മ്മള്‍ ഇഷ്ടപ്പെട്ട് ആഗ്രഹിച്ച് വാങ്ങുന്ന വീട്ടു സാധനങ്ങള്‍, എന്നാലവ നമ്മുടെ വീടിനുള്ളിലെ സ്ഥലം അപ്പാടെ അപഹരിക്കുന്നവയായാലോ... കൊള്ളാനും വയ്യ തള്ളാനും വയ്യാത്ത അവസ്ഥയാവും. കാശ് പോയെന്ന സങ്കടവും ബാക്കിയാവും. വീടിനുള്ളിലെ സ്ഥലം അപഹരിക്കാത്ത വീട്ടു സാധനങ്ങളോടാണ് ആളുകള്‍ക്ക് പ്രിയമിപ്പോള്‍. പ്രത്യേകിച്ചും ഫ്‌ളാറ്റ് ജീവിതത്തില്‍. വീടിനുള്ളിലെ സ്ഥലം ലാഭിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചറുകളാണ് ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡ്.

1. ബെഞ്ചുകളും സ്‌റ്റോറേജ് ബെഞ്ചുകളും

ബെഞ്ചുകള്‍ ഇപ്പോള്‍ പഴഞ്ചനല്ല. ലെവല്‍ തന്നെ മാറി. തടി ബെഞ്ചില്‍ നിന്ന് കുഷ്യന്‍ ബെഞ്ചാണ് ഇപ്പോള്‍ ട്രെന്‍ഡ്. മുറിയുടെ ഇടം അധികം അപഹരിക്കില്ല എന്നതാണ് ഗുണം. പല വലിപ്പത്തിലുള്ള ബെഞ്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് സ്‌റ്റോറേജ് ബെഞ്ചുകള്‍ ലഭിക്കും. ഭിത്തിയോട് ചേര്‍ത്തോ കോര്‍ണറുകളിലോ എവിടെയും ഇത്തരം ബെഞ്ചുകല്‍ സെറ്റ് ചെയ്യാം. ബെഞ്ചിന് താഴെ ഭാഗം സ്‌റ്റോറേജ് സ്‌പേസാക്കി ചെറിയ കോർഡുകളാക്കാം. ഷൂസ്, കുഷ്യന്‍ എന്നിവയൊക്കെ ഇതില്‍ ഒതുക്കാം. 

2. ടൂ സീറ്റര്‍ സോഫകള്‍

വലിയ സോഫകള്‍ക്ക് പകരം രണ്ട് ആളുകള്‍ക്ക് ഇരിക്കാവുന്ന ചെറിയ സോഫകള്‍ വാങ്ങാം. മൂന്ന് സീറ്റ് സോഫയിലും പലപ്പോഴും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇരിക്കുന്നത് അപൂര്‍വമാണ്. അത്രയും സ്ഥലം പാഴാകുമെന്ന് ചുരുക്കം. ചെറിയ സോഫ വാങ്ങിയാല്‍ റൂമിന്റെ ഡിസൈനിനുസരിച്ച് അറേഞ്ച് ചെയ്യാനാവും. 

3. കോഫീ ടേബിള്‍ വിത്ത് നെസ്റ്റഡ് സ്റ്റൂള്‍സ്

ടേബിളിന് താഴേയ്ക്ക് നീക്കി വയ്ക്കാവുന്ന പെയര്‍ സ്റ്റൂളുകള്‍ പുതിയ ട്രെന്‍ഡാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം വലിച്ചിട്ട് ഇരിക്കാം. കോഫി ടേബിള്‍ ഇട്ടിരിക്കുന്ന സ്ഥലം ലാഭിക്കാം. 

home

4. വാള്‍ ഡെസ്‌ക്

വീട്ടിലെ ഓഫീസ് കൊറോണക്കാലം കൊണ്ടുവന്ന ട്രെന്‍ഡാണ്. വീടിനുള്ളില്‍ വര്‍ക്കിങ് സ്‌പേസ് ഇല്ലെങ്കില്‍ ഒരു വാള്‍ ടേബിള്‍ സെറ്റ് ചെയ്യാം. ഫോള്‍ഡഡ് ടേബിള്‍ പോലെ അടക്കാന്‍ പറ്റുന്ന വിധമാണെങ്കില്‍   ഇതിന്റെ ഭാഗമായി ഒരു കബോര്‍ഡ് സെറ്റ് ചെയ്താല്‍ മതി. ഓഫീസ് സാധനങ്ങളും സേഫായി വയ്ക്കാം. 

5. അണ്ടര്‍ സ്റ്റെയര്‍ സ്റ്റോറേജ്

സ്‌റ്റെയര്‍കേസിനു താഴെയുള്ള ഭാഗം പെറ്റ്‌സ് ഹോമായും ആവശ്യമില്ലാത്ത സാധനങ്ങള്‍ കൂട്ടിയിടാനുള്ള സ്ഥലമായും വാഷ്‌ബേസനുള്ള ചെറിയ ഇഇായുമൊക്കെ മാറ്റാറുണ്ട്. പകരം വലിയൊരു സ്റ്റോറേജ് സ്‌പേസ് തന്നെ ഇവിടെ കണ്ടെത്താം. പുറത്തേയ്ക്ക് വലിക്കാവുന്ന കബോര്‍ഡുകള്‍ സെറ്റ് ചെയ്യാം. സ്‌റ്റെയറിന്റെ ഉയരം കൂടുന്നതനുസരിച്ച് പലവലിപ്പത്തിലുള്ള പല കബോര്‍ഡുകള്‍ സെറ്റ് ചെയ്യാം. വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങള്‍ മുതല്‍, ചെരുപ്പുകള്‍, ക്ലീനിങ് സാധനങ്ങള്‍ വരെ പല വലിപ്പില്‍ സൂക്ഷിക്കാം. 

6. മള്‍ട്ടിപര്‍പ്പസ് ബെഡ്

കുട്ടികള്‍ക്ക് കിടക്കാനും മറ്റും രണ്ട് കിടക്കകള്‍ വേണമെങ്കില്‍ ഇത് പരീക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ വലിച്ച് നീക്കി വയ്ക്കാനും വേണ്ടെങ്കില്‍ ഒരു കിടക്കയുടെ താഴേയ്ക്ക് നീക്കി വയ്ക്കാനും കഴിയുന്ന ഇത്തരം ബെഡുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

Content Highlights: space saving furniture for your home