വീട് നമുക്ക് എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷനേടാനുള്ള ഇടമാണ്. പക്ഷേ ആ വീട് തന്നെ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കുമുള്ള കാരണം ആയാല്ലോ. വീട്ടില്‍ ചെറുതായ രീതിയില്‍ മാറ്റം വരുത്തിയാല്‍ വീട്ടില്‍ വച്ചുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാം. 

  • വീട്ടിലൂടെ വെറുതെ ഒന്ന് കണ്ണടിച്ച് നോക്കിയാല്‍  നിരവധി അനാവശ്യ വസ്തുക്കളെ കാണാം. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത്. ആ വസ്തു അവിടെ ഇരിക്കുന്നത് കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകില്ല.   അതുകൊണ്ട് തന്നെ അനാവശ്യ വസ്തുക്കളെ ഒഴിവാക്കിയാല്‍ വീട്ടില്‍ നിന്നും സമ്മര്‍ദ്ദങ്ങളെ അകറ്റാം. 
  • വീട്ടില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് നിങ്ങളുടെ മനസിലെ സമ്മര്‍ദ്ദങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ വീട്ടില്‍ പ്രകൃതി ദത്തമായ വെളിച്ചം നിറയ്ക്കാനുള്ള സാഹചര്യമൊരുക്കുക. കൃത്രിമ വെളിച്ചങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നവയാണ്. അതിനാല്‍ തന്നെ വലിയ ജനലുകളും മറ്റും നല്‍കി വീട്ടില്‍ പ്രകൃതി ദത്തമായ വെളിച്ചമെത്തിച്ചാല്‍ നിങ്ങളുടെ മനസുകളിലേക്കും വെളിച്ചമെത്തും. 
  • പച്ചപ്പും പൂക്കളും കണ്ടാല്‍ ആരുടെ മനസാണ് നിറയാത്തത്. അതിനാല്‍ തന്നെ വീട്ടില്‍ ചെടികള്‍  വയ്ക്കാന്‍ കഴിയുന്നിടത്തെല്ലാം ചെടികള്‍ വയ്ക്കുക. വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെ കണ്ടാല്‍ ആരുടെ മനസുമൊന്ന് പൂക്കും. അതിനാല്‍ തന്നെ വീടിനകത്തും പുറത്തും ചെടികള്‍ വയ്ക്കാം.
  • നിങ്ങള്‍ക്ക് എപ്പോഴും കാണാന്‍ ഇഷ്ടമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇന്റീരിയര്‍ അലങ്കരിക്കാം. അത് ഇഷ്ടമുള്ള പെയിന്റിങ്ങ്‌സ് ആകാം. നിങ്ങളുടെ ഫാമിലി ഫോട്ടോകള്‍ ആകാം. ഇന്റീരിയര്‍ അലങ്കരിക്കാന്‍ എന്തു തിരഞ്ഞെടുക്കുമ്പോഴും അത് നിങ്ങളുടെ മനസിന് സന്തോഷം തരുന്നതാണോ എന്ന് മാത്രം പരിഗണിച്ചാല്‍ മതിയാകും. 
  • ചിലര്‍ക്ക് ചുവന്ന നിറം, ചിലര്‍ക്ക് കറുത്ത നിറം എന്നിങ്ങനെ പലര്‍ക്കും പല നിറങ്ങളോടും ചില  ഭയങ്ങളുണ്ടാകും. നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു നിറവും നിങ്ങളുടെ വീട്ടില്‍ പാടില്ല. ചുവരുകളും, ബെഡ്ഷീറ്റും തുടങ്ങി എല്ലാം നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്ന നിറങ്ങള്‍ കൊണ്ട്  മനോഹരമാക്കുക.