നാണം മറയ്ക്കാനും മേനി നടിക്കാനും മാത്രമല്ല സാരി. ഇനി അതുകൊണ്ട് വീടിന് മോടി കൂട്ടുകയും ചെയ്യാം. വീട്ടിൽ പഴയ സാരി ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കാൻ വരട്ടെ. ഒന്ന് മനസ്സു വച്ചാൽ ചില പൊടിക്കൈകൾ കൊണ്ട് വീടിന്റെ അകത്തളത്തിൽ ചില അത്ഭുതങ്ങളൊക്കെ കാട്ടാം.

കുഷ്യന്‍ കവര്‍ 

home twoപഴയ സില്‍ക്ക് സാരിയോ കൈത്തറി സാരിയോ കീറിപ്പോയത് കാരണം ഉപയോഗിക്കാനാവാതെ ഇരിപ്പുണ്ടോ? വിഷമിക്കേണ്ട അതുവച്ച് അടിപൊളി കുഷ്യന്‍ കവറുകള്‍ ഉണ്ടാക്കി സ്വീകരണ മുറിക്ക് നൽകാം ഒരു റോയൽ ലുക്ക്. എത്ര കടുത്ത നിറം ഉപയോഗിക്കുന്നുവോ അത്രയും മുറിയുടെ ലുക്കും ഗംഭീരമാവും.

 

home fourകര്‍ട്ടന്‍

ഇഷ്ടപെട്ട നിറങ്ങളിലുള്ള കര്‍ട്ടനുകള്‍ നോക്കി ഇനി അലയേണ്ട. ഉപയോഗശൂന്യമായ സില്‍ക്ക് സാരികൾ ഉണ്ടെങ്കിൽ അത് ഉടനെയെടുത്ത് തയ്ച്ച് കർട്ടനാക്കാം.
കോട്ടണ്‍ സാരി കൊണ്ട് മനോഹരമായ വിന്‍ഡ് ഷീല്‍ഡും തയ്യാറാക്കാം 

 

സാരി ഫ്രെയിം 

hommeവില കൂടിയ പെയ്ന്റിങ്ങൊക്കെ മറന്നേക്കൂ. സില്‍ക്ക് സാരിയുടെ മനോഹരമായ  പല്ലു (മുന്താണി) വച്ച് അടിപൊളി സാരി ഫ്രെയിം ചെയ്തു ചുമരുകള്‍ ഭംഗിയാക്കാം.

 

home threeകിടക്ക വിരി
 
പല നിറങ്ങളിലുള്ള സില്‍ക്ക് സാരി കൊണ്ട് കിടക്കവിരി നിര്‍മിച്ചു നോക്കൂ. കിടപ്പുമുറിക്ക് പുതുജീവൻ വരുന്നത് കാണാം.

വില കുറഞ്ഞതും എന്നാല്‍ മനോഹരമായതുമായ മേശ വിരി അന്വേഷിക്കുകയാണോ?അധികം നിറം മങ്ങാത്ത ആ പഴയ സാരി ഇങ്ങെടുത്തോളൂ.നീളത്തില്‍ മേശമേല്‍ വിരിച്ചിട്ട് മീതെ ഒരു ഗ്ലാസ് കവര്‍ നല്‍കി നോക്കൂ.അതിഥികളെ സത്കരിക്കുമ്പോള്‍ എവിടുന്നാണ് ഈ കവര്‍ വാങ്ങിയതെന്ന്  ചോദിച്ച് അവര്‍ പിന്നാലെ നടക്കുന്നത് കാണാം.