കിടപ്പുമുറിയിലെ ഏറ്റവും പ്രധാന അവശ്യവസ്തുവാണ് തലയിണ. തലയിണ നല്ലതല്ലെങ്കില്‍ നടുവേദനമുതല്‍ തലവേദന വരെ വരാം. തലയിണ തിരഞ്ഞെടുക്കുമ്പോള്‍ ഭംഗിയും അലങ്കാരവും മാത്രം നോക്കിയാല്‍ പോര. നിങ്ങള്‍ക്കും കിടക്കയ്ക്കും യോജിച്ചതാണോ എന്നുകൂടി നോക്കണം. 

1. സ്ലീപ്പിങ് പോസിഷന്‍ അനുസരിച്ചുള്ള തലയിണ വേണം വാങ്ങാന്‍. നല്ല തലയിണയാണെങ്കില്‍ കഴുത്തു വേദന മാറാന്‍ മുതല്‍ സുഖമായുള്ള ഉറക്കം കിട്ടുന്നതിനുവരെ മറ്റൊന്നും വേണ്ട. 

  •  സൈഡ് സ്ലീപ്പേഴ്‌സ്- കട്ടികൂടിയ കുഴിഞ്ഞുപോകാത്ത തലയിണവേണം വശങ്ങളിലേക്ക് തിരിഞ്ഞ് ഉറങ്ങുന്നവര്‍ തിരഞ്ഞെടുക്കാന്‍. കാരണം ചെവിയും തോളുകളും തമ്മില്‍ഡ ഒരേ നിരയില്‍ നില്‍ക്കുന്നതുപോലെ താങ്ങ് വേണം ഇത്തരക്കാര്‍ക്ക്. 
  • സ്‌റ്റൊമക്ക് സ്ലീപ്പേഴ്‌സ്- കമഴ്ന്ന് കിടന്ന് കുട്ടികളെ പോലെ ഉറങ്ങുന്ന സ്വഭാവമാണോ, സോഫ്റ്റായ കട്ടികുറഞ്ഞ തലയിണ വാങ്ങാം. ആവശ്യമെങ്കില്‍ തോളിന് താഴെ ഒരു പില്ലോ കൂടി വയ്ക്കാം. നട്ടെല്ലിനും കഴുത്തിനും ഒരേപോലെ താങ്ങുകിട്ടാനാണ് ഇത്.
  • ബാക്ക് സ്ലീപ്പേഴ്‌സ്: നേരെ വടിപോലെ ഉറങ്ങുന്ന സ്വഭാവക്കാരാണെങ്കില്‍ മീഡിയം കനമുള്ള തലയിണ മതി. 
  • തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങുന്നവര്‍ക്ക് പ്ലഷ് പില്ലോ വേണം. തിരിയുന്നതിനനുസരിച്ച തലയിണ അഡ്ജസ്റ്റായിക്കോളും. 

2. തലയിണകള്‍ പലതരമുണ്ട്. ഉള്ളിലെ ഫില്ലിങിനനുസരിച്ച് വിലയും കാലാവധിയും ഉപയോഗത്തിലും വ്യത്യാസമുണ്ട്. 

  • ഡൗണ്‍ പില്ലോസ്: ഏറ്റവും പതുപതുപ്പുള്ളതും വിലകുറഞ്ഞതുമായ തലയിണകളാണ് ഇവ. പഞ്ഞി, തൂവല്‍ പോലുള്ള അധികകാലം നിലനില്‍ക്കാത്ത സാധനങ്ങളാവും ഇതില്‍ നിറച്ചിട്ടുണ്ടാവുക. 
  • ഡൗണ്‍ ഓള്‍ട്ടര്‍നേറ്റീവ്‌സ്:  സോഫ്റ്റാണ് എങ്കിലും സിന്തെറ്റിക് ഫില്ലിങ് ആയിരിക്കും. അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് യോജിച്ചതാണ്
  • മെമ്മറി ഫോം പില്ലോസ്: ഇവ രണ്ട് തരമുണ്ട്. സോളിഡ്് ഫില്ലും, ഷ്രെഡഡും. സോളിഡ് പില്ലോ കൂടുതല്‍ സപ്പോര്‍ട്ട് തരുന്നവയാണ്. തല തലയിണയിലേക്ക് കുഴിഞ്ഞ് പോകുന്നത് ഒഴിവാക്കും. ഷ്രെഡഡും സപ്പോര്‍ട്ട് തരുമെങ്കിലും ഉള്ളില്‍ നിറച്ചിരിക്കുന്ന ഫില്ലിങ് തല നീക്കുന്നതനുസരിച്ച് നീങ്ങിപ്പോകാന്‍ ഇടയുണ്ട്. 
  • ലാറ്റെക്‌സ് പില്ലോ: അധികം കുഴിഞ്ഞുപോകാത്ത ഫില്ലിങാണ് ഇതിലുണ്ടാവുക. കിടപ്പിലായ ആളുകള്‍ക്കും, തലയ്ക്ക് കൂടുതല്‍ താങ്ങുവേണ്ട പ്രായമായവരെപ്പോലെ ഉള്ളവര്‍ക്കും ഇത്തരം തലയിണകള്‍ നല്‍കാം  

home

3. ബെഡ്ഡിന് അനുസരിച്ചു വേണം തലയിണ വാങ്ങാന്‍. കിടക്ക സോഫ്റ്റാണെങ്കില്‍ കനംകുറഞ്ഞ തലയിണ വാങ്ങാം. കനം കൂടിയ കിടക്കയാണെങ്കില്‍ ഉറപ്പുള്ള തലയിണയും വാങ്ങണം.

4. തലയിണ സാധാരണ കഴുകാന്‍ പറ്റുന്നവയല്ല. അതുകൊണ്ട് തന്നെ അലര്‍ജി, അണുബാധകള്‍, ചര്‍മപ്രശ്‌നങ്ങള്‍ എന്നിവ വരാന്‍ പഴയ അഴുക്കുപിടിച്ച തലയിണകള്‍ കാരണമാകും. രണ്ട് വര്‍ഷം കൂടുമ്പോള്‍ തലയിണ മാറ്റുന്നതാണ് ഉചിതം. 

5. കിടയ്ക്കയുടെ വലിപ്പമനുസരിച്ച വേണം തലയിണ വാങ്ങാന്‍. 

6. കിടക്കവിരിയില്‍ നിന്ന് വ്യത്യസ്തമായ ഷേഡിലുള്ള തലയിണക്കവറുകള്‍ ഉപയോഗിക്കുന്നത് കിടപ്പ് മുറിക്ക് ഒരു ന്യൂജെന്‍ ലുക്ക് നല്‍കും. 

7. ഡെക്കറേറ്റീവ് പില്ലോസ് ഒരിക്കലും ഉറങ്ങാന്‍ ഉപയോഗിക്കേണ്ട. ഉറങ്ങാന്‍ സ്ലീപ്പിങ് പില്ലോ തന്നെ വേണം. 

Content Highlights: Things to remember while buying pillows for your bed