പറഞ്ഞിട്ടും പറയാതെയും വിരുന്നുകാര്‍ വരുന്നത് നമുക്കൊക്കെ പരിചിതമാണ്. വരുന്നതിന് അഞ്ചോ പത്തോ മിനിട്ടുമുമ്പ് ദാ.. ഞങ്ങളെത്തി എന്നു പറഞ്ഞ് ഞെട്ടിക്കുന്നവരുമുണ്ട്. വിരുന്നുകാരെ സ്വീകരിക്കാന്‍ ആദ്യത്തെ തലവേദന അലങ്കോലമായി കിടക്കുന്ന വീടിനകം തന്നെയാവും. മൊത്തമായി ക്ലീന്‍ ചെയ്യാന്‍ സമയവുമില്ല., എന്നാല്‍ വൃത്തിവേണം താനും. അഞ്ച് മിനിട്ടുകൊണ്ട് വീട് ക്ലീനാണെന്ന് തോന്നിപ്പിക്കാന്‍ ചില സൂത്രപ്പണികളുണ്ട്.
1. ഏറ്റവും ശ്രദ്ധിക്കുന്നിടം ആദ്യം ക്ലീനാക്കാം
ലിവിങ് റൂമാണ് അതിഥികള്‍ ആദ്യം ശ്രദ്ധിക്കുന്ന സ്ഥലം. അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെ തന്നെ. അടിച്ചുവാരുകയാണ് ആദ്യം വേണ്ടത്. കൈതൊടാന്‍ ഇടയുള്ള കോഫി ടേബിള്‍, ടി.വി സ്റ്റാന്‍ഡ്, ഇവയിലെ പൊടി ഒരു ഡസ്റ്റിങ് സ്റ്റിക്കുകൊണ്ട് തട്ടി നീക്കാം. നിരന്നു കിടക്കുന്ന പത്രങ്ങള്‍, പുസ്തകങ്ങള്‍ ഇവ അടുക്കി വയ്ക്കാം. ജനല്‍ കര്‍ട്ടനുകള്‍ പൊടിയുള്ള ജനാലകള്‍ കാണാത്തവിധത്തില്‍ ഞൊറിഞ്ഞ് താഴെ ഭാഗം മാത്രം ഒതുക്കി വച്ചാല്‍ നന്നായിരിക്കും. സോഫയിലും മറ്റുമുള്ള കുഷ്യനുകള്‍ നിരത്തി ഇടാതെ വൃത്തിയായി അറേഞ്ച് ചെയ്താല്‍ തന്നെ റൂം ക്ലീനായി.
2. ലിവിങ് റൂമിനോട് ചേര്‍ന്നുള്ള മുറി ക്ലീനാക്കാന്‍ മറക്കേണ്ട.
ലിവിങ് റൂമിനോടു ചേര്‍ന്നുള്ള കിടപ്പുമുറിയോ ഡ്രോയിങ് റൂമോ അങ്ങനെ ഏതായാലും ആ മുറി കൂടി ക്ലീനാക്കാന്‍ മറക്കേണ്ട. വിരുന്നുകാരില്‍ പ്രായമായവരോ മറ്റോ ഉണ്ടെങ്കില്‍ ഒന്ന് കിടക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നമ്മള്‍ പെട്ടുപോകരുതല്ലോ. തറ അടിച്ചുവാരി വൃത്തിയാക്കാം. ബെഡ് ഉണ്ടെങ്കില്‍ വിരിപ്പ് മാറ്റി പുതിയത് ഒരെണ്ണം വിരിക്കാം. ഇത്രയും ധാരാളം.
3. ഡൈനിങ് ടേബിള്‍
വിരുന്നുകാര്‍ ഭക്ഷണം നല്‍കാന്‍ മാത്രമല്ല വരുന്നവര്‍ നമ്മുടെ വൃത്തിശീലങ്ങള്‍ ഒപ്പിയെടുക്കന്ന ഇടം കൂടിയാണ് ഡൈനിങ് ടേബിളും റൂമും. അടിച്ചു വാരുകയോ വാക്വംക്ലീനര്‍കൊണ്ട് ക്ലീനാക്കുകയോ ചെയ്യുകയാണ് ആദ്യ ചുവട്. ഇനി ടേബിള്‍ അല്‍പം വെള്ളമോ ക്ലീനറോ തളിച്ച് നന്നായി തുടക്കാം. ഭക്ഷണപാത്രങ്ങലും സെര്‍വിങ് പ്ലേറ്റുകളും നിരന്നു കിടക്കുന്നുണ്ടെങ്കില്‍ അവ അടുക്കി വയ്ക്കണം. പൊടി പറ്റിയ ഉപ്പ് പാത്രമൊക്കെ തല്‍ക്കാലം മാറ്റിക്കോളൂ. വേണമെങ്കില്‍ ടേബിളില്‍ ഒരു ഫ്‌ളവര്‍വേസ് വയ്ക്കാം. ടേബിളിന് ചുറ്റുമുള്ള കസേരകള്‍ നിരത്തി ഇടാതെ ഒതുക്കി വയ്ക്കാം.
4. കിച്ചണ്‍ കൗണ്ടര്‍ടോപ്പ്
ഭക്ഷണസാധനങ്ങള്‍ മുതല്‍ പച്ചക്കറി വൃത്തിയാക്കിയതിന്റെ അവശിഷ്ടങ്ങളും കഴുകാനുള്ള പാത്രങ്ങളും വരെ കിച്ചണ്‍കൗണ്ടര്‍ ടോപ്പില്‍ ഉണ്ടാവും. ഇവയെല്ലാം വേഗം ക്ലീനാക്കാം. കഴുകാനുള്ള പാത്രങ്ങള്‍ വേഗം കഴുകി വൃത്തിയാക്കുകയോ സിങ്കിലേയ്ക്ക് മാറ്റുകയോ വേണം. വിരുന്നുകാരില്‍ ആരെങ്കിലും അടുക്കളയിലേയ്ക്ക് വന്നാലോ...
5. വാതിലുകള്‍ അടയ്ക്കാം
ആവശ്യമില്ലാതെ തുറന്നിട്ടിരിക്കുന്ന വാതിലുകള്‍ അടച്ചിട്ടാല്‍ തന്നെ വീടിന് വൃത്തിയും ഒതുക്കവും തോന്നും. ലിവിങ് റൂമില്‍ നിന്ന് അടുത്തുള്ള കിടപ്പുമുറികളിലേയ്ക്കുള്ള വാതില്‍, ഡ്രോയിങ്‌റൂമിന്റെ ഡോര്‍, കോമണ്‍ ടോയ്‌ലറ്റ് ഡോര്‍, സ്‌റ്റോര്‍റൂം വാതില്‍.. ഇവയൊക്കെ അടച്ചോളൂ.
6. കോമണ്‍ ടോയിലെറ്റ്
കോമണ്‍ ടോയിലെറ്റോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ടോയ്‌ലെറ്റോ വൃത്തിയാക്കാന്‍ മറക്കേണ്ട. വീട് വൃത്തിയാക്കല്‍ തുടങ്ങുന്നതിന് മുമ്പ് അല്‍പം ക്ലീനിങ് ലോഷന്‍ ടോയിലറ്റിലും നിലത്തുമായി ഒഴിക്കാം. എല്ലാ ക്ലീനിങിനും ശേഷം ടോയിലെറ്റ് ക്ലീനാക്കാം. ലോഷന്‍ നേരത്തെ ഒഴിച്ചിരുന്നതിനാല്‍ നന്നായി വെള്ളമൊഴിച്ച കഴുകിയാല്‍ തന്നെ വൃത്തിയാവും. ടോയിലറ്റ് ഫ്രഷ്‌നര്‍ പായ്ക്കറ്റ് ഉണ്ടെങ്കില്‍ അതൊരെണ്ണം അവിടെ വയ്ക്കാം.
Content Highlights: Unexpected guests what should Clean first