ടുക്കും ചിട്ടയുമുള്ള അടുക്കളക്ക് ആദ്യം വേണ്ടത് നിത്യോപയോഗത്തിനുള്ള സാധനങ്ങള്‍ കൃത്യമായി സൂക്ഷിക്കാനുള്ള ഇടമാണ്. എളുപ്പത്തില്‍ എടുക്കാനും വയ്ക്കാനും കഴിയുന്ന തരത്തില്‍ ഓരോന്നും അടുക്കി വയ്ക്കാനുള്ള ഇടങ്ങളാണ് പുള്‍ ഔട്ടുകള്‍. ചെറിയ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് പുള്‍ഔട്ടുകള്‍ വയ്ക്കാം. ജാറുകള്‍, ഓയില്‍ ബോട്ടിലുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവ സൂക്ഷിക്കാനുള്ള പുള്‍ഔട്ടുകളുണ്ട്.

ഓയില്‍ പുള്‍ഔട്ട്

ചെറിയബോട്ടിലുകളും മറ്റും സൂക്ഷിക്കാനുള്ള സൗകര്യമാണിത്. പ്രത്യേകിച്ചും എണ്ണകളും മറ്റും സൂക്ഷിക്കുന്ന കുപ്പികള്‍. ഡബിള്‍ ബാസ്‌കറ്റ് ഓയില്‍ പുള്‍ ഔട്ടുകളും ട്രിപ്പിള്‍ബാസ്‌കറ്റ് ഓയില്‍ പുള്‍ഔട്ടുകളും വിപണിയിലുണ്ട്. അടുപ്പിനടുത്തുള്ള മൂലകളില്‍ ഇത് പിടിപ്പിക്കാം.

ഡിറ്റര്‍ജെന്റ് പുള്‍ഔട്ട്

പാത്രങ്ങള്‍ കഴുകാനുള്ള സോപ്പ്, ജെല്ലുകള്‍ എന്നിവയെല്ലാം ഇതിനുള്ളില്‍ ഒതുക്കാം. 

മാജിക് പുള്‍ഔട്ട്

രണ്ട് ചുമരുകള്‍ ചേരുന്ന കോര്‍ണറുകള്‍ക്ക് സാധാരണ ഉപയോഗമുണ്ടാവില്ല. ആ സ്ഥലം വെറുതേ കിടക്കും. അടിയില്‍ കബോര്‍ഡ് ചെയ്യുമ്പോള്‍ ആ സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് മാജിക് പുള്‍ഔട്ടുകള്‍ വയ്ക്കുന്നത്. 40-45 സൈസിലാണ് ഇത് കിട്ടുന്നത്. കബോര്‍ഡുകള്‍ പണിയുമ്പോള്‍ തന്നെ പുള്‍ഔട്ടും വയ്ക്കുന്നതാണ് ഉചിതം. 
ഇവ കൂടാതെ സിങ്കിന് താഴെ പാഴ് വസ്തുക്കള്‍ ഇടാനുള്ള വേസ്റ്റ് പുള്‍ഔട്ടുകളും, കിച്ചണ്‍ടേബിളിന് താഴെ കത്തിയും സ്പൂണും ടൗവ്വലുകളുമൊക്കെ ഭദ്രമായി വയ്ക്കാനുള്ള പുള്‍ഔട്ടുകളും ഉണ്ട്. 

കടപ്പാട്: മുജീബ് റഹ്മാന്‍
ആര്‍ക്കിടെക്ട്, കോഴിക്കോട്

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Kitchen Interior