മഴക്കാലമായാല്‍ കനത്ത ചൂടില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പച്ചപ്പു നിറഞ്ഞ അന്തരീക്ഷത്തെ ആസ്വദിക്കുന്നവരാണ് ഏറെയും. അതേസമയം, സൂര്യപ്രകാശത്തന്റെ അഭാവവും ഇരുണ്ട മങ്ങിയ ചുറ്റുപാടുകളും ഇഷ്ടമില്ലാത്തവരുമുണ്ട്. എന്നാല്‍ നനഞ്ഞു മുഷിഞ്ഞ് മങ്ങി  നില്‍ക്കുന്ന വീടിനെക്കുറിച്ചാണ് ഇരുക്കൂട്ടര്‍ക്കും മഴക്കാലമായാലുള്ള ഏക പരാതി. എന്നാല്‍, മഴക്കാലത്തും വീടിനെ ആകര്‍ഷകവും വീടിനുള്ളില്‍ പോസീറ്റീവ് അന്തരീക്ഷം കൊണ്ടു വരുന്നതിനായി പുതിയ വഴികള്‍. 
 
1.ഓരോ കോണുകളിലും വെളിച്ചം നിറക്കുക

സീലിങ് ഉപോയിഗിച്ചുള്ള ലൈറ്റിങാണ് ഡിസൈനിങ്ങിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത് വീടിന്റെ ഓരോ മൂലകളിലെ വെളിച്ചം എത്തിക്കുകയും വീട്ടിലെ മങ്ങിയ അന്തരീക്ഷം  ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ നിലങ്ങളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ മുറിയില്‍ വെളിച്ചം മുഴുവനായി നിലനിര്‍ത്താന്‍ സഹായിക്കും. 

light

2. സുഗന്ധപൂരിതമാക്കാം
സംഗീതം, സുഗന്ധം, മറ്റും ഉപയോഗിച്ച് മുറിയുടെ സ്വഭാവം മാറ്റാവുന്നതാണ്. മനോഹരമായ തുണി കസേരയിലോ ഡൈനിങ് ടേബിളില്‍ ഇടുകയോ ചെയ്യാവുന്നതാണ്. സുഗന്ധത്തിനായി, സുഗന്ധമുള്ള മെഴുകുതിരികളോ, ഡിഫ്യൂസേഴ്‌സ്, ഫ്‌ഴോട്ടിങ് മെഴുകുതിരികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വീട്ടില്‍ വിൻഡ് ചിം സ്ഥാപിക്കാന്‍ പറ്റിയ അവസരം ഇപ്പോഴാണ്. കാറ്റില്‍ ആടികളിക്കുന്ന വിന്റ് ചിം വീടിനകത്ത് ഒരു മെലഡി സംഗീതത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നു. 

candle

3. നിറങ്ങള്‍ കൊണ്ട് മുറിയെ നിറയ്ക്കാം
 ആകര്‍ഷകമായ കുഷ്യനുകളും കവറുകളും ഉപയോഗിച്ച് നിങ്ങളുടെ മുറി മനോഹരമാക്കാവുന്നതാണ്. മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കി പകരം നീല, ചുവപ്പ് നിറങ്ങള്‍ ഉപയോഗിക്കാം.

bedroom

4. ആവശ്യമില്ലാത്തവ ഒഴിവാക്കുക അല്ലെങ്കില്‍ ചുരുക്കുക
നിങ്ങളുടെ വീട്ടിലെ ഫര്‍ണീച്ചറുകള്‍ വെച്ചിരിക്കുന്നത് മാറ്റാന്‍ പറ്റിയ സമയമാണ്. പരസ്പരം അകത്തി വെക്കുന്നതിലൂടെ ഫര്‍ണീച്ചറുകളുടെ സ്ഥാനത്തിലും മാറ്റം വരുത്താന്‍ സാധിക്കും. മഴക്കാലത്ത് ഫര്‍ണീച്ചറുകള്‍ അടുപ്പിച്ച് വെക്കുന്നതിവൂടെ ഈര്‍പ്പം വരുകയും ഫംഗസ് ബാക്ടീരികള്‍ ഉണ്ടാകും. ഇത് ഇല്ലാതാക്കാന്‍ ഫര്‍ണീച്ചറുകള്‍ മിനിമം അഞ്ച് ഇഞ്ച് അകലത്തിലെങ്കിലും  വെക്കുന്നത് നല്ലതാണ്. 

 

furniture

content highlight: ways to decor home during monsoon