നമ്മുടെ ഭക്ഷണ സംസ്‌കാരം ഫാസ്റ്റുഫുഡിലേക്ക് മാറിയതോടെ വീട്ടില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൈക്രോവേവ് ഓവന്‍ മാറിക്കഴിഞ്ഞു. പക്ഷേ കൃത്യമായി ഇതെങ്ങനെ  ഉപയോഗിക്കാമെന്ന് പലര്‍ക്കുമറിയില്ല.

മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

പാത്രങ്ങള്‍ 

1

മൈക്രോവേവ് ഓവനില്‍ ഒരു കാരണവശാലും ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്. നമ്മുടെ അടുക്കളയില്‍ ഭൂരിഭാഗവും ലോഹപാത്രങ്ങള്‍ ആയിരിക്കും ഇതില്‍ ഏതെങ്കിലുമൊന്നെടുത്ത് മൈക്രോവേവില്‍ വെക്കാമെന്നു കരുതരുത്. പകരം ഗ്ലാസ്,സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കുക

വെള്ളം
മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ അധികം വെള്ളം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. അധികം വെള്ളം ഉപയോഗിച്ച് പാചകം ചെയ്യേണ്ട വിഭവങ്ങളാണെങ്കില്‍ ഘട്ടം ഘട്ടമായി വെള്ളം ഉപയോഗിക്കുകയാണ് നല്ലത്. 

എങ്ങനെ പാചകം ചെയ്യണം

2
മൈക്രോ വേവ് ഓവനില്‍ പാചകം ചെയ്യുമ്പോള്‍ വിഭവങ്ങള്‍ അടച്ചുവെച്ച് പാചകം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പാചകം ചെയ്യാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ ഇടയ്ക്ക്  വിഭവം പുറത്തെടുത്ത് ഇളയ്ക്കി വീണ്ടും  വയ്ക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ എല്ലാ ഭാഗവും ഒരു പോലെ വേകാന്‍ ഇത് സഹായിക്കും. 

പാചകം ചെയ്യുന്നതിന് മുമ്പ്

3

പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഭവം കഴിയുന്നതും ചെറുതായി മുറിക്കുന്നത് നല്ലതാണ്‌. വിഭവം വേഗത്തില്‍ പാകമാകാന്‍ ഇത് സഹായിക്കും.