ഹോം ഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ് നാം. എന്നാല്‍ പലപ്പോഴും ബാത്ത്‌റൂം ഡെക്കറേഷനില്‍ പലരും ഇക്കാര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കാറില്ല. ബാത്ത്‌റൂമിന് മോഡേണ്‍ ലുക്ക് കിട്ടാന്‍ ഇതാ ചില ടിപ്‌സ്. ഒന്നു പരീക്ഷിച്ചുനോക്കൂ. 

  • ബാത്ത്‌റൂം വോള്‍ കളര്‍ അല്പം ഡീപ് ഷെയ്ഡ് ആക്കി നോക്കാം. അല്ലെങ്കില്‍ ബ്ലാക്ക് കളര്‍ നല്‍കാം. അതിഗംഭീരമായ ഒരു ലുക്ക് കിട്ടും. 
  • ബാത്ത്‌റൂമില്‍ ഒരു ഫ്രീസ്റ്റാന്‍ഡിങ് ബാത്ത്ടബ് സെറ്റ് ചെയ്യാം. ചെറിയ സ്‌പേസ് മാത്രമുള്ള ബാത്ത്‌റൂമില്‍ സ്‌പേസ് സേവിങ്ങിന് ഇത് സഹായിക്കും. ഒപ്പം നല്ല മോഡേണ്‍ ലുക്കും ലഭിക്കും. 
  • ഫ്‌ളോറിന്റെ കാര്യത്തിലാണെങ്കില്‍ പെബ്ബിള്‍സ് പരീക്ഷിക്കാം. പെബ്ബിള്‍സ് വിരിച്ച ഫ്‌ളോര്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയും അറ്റകുറ്റപ്പണികളും വളരെ കുറയും. ബാത്ത്‌റൂമിന് ഒരു മോഡേണ്‍ ടച്ച് കിട്ടാന്‍ അതാണ് നല്ലത്. 
  • പഴമ വിളിച്ചോതുന്ന ട്രെഡീഷണല്‍ ബേസിന്‍ ഒരെണ്ണം ബാത്ത്‌റൂമില്‍ സെറ്റ് ചെയ്യാം. ഇത് മോഡേണ്‍ ലുക്ക് നല്‍കും. ഇതുവഴി ബാത്ത്‌റൂമിന് അതിഗംഭീരമായ ലുക്ക് ലഭിക്കും. 
  • വലുപ്പം കൂടിയ ഷവറുകളാണ് ഇപ്പോഴത്തെ മോഡേണ്‍ ബാത്ത്‌റൂമുകളുടെ ന്യൂ ട്രെന്‍ഡ്. അതുകൊണ്ട് അക്കാര്യവും ഒന്ന് മനസ്സില്‍ വെക്കാം. 
  • ചെറിയ സ്‌പേസ് ആണെങ്കില്‍ അവിടെ സ്റ്റോറേജ് റാക്കുകള്‍ ചെയ്തുവെക്കാം. ഇവ ഇന്റീരിയറിന് കൃത്യമായി യോജിക്കുന്നതാവണം. അപ്പോള്‍ നല്ലൊരു മോഡേണ്‍ ലുക്ക് ലഭിക്കും. 
  • ബാത്ത്‌റൂം വോളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിക്കാം.ഇത് മോഡേണ്‍ ലുക്ക് കിട്ടാന്‍ മാത്രമല്ല ബാത്ത്‌റൂമില്‍ കുറേക്കൂടി സ്ഥലം ഉള്ളപോലെ തോന്നാനും ഇത് സഹായിക്കും. 

Content Highlights: Unique ideas to give your restroom design a modern touch Bathroom Decor ideas, My Home, Interior