വീട്ടില്‍ ഏറ്റവും മനോഹരമായും ശ്രദ്ധയോടെയും ഒരുക്കേണ്ട ഇടങ്ങളിലൊന്നാണ് അടുക്കള. അടുക്കള ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. 

* പാത്രം കഴുകുമ്പോള്‍ വെള്ളം താഴെ വീഴാതിരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍വിങ് ചെയ്യാവുന്നതാണ്. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചുതന്നെ അത് ചെയ്യാം.

* സിങ്കിനായി മാറ്റ് ഫിനിഷ് ഉപയോഗിക്കുക. സ്‌ക്രാച്ച് വീഴില്ല.

* അടുക്കള കൗണ്ടര്‍ടോപ്പിന് ക്വാര്‍ട്‌സ് ഉപയോഗിക്കാം. കറ, പോറല്‍, വിള്ളല്‍ എന്നിവയില്‍നിന്ന് രക്ഷ നേടാം. വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

* ഇടയ്ക്ക് ഓപ്പണ്‍ ഷെല്‍ഫുകള്‍ വയ്ക്കുന്നത് അടുക്കളയ്ക്ക് ഭംഗിയേറും. ഇവിടെ കരകൗശല വസ്തുക്കളോ ഭംഗിയുള്ള പാത്രങ്ങളോ വയ്ക്കാവുന്നതാണ്.

* പാറ്റ, പല്ലി എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ കാബിനറ്റുകളില്‍ ഏതെങ്കിലും ഗ്ലാസ് ആക്കുക.

* അടുക്കളയിലെ ജനലുകള്‍ക്ക് പകരം ഗ്രില്‍ വയ്ക്കുകയാണെങ്കില്‍ വായു, വെളിച്ചം എന്നിവ കൂടുതല്‍ വരും. വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്‌സ് ഉപയോഗിക്കാം

* ഫ്‌ലാറ്റുകള്‍ ആണെങ്കില്‍ ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗിക്കാം. അെല്ലങ്കില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ മതി.

* ഈര്‍പ്പം തട്ടിയാല്‍പ്പോലും കേടാകാതെ നില്‍ക്കുന്ന രീതിയില്‍ വേണം കാബിനറ്റ് നിര്‍മിക്കാന്‍.

* ഓരോ അടുക്കളയുടെയും വലിപ്പവും ആവശ്യവും കണ്ടറിഞ്ഞ് വേണം ലൈറ്റ് സെറ്റ് ചെയ്യാന്‍.

* എല്‍, യു, ജി തുടങ്ങിയ ഷേപ്പുകളില്‍ അടുക്കള ഒരുക്കാം.

* അടുക്കളയുടെ ഡിസൈനിങ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക.

* നിറം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക.

Content Highlights: things to consider in designing a kitchen