വീടുകളെല്ലാം അടിമുടി മാറുകയാണ്. സിമ്പിള്‍ ആകുന്നതിനൊപ്പം സൗകര്യങ്ങള്‍ക്ക് ഒട്ടും കുറവ് വരുന്നില്ല. ചില വീടുകള്‍ ആഡംബരത്തിനും മുന്നിലാണ്. ഇന്റീരിയറിലുമുണ്ട് ഈ മാറ്റങ്ങള്‍. ഇപ്പോള്‍ മുഖം മിനുക്കുന്നത് കിടപ്പു മുറികളാണ്. മിനിമലിസമാണ് പുത്തന്‍ കിടപ്പുമുറികളുടെ പ്രധാന പ്രത്യേകത. ഒപ്പം ഓട്ടോമേഷനും. ഇനിയുമുണ്ട് വേറെയും ചില ട്രെന്‍ഡുകള്‍
1. മേശയും കബോര്‍ഡും എല്ലാമായി ധാരാളം സാധനങ്ങളുള്ള കിടപ്പു മുറികള്‍ക്ക് പകരം സിമ്പിള്‍ ലുക്കിലുള്ള മുറികളായി.
2. കിടപ്പുമുറിയില്‍ ബെഡ്‌സൈഡ് വാള്‍ മാത്രം ഹൈലൈറ്റ് ചെയ്യുന്ന നിറം നല്‍കി ബാക്കിയിടങ്ങള്‍ക്കെല്ലാം ഇളം നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ മറ്റൊരു ട്രെന്‍ഡ്. ടെക്ച്ചര്‍ പെയിന്റ് ഉപയോഗിച്ചും ഹൈലൈറ്റ് ചെയ്യും. പഴമ തോന്നുന്ന രീതിയില്‍ ഭിത്തിയിലെ ഇഷ്ടികകളെ അങ്ങനെ തന്നെ നില നിര്‍ത്തി പുറമെ വാര്‍ണിഷ് മാത്രം അടിക്കുന്നതും ട്രെന്‍ഡാണ്.
3. വാക്കിങ് വാര്‍ഡ്രോബുകളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടം. ഡ്രെസ്സിങ് റൂമിന് പകരം വാര്‍ഡ്രോബ് തന്നെ ഒരു റൂമാക്കുന്ന വിധമാണ് ഇത് ചെയ്യുന്നത്. അതിനുള്ളില്‍ മിററും മേക്കപ്പ് ടേബിളും ഒരുക്കാനാകും. മാസ്റ്റര്‍ ബെഡ്‌റൂമുകളില്‍ ഇവ ഇടം പിടിച്ചുകഴിഞ്ഞു.
4. ബെഡ്‌റൂമുകളില്‍ മാത്രം വുഡന്‍ ഫ്‌ളോറിങ് ചെയ്യുന്നതും പുതിയ രീതിയാണ്.
5. ബെഡ് റൂമില്‍ മാത്രം കസ്റ്റമൈഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതും ഏറി വരുന്നു. മൂഡ് ക്രിയേറ്റിങ് ലൈറ്റുകള്‍, തീം ലൈറ്റുകള്‍ എന്നിവയും പുത്തന്‍ വീടുകളില്‍ താരങ്ങളാണ്
6. ഓട്ടോമേഷന്‍ സംവിധാനമാണ് ഇപ്പോള്‍ കിടപ്പ് മുറികളെ കീഴടക്കുന്ന മറ്റൊരു ട്രെന്‍ഡ്. മ്യൂസിക്, ലൈറ്റ്, കര്‍ട്ടണ്‍, ലോക്കര്‍, വിന്‍ഡോസ് ടെമ്പറേച്ചര്‍ ഇവയൊക്കെ സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് മാറ്റിമറിക്കാനുള്ള സാങ്കേതിക വിദ്യ പലരും ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രം മതി ഇതിന്.
7. വലിയ വിന്‍ഡോകളും ഭിത്തിയില്‍ ഒരു ഭാഗത്ത് മാത്രം സ്‌റ്റോണ്‍ ക്ലാഡിങ് നല്‍കുന്നതും ഇപ്പോഴും കിടപ്പുമുറികളിലെ താരമാണ്. പണ്ടുകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി കിടപ്പുമുറികളിലും ചെടികള്‍ക്ക് സ്ഥാനമുണ്ട്. എയര്‍പ്യൂരിഫൈയിങ് ചെടികളാണ് ഇവിടെ ഹീറോസ്.
കടപ്പാട്: മുജീബ് റഹ്മാന്‍, ഗോപിനാഥ്,
ആര്‍ക്കിടെക്റ്റ്‌സ്
ബിന്‍ഡിങ് ഇന്‍ഡസ്ട്രി റിസേര്‍ച്ച് ഡെവലപ്പ്‌മെന്റ്(B.I.R.D), കോഴിക്കോട്
Content Highlights: Modern Bedroom Trends