ലിവിങ് റൂം അടിപൊളിയാക്കാന്‍ ചില ഡി.ഐ.വൈ ഐഡിയാസ് പരീക്ഷിച്ചാലോ,  ചെലവും കുറവ് 

പെഡന്റ് ലൈറ്റ്

home
Photo: monsterscircus

എന്തൊക്കെ

 1. ലെതര്‍ സ്‌ട്രൈപ്‌സ്
 2. സോക്കറ്റ്
 3. ബള്‍ബ്
 4. ഗ്ലൂ

എങ്ങനെ

പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ ലെതര്‍ സ്‌ട്രൈപ്‌സ് പല വലിപ്പത്തില്‍ കഷണങ്ങളാക്കുക. ഓരോന്നിന്റെയും അഗ്രം കോണ്‍ ആകൃതിയില്‍ മുറിക്കണം. ആദ്യം നീളം കൂടിയ ലെതല്‍ കഷണങ്ങള്‍ സോക്കറ്റിന്റെ താഴെയായി ചുറ്റും ഒട്ടിക്കുക. സോക്കറ്റിന് നടുഭാഗത്തായി നീളം കുറഞ്ഞ ലെതര്‍ കഷണങ്ങള്‍ ഒട്ടിക്കാം. പൂവിതളുകള്‍ പോലെ തോന്നും ഇത് കണ്ടാല്‍. ഇതിന് ചുറ്റും ലെതര്‍ ചെറിയ ബാന്‍ഡ്‌പോലെ മുറിച്ച് എടുത്തത് രണ്ട് നിരയായി ഒട്ടിക്കാം. ബാന്‍ഡിന്റെ അരിക് ഭാഗവും ചെറിയ കോണുകള്‍ പോലെ മുറിക്കാം. ഇനി ഈ ഹോള്‍ഡറില്‍ ബള്‍ബ് തൂക്കാം. 

സോഫാ പില്ലോ 

എന്തൊക്കെ

 1. ഇളം നിറത്തിലുള്ള ഫെല്‍റ്റ് ഫാബ്രിക്ക്
 2. ഫാബ്രിക് ഗ്ലൂ
 3. വൈറ്റ് പില്ലോ കവര്‍
 4. പേസ്റ്റല്‍ ഫാബ്രിക്ക് കളര്‍

എങ്ങനെ

ഫെല്‍റ്റ് ഫാബ്രിക്കില്‍ പെന്‍സില്‍ ഉപയോഗിച്ച് വട്ടങ്ങള്‍ വരക്കാം. ഇതിന് വെള്ളമെടുക്കുന്ന ഗ്ലാസോ, വട്ടത്തിലുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കാം. ഇവ ഓരോന്നായി മുറിച്ചെടുത്ത് നിറം നല്‍കാം. നിറം ഉണങ്ങിക്കഴിഞ്ഞാല്‍ പില്ലോക്കവറില്‍ ഇവ നിരനിരയായി ഒട്ടിക്കാം. നിറങ്ങള്‍ ഇടകലര്‍ത്തി വേണം ഒട്ടിക്കാന്‍. ഒരോ വൃത്തത്തിന്റെയും പകുതി ഭാഗത്ത് മാത്രം പശ പുരട്ടിയാല്‍ മതി. ഓരോ നിരയുടെ അടിയിലായി വേണം അടുത്ത നിരയുടെ പകുതി വരാന്‍.(മീനിന്റെ ചെതുമ്പല്‍ പോലെ). പില്ലോ ലിവിങ്‌റൂം സോഫയില്‍ വച്ചോളൂ. 

സോഫാ സൈഡ് ടേബിള്‍

home
Photo; goodhousekeeping

എന്തൊക്കെ

 1. ബലമുള്ള വയേര്‍ഡ് ലോണ്‍ട്രി ബാസ്‌കറ്റ്
 2. കേബിള്‍ സ്പൂള്‍ എന്‍ഡ്
 3. പ്ലൈവുഡ് വൃത്താകൃതിയില്‍ മുറിച്ചത്
 4. വുഡ് ഗ്ലൂ

എങ്ങനെ

ആദ്യം കേബിള്‍ സ്പൂള്‍ എന്‍ഡിനെ ഒന്ന് മിനുക്കി എടുക്കാം. ശേഷം മുകള്‍ ഭാഗത്ത് പ്ലൈവുഡ് ഒട്ടിച്ച് ഭംഗിയാക്കുക. എതിര്‍ വശങ്ങളിലായി രണ്ട് അരിക് ഭാഗത്ത് ഈ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കാം. ലോണ്‍ഡ്രി ബാസ്‌കറ്റ് ചുവട് ഭാഗം മുകളില്‍ വരുന്നതുപോലെ വയ്ക്കാം. ഇതില്‍ ഗ്ലൂ പുരട്ടി കേബിള്‍ സ്പൂള്‍ എന്‍ഡ് ഒട്ടിക്കാം. അല്‍പം ബലമുള്ള ചണക്കയര്‍ ദ്വാരങ്ങളിലൂടെ ഇട്ട് ഇതിനെ ലോണ്‍ഡ്രി ബാസ്‌ക്കറ്റുമായി കെട്ടി ഉറപ്പിക്കാം. ടേബിള്‍ റെഡി. ഇനി സോഫയുടെ അരികിലോ ലിവിങ് റൂമിന്റെ കോണിലോ ഇത് വയ്ക്കാം. ഫ്ളവര്‍വേസോ, അലങ്കാരവിളക്കോ എന്തും ഇതില്‍ വയ്ക്കാം. 

Content Highlights: Living room interior DIY ideas