വീടുകളില്‍ പൂജാമുറി ഒരുക്കുന്നത് നമുക്ക് വളരെ പരിചിതമായ കാര്യമാണ്. എന്നാല്‍ പുത്തന്‍ വീടുകളില്‍ ഏറ്റവും സ്‌റ്റൈലിഷായ ഇടവും പൂജാമുറിയാണ്. അവിടെ ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍, ഇന്റീരിയര്‍, നിറം എല്ലാത്തിനുമുണ്ട് ഒരു വ്യത്യസ്തത. ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് അല്‍പനേരം ശാന്തമായി ഇരിക്കാന്‍ പറ്റുന്ന അത്രയും വലുപ്പത്തില്‍ പൂജാമുറികള്‍ ഒരുക്കുന്നവരുണ്ട്. ചില വീടുകളില്‍ പുറത്തുനിന്ന് കയറി വരുമ്പോള്‍ തന്നെ കാണാന്‍ പറ്റുന്ന പോസിറ്റീവ് ഫീലിങ് തോന്നുന്നവിധം ചെറിയ പൂജാമുറികളും ട്രെന്‍ഡിങ്ങാണ്. പൂജാമുറികളെ വ്യത്യസ്തവും മനോഹരവുമാക്കാന്‍ ചെലവഴികള്‍ പരീക്ഷിച്ചാലോ.

മെറ്റാലിക്ക് ഡെക്കറേഷന്‍

മെറ്റാലിക്ക് ആക്‌സസറീസുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പൂജാമുറികള്‍ക്ക് ഒരു എന്‍ഷ്യന്റ് ലുക്ക് തോന്നാന്‍ സഹായിക്കും. ബെല്ലുകള്‍, പാത്രങ്ങള്‍, വിളക്കുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.

വാം ലാറ്റുകളും പേസ്റ്റല്‍ കളറുകളും

വാം ലൈറ്റുകള്‍ ഉപയോഗിക്കുന്നത് മനസ്സ് ശാന്തമാക്കുന്ന ഫീല്‍ നല്‍കും. പൂജാമുറിയില്‍ ലൈറ്റിങിന് വലിയ പ്രാധാന്യമുണ്ട്. കണ്ണില്‍ തുളച്ചുകയറുന്ന നിറങ്ങളും ലൈറ്റും ഒഴിവാക്കാം.  മിനിമല്‍ ഡിസൈനുകളും ഇളം നിറങ്ങളും നല്‍കിയാല്‍ സിമ്പിള്‍ ലുക്ക് തോന്നും.

ബായ്ക്ക് ലിറ്റ് പാനലുകള്‍

ലിവിങ് റൂമിലും ബെഡ് റൂമുകളിലും ബായ്ക്ക് ലിറ്റ് പാനലുകള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. ഇതിലൂടെ ചെറിയ വെളിച്ചം കടന്നുവരുന്നത് മുറികളുടെ ഭംഗികൂട്ടും. ഇത്തരം പാനലുകള്‍ പൂജാമുറിയില്‍ ഉപയോഗിക്കാം. പാനലിലെ ഡിസൈനുകള്‍ ദേവീദേവന്മാരുടേതോ വിശ്വാസവുമായി ബന്ധപ്പെട്ട് സൂചകങ്ങളോ എഴുത്തുകളോ ഒക്കെയാവാം. 

തടികൊണ്ടുള്ള അലങ്കാരങ്ങള്‍

മെറ്റാലിക്ക് ആക്‌സസറീസ് പോലെ തന്നെ മനോഹരമാണ് വുഡന്‍ അലങ്കാരങ്ങളും. ചെറിയ വുഡന്‍ കാബിനറ്റുകള്‍ നല്‍കി വിഗ്രഹങ്ങളും പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങളും അതില്‍ വയ്ക്കാം. കൊത്തുപണികള്‍ നല്‍കാം. തടിയില്‍ തീര്‍ത്ത് വിഗ്രഹങ്ങളും പൂജാമുറിയെ വ്യത്യസ്തമാക്കും. 

Content highlights: Pooja Room decor ideas