പ്പോള്‍ വീടുകളില്‍ പുറം ലോകവുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് അടുക്കളക്കാണെന്ന് പറയാം. പുറത്ത് നിന്നുള്ള ഭക്ഷണവും സാധനങ്ങളുമെല്ലാം ആദ്യമെത്തുന്നത് അടുക്കളയിലേയ്ക്കാണല്ലോ. അതുകൊണ്ട് ആദ്യം തന്നെ അടുക്കള ക്ലീനാക്കാനുള്ള വഴികള്‍ നോക്കാം. 

സോപ്പും ശുദ്ധജലവും

അടുക്കള ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല വഴി സോപ്പും ശുദ്ധജലവും തന്നെയാണ്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിന് മുമ്പ് സോപ്പ് വെള്ളത്തില്‍ കിച്ചണ്‍ ടേബിള്‍ ടോപ്പുകളും കൗണ്ടറുകളുമെല്ലാം തുടയ്ക്കാം. ഭക്ഷണമെല്ലാം പാകം ചെയ്ത് കഴിഞ്ഞാലും തറയും കിച്ചണ്‍കൗണ്ടറുകളും സിങ്കുമെല്ലാം സോപ്പ് വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. 

ഈര്‍പ്പം ഉണങ്ങാന്‍ സമയം നല്‍കാം

വെള്ളം ഉപയോഗിച്ച് ക്ലീന്‍ ചെയ്ത ശേഷം ഉടനെ തന്നെ അടുക്കള ഉപയോഗിക്കേണ്ട. വീടിനുള്ളിലെ സ്വഭാവിക ചൂടില്‍ തന്നെ അടുക്കളയിലെ ഈര്‍പ്പം ഉണങ്ങട്ടെ. അടുക്കളയുടെ ജനാലകള്‍ തുറന്നിടുന്നതും നല്ലതാണ്. 

അണുനശീകരണം

സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയാലും ശരിയായ അണുനാശിനി ഉപയോഗിച്ചും ഇടയ്ക്ക് അടുക്കള വൃത്തിയാക്കാന്‍ മറക്കണ്ട. ക്ലീനറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബ്ലിച്ചോ ഹൈഡ്രജന്‍പെറോക്‌സൈഡോ അടങ്ങിയ 70 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റുള്ളവയാണ് നല്ലത്.

പ്രകൃതിദത്തമായ ക്ലീനറുകള്‍ തല്‍ക്കാലം വേണ്ട

വിനാഗിരി, ഉപ്പ്, നാരങ്ങ എന്നിവ നല്ല ക്ലീനറുകളാണ്. എന്നാലിവ ബേസിക് ക്ലീനിങിന് മാത്രമേ ഉപകാരപ്പെടു. അതുകൊണ്ട് ഇത്തരം സാധനങ്ങള്‍ ഒഴിവാക്കാം. എല്ലാദിവസവും മറക്കാതെ അടുക്കള ക്ലീന്‍ ചെയ്യാം

ഡിഷ്‌വാഷര്‍

വീട്ടില്‍ ഡിഷ് വാഷര്‍ ഉണ്ടെങ്കില്‍ അവ തന്നെ പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം. ചൂടില്‍ പാത്രങ്ങള്‍ വൃത്തിയക്കുന്നത് നല്ലതാണ്. പാത്രങ്ങളെ ഇടയ്ക്ക് ചൂടുവെള്ളത്തില്‍ കഴുകാന്‍ മടിക്കേണ്ട.

Content Highlights: Tips To Clean Your Kitchen During Coronavirus Pandemic