ചിലര്‍ക്ക് കടലിനോട് ഭ്രാന്തമായ പ്രണയമുണ്ടാകും മറ്റുചിലര്‍ക്കത് കാടിനോടാകും. അപ്പോള്‍ പിന്നെ  കാടും കടലും വീടിനുള്ളില്‍ തന്നെയുണ്ടെങ്കിലോ?  കാടെങ്ങനെ വീടിനുള്ളില്‍ ഉണ്ടാക്കും എന്നാണോ ചിന്ത? ഇന്റീരിയര്‍ വ്യത്യസ്തമായൊന്നു പരീക്ഷിക്കാന്‍ തയ്യാറായാല്‍ ഒരു ചെറിയ കാട് വീട്ടിനുള്ളിലും ഒരുക്കാം. നിഴല്‍കാടാണെന്ന് മാത്രം.

light

ചന്‍ഡെലിയര്‍ (ബഹുശാഖാദീപം)ഉപയോഗിച്ച് ലൈറ്റിങ്ങില്‍ പുതുമകള്‍ പരീക്ഷിച്ചാണ് നിഴല്‍ രൂപത്തില്‍ ഇലകളെയും മരച്ചില്ലകളെയും റൂമിനുള്ളിലേക്ക് ആവാഹിച്ചിരിക്കുന്നത്.

പ്രകൃതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ചന്‍ഡെലിയറിന് പിറകില്‍ ആര്‍ട്ടിസ്റ്റുമാരായ തൈറ ഹിഡന്‍, പിയോ ഡിയാസ് എന്നിവരാണ്‌. ജര്‍മന്‍ ആര്‍ട്ടിസ്റ്റായ ഏണസ്റ്റ് ഹെക്കലിനുള്ള ശ്രദ്ധാജ്ഞലിയായാണ് ഇവരിത് നിര്‍മിച്ചത്.

റൂമിനു ഒത്ത നടുവിലായി ക്രമീകരിച്ചിരിക്കുന്ന ചന്‍ഡെലിയര്‍ പ്രകാശിപ്പിച്ച്  360 ഡിഗ്രിയില്‍ നിഴല്‍ രൂപങ്ങള്‍ സൃഷ്ടിച്ചാണ് മരച്ചില്ലയും കാടും ക്രമീകരിച്ചിരിക്കുന്നത്.

forest

ഒരൊറ്റ ബള്‍ബിന്റെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത മനോഹരമായൊരു നിഴല്‍ക്കാടെന്ന് ഈ റൂമിനെ  വിശേഷിപ്പിക്കാം 


കടപ്പാട് : www.formsinnature.dk