• പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല.
 • ഉടച്ച തേങ്ങ കേടാകാതിരിക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവച്ചശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ മതി.
 • വെള്ളം നിറച്ച് വയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ നിറം മങ്ങിയാല്‍ കുപ്പിയില്‍ നാരങ്ങാവെള്ളം നിറച്ചുവയ്ക്കുക.
 • കുറച്ച് സമയം കഴിഞ്ഞ് കുപ്പി കഴുകിയാല്‍ തിളക്കം കിട്ടും.
 • ചെറുനാരങ്ങയുടെ പുറത്ത് വെളിച്ചെണ്ണ തടവി ഫ്രിഡ്ജില്‍ വച്ചാല്‍ 
 • കുറെയധികം ദിവസം കേട് കൂടാതെയിരിക്കും.
 • ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി
 • സംഭാരം ഉണ്ടാക്കുമ്പോള്‍ കറിവേപ്പിലയോടൊപ്പം കുറച്ച് തളിര്‍മാവില കൂടി ചേര്‍ത്താല്‍ സംഭാരത്തിന് പ്രത്യേക സ്വാദ് കൈവരും.
 • ചീസ്, പനീര്‍ എന്നിവ ഗ്രേറ്ററില്‍ ചിരകുന്നതിന് മുമ്പ് ഗ്രേറ്ററിന്റെ പുറത്ത് അല്‍പം എണ്ണ തടവിയാല്‍ ഇവ ഗ്രേറ്ററില്‍ ഒട്ടിപ്പിടിച്ചിരിക്കുകയില്ല.
 • അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.
 • രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.
 • നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.
 • ഇറച്ചിക്കറിക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി.
 • കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.
 • ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.
 • തൈര് വടയ്ക്ക് സ്വാദേറാന്‍ വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ മതി.
 • ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.
 • ഉണക്കതേങ്ങ ഒരു ബക്കറ്റിലെ വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ ഇട്ട് വെച്ചാല്‍ വേഗം പൊളിക്കാന്‍ സാധിക്കും.