രു വീട്ടിലെ പ്രധാന ഭാഗമേതെന്ന് ചോദിച്ചാല്‍ വീട്ടമ്മമാര്‍ നിസ്സംശയം പറയും അടുക്കളയാണെന്ന്. എന്നാല്‍ പലപ്പോഴും വീട് പണി കഴിഞ്ഞാല്‍ അവര്‍  നേരിടുന്ന പ്രധാന പ്രശ്‌നവും അടുക്കളയിലെ സ്ഥലപരിമിതിയും മറ്റ് അനുബന്ധ കാര്യങ്ങളുമാകും. ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു.

  • തടസ്സങ്ങള്‍ ഒഴിവാക്കുക 

അടുക്കളയിലെ സിങ്ക്, സ്റ്റൗവ്, മിക്‌സി, ഫ്രിഡ്ജ് ഇവയെ ചുറ്റിപറ്റിയയാണ് ഒരു ദിവസത്തെ മുഴുവന്‍ അടുക്കളവ്യാപാരവും നടക്കുന്നത്. ഇവയെല്ലാം തമ്മില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാത്ത രീതിയില്‍ അടുക്കളയില്‍ സ്ഥാപിക്കാന്‍ ഉള്ള  സ്ഥലം ഡിസൈന്‍ ചെയ്യുമ്പോഴേ കണ്ടെത്തുക.

  •  ശരിയായ സ്റ്റോറേജ് 
kitchen storage
pic credit : amazinginteriordesign.com

നല്ല രീതിയിയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റോറേജ് ആണ് അടുക്കളയ്ക്ക് അഴകും ഒതുക്കവും നല്‍കുന്നത്. അടുക്കളയിലെ ഉള്ള സ്ഥലത്തെ പരമാവധി ചൂഷണം ചെയ്ത് സ്റ്റോറേജ് ഒരുക്കാം. ഇപ്പഴത്തെ ട്രെന്‍ഡ് ആയ മോഡുലാര്‍ കിച്ചനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അടുക്കളോപകരണങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ വയ്ക്കാനുള്ള സൗകര്യം കണക്കിലെടുക്കണം. സിങ്കിന് താഴെയുള്ള സ്ഥലം വരെ ഇത്തരത്തില്‍ സ്റ്റോറേജിനായി ഒരുക്കാം 

  • കൗണ്ടര്‍ ടോപ് സ്‌പേസ് 

അടുക്കളയിലെ കൗണ്ടര്‍ ടോപ് സ്‌പേസ് നിങ്ങള്‍ക്ക് സൗകര്യമായി നിന്ന് പണിയെടുക്കാന്‍ പാകത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുക. സിങ്കിന് അടുത്തായി കുറച്ച് സ്‌പേസ് മാറ്റി വച്ചാല്‍ അവിടെ കഴുകിയ പാത്രങ്ങള്‍ വെള്ളം വാര്‍ന്ന് പോകുന്ന വിധത്തില്‍ വയ്ക്കാനുള്ള സ്ഥലമൊരുക്കാം.

  •  ലൈറ്റിംഗ് 
kitchen
pic credit : scottmcgllivray.com

നല്ല രീതിയിലുള്ള വെളിച്ച സംവിധാനമില്ലെങ്കില്‍ അത് മൊത്തത്തിലുള്ള അടുക്കള കാര്യങ്ങളെ താറുമാറാക്കും. പകല്‍ സമയങ്ങളില്‍ സൂര്യവെളിച്ചം നല്ല രീതിയില്‍ കിട്ടുന്ന വിധം ജനലുകള്‍ നിര്‍മിച്ചും രാത്രി സമയങ്ങളില്‍ അടുക്കളയുടെ എല്ലാ കോണിലേക്കും വെളിച്ചം ലഭിക്കുന്ന വിധത്തിലുമുള്ള അറേഞ്ച്‌മെന്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.

  • ശരിയായ വെന്റിലേഷന്‍ 
kitcen ventilation
pic credit : todayshomeowner.com

അടുക്കളയില്‍ ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അടുക്കളയിലെ ചീത്ത മണം കളയാന്‍ മാത്രമല്ല ഗ്യാസ് ലീക്കായി ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാനും ഇത് ഉപകരിക്കും. എക്‌സ്‌ഹോസ്റ്റ് ഫാനുകളും ചിമ്മിനികളുമെല്ലാം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താം.

  •  മാലിന്യം കളയാനുള്ള സ്ഥലം 

അടുക്കളയില്‍ മാലിന്യം കളയാനായി ഡസ്റ്റ്  ബിന്നുകള്‍ വയ്ക്കുന്നത് അടുക്കളയുടെ വൃത്തിക്കൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്

  • ബായ്ക്ക്‌സ്പ്ലാഷ് ഏരിയ  
kitchen backspalsh
pic credit : hgtv.com

അടുക്കളയിലെ സിങ്ക് ശരിയായ രീതിയില്‍ ഡിസൈണ്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ളം തറയിലും ചുമരിലുമെല്ലാം തെറിച്ച് വൃത്തികേടാകാറുണ്ട്. ഇതൊഴിവാക്കാനായി സിങ്കിന് പിന്നില്‍ ബാക്‌സ്പ്ലാഷ് ഏരിയ നല്‍കാം. അത് പോലെ സ്റ്റൗവിനും ഓവനിനും പുറകില്‍ പ്ലാസ്റ്റിക് കൊണ്ടോ ടൈല്‍സ് കൊണ്ടോ ബാക്കസ്പ്ലാഷ് ഏരിയ നല്‍കുന്നത് മെഴുകും വെള്ളവും തുടച്ചെടുത്ത് അടുക്കള വൃത്തിയോടെ വയ്ക്കാന്‍ സഹായിക്കും.

  •  ശരിയായ ഫ്‌ളോറിങ് 

അടുക്കളയിലെ ഫ്‌ളോറിങ് തീരുമാനിക്കുമ്പോള്‍ ബഡ്ജറ്റ്  മാത്രമല്ല കണക്കിലെടുക്കേണ്ടത്. വെള്ളവും മറ്റും വീഴാന്‍ സാധ്യത ഉള്ളതിനാല്‍ തെന്നി വീഴുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ഫ്‌ളോറിങ് തിരഞ്ഞെടുക്കണം. ദീര്‍ഘകാലം നില്‍ക്കുന്നതും വാട്ടര്‍പ്രൂഫ് ആണെന്നതിനാലും സെറാമിക് ടൈല്‍സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്.  വെള്ളം വീണാല്‍ കോട്ടം തട്ടുന്ന ഹാര്‍ഡ് വുഡ് ഒഴിവാക്കാം. വിനൈലിന് താങ്ങാവുന്ന വിലയാണ് അതോടൊപ്പം വൃത്തിയാക്കാന്‍ എളുപ്പവുമാണ്. പക്ഷേ തേയ്മാനവും ജീര്‍ണതയും വരാനുള്ള സാധ്യത കൂടുതലാണെന്ന് ഓര്‍ക്കുക.

courtesy : indianhometips.com