സുഹൃത്തുക്കള്‍ വന്നാല്‍ സൊറ പറഞ്ഞിരിക്കാന്‍ വൈകുന്നേരങ്ങളില്‍ സ്വസ്ഥമായിരുന്നു കാറ്റുകൊള്ളാനൊക്കെ സൗകര്യപ്രദമായൊരിടം വീട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ ഔട്ടിങ്ങിനു പോകുന്നവരുണ്ട്. വീട്ടിലിരുന്നു തന്നെ റിലാക്‌സ് ചെയ്യാന്‍ ഒരു വഴിയുണ്ട്, അതാണ് ഗസീബോ. ഇപ്പോഴത്തെ പല വീടുകള്‍ക്കും ഗസീബോ വേണമെന്ന് മുന്‍കൂട്ടി പറയുന്നവരുമുണ്ട്. 

ശുദ്ധവായു ശ്വസിച്ച് ഉല്ലസിക്കാനൊരിടമാണ് ഗസീബോ നല്‍കുന്നത്. പകുതി തുറസ്സായ ചുവരുകളോ തീരെ ചുവരുകള്‍ ഇല്ലാതെയോ ഒക്കെയാണ് ഗസീബോ നിര്‍മിക്കുക. സെമി ഓപ്പണ്‍ ശൈലിയിലായിരിക്കും മേല്‍ക്കൂര. മരം കൊണ്ടുള്ള ഗസീബോകളാണ് ഏറെയും കണ്ടുവരുന്നത്. വൃത്താകൃതിയിലോ, ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഒക്കെ ഗസീബോകള്‍ നിര്‍മിച്ചു കാണാരുണ്ട്. 

വീട്ടില്‍ തന്നെ ഒരു ഔട്ട്‌ഡോര്‍ ഇരിപ്പിടം നല്‍കുന്ന സംവിധാനമാണ് ഗസീബോ. റിലാക്‌സ് ചെയ്യാനും ഉല്ലസിക്കാനും പറ്റിയ ഇടമാണിത്. സംഭാഷണങ്ങള്‍ക്കും ചെറിയ പാര്‍ട്ടികള്‍ നടത്താനും വേണമെങ്കില്‍ ഔട്ട്‌ഡോര്‍ കിച്ചണ്‍ ആയി വരെ ഉപയോഗിക്കാം. ഇനി യോഗയെ പ്രണയിക്കുന്നവരാണെങ്കില്‍ യോഗ ചെയ്യാനും വ്യായാമത്തിനും മികച്ച ഇടമാണ് ഗസീബോ ഒരുക്കുന്നത്. 

Content Highlights: benefits of gazebo landscape tips home plans