള്‍ക്ക് സംഭവിച്ച മാറ്റങ്ങളില്‍ പലതും കൗതുകം ജനിപ്പിക്കുന്നതുമാണ്. ചെടികള്‍ വളര്‍ത്തുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് നനയ്ക്കലാണെന്നും ഇവര്‍ പറയുന്നു. 

plants

ചെടികള്‍ക്ക് അമിതമായി വെള്ളം തളിക്കുന്നതിനു പകരം മിതമായി ഒഴിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ വാദം. കൂടുതല്‍ വെള്ളം ഒഴിച്ച് വളര്‍ത്തുന്ന ചെടികളില്‍ പരിപാലനം ചെറുതായി കുറഞ്ഞാല്‍പ്പോലും അവ പെട്ടെന്നു വാടാനിടയുണ്ട്. ചെടികളോടുള്ള സ്‌നേഹം മൂത്ത് അമിതമായി വെള്ളം ഒഴിച്ചാല്‍ അവ ചീഞ്ഞുപോവുകയേ ഉള്ളു. 

plants

ചെടികള്‍ക്ക് വെള്ളം വേണ്ട ഘട്ടങ്ങളില്‍ അവ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്നാണ് ഇവരുടെ പക്ഷം. ഇലകള്‍ ചുരുണ്ടുകിടക്കകയാണെങ്കില്‍ അവയ്ക്ക് വെള്ളം വേണമെന്നാണ് അര്‍ഥം, ഇനി ചെടി വല്ലാതെ താഴ്ന്നു കിടക്കുകയോ ഇലകളില്‍ ബ്രൗണ്‍ നിറങ്ങള്‍ കാണപ്പെടുകയോ ചെയ്താല്‍ വെള്ളം കൂടുതല്‍ ഒഴിക്കപ്പെടുന്നുവെന്നു മനസ്സിലാക്കാം.

Content Highlights: comebacks of plants