മ്മുടെ ജീവിത രീതികളും ഭക്ഷണശൈലിയും മാത്രമല്ല, അടുക്കളകളും മാറുകയാണ്. കരിപിടിച്ച് നിറം മങ്ങിയ അടുക്കളകള്‍ ഇനിയില്ല. പുതുജനറേഷന്‍ അടുക്കളകള്‍ ഒരു പൂന്തോട്ടം പോലെ വിശാലവും മനോഹരവുമാണ്. ഭക്ഷണത്തിന്റെ സുഗന്ധത്തിനൊപ്പം കാഴ്ചയിലെ ഭംഗിയും. ചില ന്യൂജനറേഷന്‍ മോഡുലാര്‍ കിച്ചനുകള്‍ പരിചയപ്പെടാം.

മാംഗോ സുന്ദരി   

kitchen
ദാര്‍വിഷ് ആര്‍ക്കിടെക്റ്റ്‌സ്


   
മഞ്ഞയും വെള്ളയും ചേര്‍ന്ന മാംഗോതീംഡ് കിച്ചണ്‍ കാഴ്ചയില്‍ തന്നെ സൂപ്പറാണ്. കണ്ടാല്‍ ഫാന്‍സി കിച്ചണായി തോന്നുമെങ്കിലും ഇത് ഈടുനില്‍ക്കുന്ന തരം കിച്ചണാണ്. അലൂമിനിയം ആണ് അതിന്റെ പ്രൊഫൈല്‍സ്. വുഡ് അല്ലാത്ത മെറ്റീരിയല്‍സാണ് കിച്ചണുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പ്ലൈവുഡും മറ്റും ഉപയോഗിച്ചിട്ടില്ലെന്ന് അര്‍ഥം. മള്‍ട്ടിവുഡാണ് വശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൗണ്ടര്‍ ടോപ്പ് സിന്തറ്റിക് മാര്‍ബിളാണ്. ദൈനംദിന പാചകത്തിന് പറ്റിയ കിച്ചണാണ് ഇത്. കറപിടിക്കില്ല, കഴുകാം, പെട്ടെന്ന് കേടുവരില്ല എന്നിവയെല്ലാം പ്രത്യേകതകളാണ്. താല്പര്യമനുസരിച്ച് ഇഷ്ടമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാം.

മള്‍ട്ടിപര്‍പ്പസ് കിച്ചണ്‍!      

kitchen
ആര്‍ക്കിടെക്റ്റ്: മുഹമ്മദ് മുനീര്‍,
എം.എം.ആര്‍ക്കിടെക്റ്റ്‌സ്

നിലാവുപോലെ തിളങ്ങുന്ന ഈ അടുക്കള കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. കാണുംപോലെ തന്നെ ഇതിന് പ്രത്യേകതകളും ഏറെയുണ്ട്. സാധാരണ അടുക്കളയില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു മള്‍ട്ടിപര്‍പ്പസ് കിച്ചണാണ്. അതായത് ടെലിവിഷനില്‍ പരിപാടികള്‍ കണ്ടും ഇടയ്ക്ക് സോഫയിലിരുന്ന് വിശ്രമിച്ചും  അതിഥികള്‍ വന്നാല്‍ ഡ്രോയിങ് റൂമിലിരുത്തി മുഷിപ്പിക്കാതെ  കിച്ചണിന് അടുത്തു തന്നെ ഇരുത്തി സംസാരിച്ചുമെല്ലാം ഭക്ഷണം തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.  

മടുക്കാത്ത പാചകം!  

kitchen

ഇതിന്റെ ടോപ്പ് കൊറിയന്‍ ടോപ്പാണ്. മറൈന്‍ പ്ലൈവുഡ്, മള്‍ട്ടിവുഡ്, കളേഡ് ഗ്ലാസ്സ് ഇവയാണ് ഇതിന്റെ ഫിനിഷിന് ഉപയോഗിച്ചിരിക്കുന്നത്.കിച്ചണിന്റെ ഒരു ഭാഗം ഹോബവുഡും ബ്രേക്ക് ഫാസറ്റ് ഏരിയ കൊറിയന്‍ ടോപ്പിലും ചെയ്തിട്ടുണ്ട്. എക്സ്പോസ്ഡ് ഭാഗങ്ങളെല്ലാം ഗ്ലാസ്സിലാണ് ചെയ്തിരിക്കുന്നത്. ഉണ്ടാക്കാനും കഴിക്കാനും ഈ ഭാഗം ഉപയോഗിക്കാം. അതുപോലെ ടി.വി. കാണാനും സോഫയിലിരിക്കാനുമൊക്കെയായി കിച്ചണോട് ചേര്‍ന്ന് നേരത്തെ പറഞ്ഞ ഒരു സിറ്റിംഗ് സ്പേസും ഉണ്ട്.

എലഗന്റ് കിച്ചണ്‍    

kitchen

ഒരുഗ്രന്‍ സ്വീകരണമുറിയിലേക്ക് കയറിയ പോലെ തോന്നും ഈ അടുക്കള കണ്ടാല്‍. ഫ്രിഡ്ജിനും ഓവനും ഷോകേസിനുമെല്ലാം നേരത്തെ പറഞ്ഞുവച്ച പോലെ യോജിച്ച ഇടങ്ങള്‍. എല്ലാ ഭാഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ലളിതമായ പാചകത്തിനു ശേഷം അത് കഴിക്കാന്‍ പറ്റിയ അന്തരീക്ഷവും കിച്ചണില്‍ തന്നെയുണ്ട് എന്നുളളതാണ് ഈ കിച്ചണിന്റെ പ്രത്യേകത.

വിത്ത് പാന്‍ട്രി ടേബിള്‍!

kitchen

ഈ കിച്ചണിന്റെ കൗണ്ടര്‍ ടോപ്പ് ആര്‍ട്ടിഫിഷ്യല്‍ ഗ്രനേറ്റ് ആണ്.  ക്ലാഡിങ് വൈറ്റ് ടൈലാണ്. കിച്ചണില്‍  ഒരു പാന്‍ട്രി ടേബിള്‍ സെറ്റ് ചെയ്തിട്ടുണ്ട്. മറൈന്‍ പ്ലൈവുഡില്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഡൈനിങ് ടേബിളിനെ ആശ്രയിക്കാതെ അടുക്കളയില്‍ തന്നെ ആഹാരം കഴിക്കാം എന്നതാണ് ഇതിന്റെ സൗകര്യം. ഫിനിഷിങ് മൈക്ക ഫിനിഷാണ്. എങ്കിലും പരിമിതമായ അടുക്കളജോലികള്‍ മാത്രം ചെയ്ത് ഇതിനെ പരിപാലിക്കണമെന്നു മാത്രം.

griha
ഗൃഹലക്ഷ്മി വാങ്ങാം

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: newgen kitchen design, kitchen design ideas