ടി പ്രിയങ്ക ചോപ്ര പുതുതായി ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഇന്ത്യന്‍ റസ്‌റ്റോറന്റ് 'സോന'  ഭക്ഷണപ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. നിരവധിപ്പേരാണ് റസ്റ്റൊറന്റിനെ പ്രശംസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി എത്തിയിരിക്കുന്നത്. പ്രിയങ്കക്കൊപ്പം സുഹൃത്ത് മനേഷ് ഗോയാലും ചേര്‍ന്നാണ് റസ്‌റ്റൊറന്റ് ആരംഭിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SONA (@sonanewyork)

ഇന്ത്യന്‍ വെസ്‌റ്റേണ്‍ ഫ്യൂഷനാണ് റസ്റ്റൊറന്റിന്റെ മൊത്തം പ്രത്യേകത. ഭക്ഷണത്തിലും ഇന്റീരിയറിലും അത് കാണാം. ഷെഫ് ഹരി നായക് ആണ്  രുചികള്‍ക്കു പിന്നില്‍. റസ്റ്റൊറന്റ് സന്ദര്‍ശിച്ചവരുടെ പോസ്റ്റുകളില്‍ നിന്നും രുചിയേറിയ നിരവധി ഇന്ത്യന്‍ വിഭവങ്ങള്‍ ഇവിടെ ഉണ്ടെന്ന് കാണാനാവും. കേരളാ റൈസ്, ഗോവന്‍ മീന്‍കറി, അപ്പം, കോഫ്ത കുറുമ എന്നിങ്ങനെ തനി നാടന്‍ വിഭവങ്ങള്‍ക്ക് ഒരു യൂറോപ്യന്‍ ടച്ച് നല്‍കിയിട്ടുണ്ട്. പാനിപൂരിക്കുള്ളിലെ മസാല പാനിയ്ക്ക് പകരം വോഡ്കയോ മല്ലിയിലയും ജീരകവും രുചിക്കുന്ന മെക്‌സിക്കന്‍ മദ്യമോ നിറച്ചാണ് ഇവിടെ വിളമ്പുന്നത്. 

home

ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളാണ് ഇന്റീരിയറിനെ ഭംഗിയാക്കുന്നത്. 1930 കളിലെ മുംബൈയിലെ ആര്‍ട്ട് ഡെക്കോ പീരിഡിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇതിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. 

home

ഇന്ത്യയിലെ പ്രസിദ്ധ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് കൂടുതല്‍ ചുമര്‍ അലങ്കാരങ്ങള്‍. വാം ലൈറ്റിങ്ങാണ് റസ്റ്റൊറന്റിന്റെ എടുത്തു പറയേണ്ട കാര്യം. 'സോനാ എന്നാല്‍ സ്വര്‍ണം എന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് ഇത്.'പ്രിയങ്ക തമാശരൂപേണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

home

ഇന്ത്യയുടെ സമൃദ്ധമായ ചരിത്രവും പാരമ്പര്യവും നിറയുന്നതാണ് റസ്റ്റൊറന്റിന്റെ അകത്തളങ്ങള്‍. തൂക്കു വിളക്കുകളും തടിയില്‍ ഒരുക്കിയ ഫ്‌ളോറും വിന്റേജ് ഫീല്‍ തരുന്ന ക്രോക്കറി ഉപകരണങ്ങളും എല്ലാം മനസ്സും നിറയ്ക്കും.

Content Highlights: Priyanka Chopra’s new restaurant Sona opens in New York