ചെറിയ വീടുകൾ വീണ്ടും ട്രെൻഡാവുകയാണ്. ചെറിയ അടുക്കളകളും. മിനിമലിസമാണ് ഇപ്പോൾ വീടുവയ്ക്കുന്നവർക്കും ഡിസൈനേഴ്സിനും ഇഷ്ടം. പണച്ചെലവ് കുറയ്ക്കാനും വീടിന് ഒതുക്കം നൽകാനും ഇത് സഹായിക്കും. ഇത്തരത്തിൽ പണിത ചെറിയ അടുക്കളയിൽ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഇടമുണ്ടാകുമോ എന്നാവും മിക്കവവരുടെയും ആശങ്ക. ചെറിയ അടുക്കളയിലെ ഒരിടം പോലും പാഴാക്കാതെ മനോഹരമായി സൂക്ഷിക്കാൻ ചില സൂത്രപ്പണികൾ.

1. അടുക്കളയിലെ കൗണ്ടർ ടോപ്പിന് അധികം ഇടമില്ലേ..പച്ചക്കറി മുറിക്കാനും മറ്റും അൽപം സ്ഥലം വേണമെങ്കിൽ അടുക്കള മേശയുടെ താഴെയുള്ള ഏറ്റവും മുകളിലെ ഡ്രോയറിന് മുകളിൽ കട്ടിങ് ബോർഡ് പിടിപ്പിക്കാം. ആവശ്യമുള്ളപ്പോൾ ഇത് വലിച്ചാൽ മതി. പച്ചക്കറി മുറിക്കാൻ ഇടമായി.

2. ഷൽഫിൽ പാത്രങ്ങൾ തരം തിരിച്ച് വയ്ക്കാൻ ഇടമില്ലെങ്കിൽ ഒന്നോ രണ്ടോ വയർ ഷെൽഫ് റൈസറുകൾ വാങ്ങാം. ഇവ ഷെൽഫിൽ വച്ച് മഗുകളും പാത്രങ്ങളുമൊക്കെ വേർതിരിച്ച് വച്ചോളൂ.

3. സാധനങ്ങളിട്ടു വയ്ക്കാൻ പലതരം കണ്ടെയ്നറുകൾ വാങ്ങുന്നതിന് പകരം പല അറകളുള്ള ഒറ്റ കണ്ടെയ്നർ വാങ്ങാം. അതുപോലെ റഫ്രിജറേറ്ററലിൽ സൂക്ഷിക്കേണ്ടാത്ത പായ്ക്കറ്റിലുള്ള സാധനങ്ങളെ വലിയ ഒറ്റ കണ്ടെയ്നറിലാക്കി സൂക്ഷിക്കാം.

4. ഭിത്തിയിൽ ഒരു മാഗ്നറ്റിക് നൈഫ് ബാർ വച്ചോളൂ. കത്തികളൊക്കെ ഈസിയായി അതിൽ തൂക്കാം.

5. സിങ്കിന് താഴെയായി ചെറിയ ഹുക്കുകൾ പിടിപ്പിച്ചാൽ കിച്ചൺക്ലീനിങിനുള്ള ഗ്ലൗസ്, ബ്രഷുകൾ, ക്ലീനറുകൾ എന്നിവ തൂക്കിയിടാം.

6. മൾട്ടിപർപ്പസ് ക്ലീനിങ് സൊല്യൂഷനുകൾ വാങ്ങാം. ്അടുക്കളയിൽ കൂടുതൽ ബോട്ടിലുകൾ വാങ്ങി നിറയ്ക്കുന്നതിന് പകരം ക്ലീനിങിന് ഇത് ഉപയോഗിക്കാം

7. സിങ്കിന് സൈഡിലെ ഭിത്തിയിൽ ചെറിയൊരു തട്ട് പിടിപ്പിച്ചാൽ പാത്രങ്ങൽ ക്ലീൻ ചെയ്യാനുള്ള മിശ്രിതങ്ങൾ അതിൽ സൂക്ഷിക്കാം.

8. കിച്ചൺ കോർണറുകളിലെല്ലാം പുൾഔട്ടുകൾ പിടിപ്പിക്കാം. ഇതിനുള്ളിൽ സാധനങ്ങൾ അടുക്കി വയ്ക്കാം.

9. ഫ്രിഡ്ജ് ഡോറിന് പുറത്ത് മാഗ്നറ്റിക് ഹുക്കുകൾ പിടിപ്പിച്ചാൽ സ്പൂണുകളും മറ്റും ഇതിൽ തൂക്കാം.

10. ഭിത്തിയിൽ വയേർഡ് ബാസ്കറ്റുകൾ പിടിപ്പിച്ചാൽ അതിൽ കിച്ചൺ ടൗവ്വലുകൾ സൂക്ഷിക്കാം.

Content Highlights:small kitchen storage ideas