ണ്ടൊക്കെ  പണവും സ്ഥലും പിന്നൊരു മേസ്തിരിയും ഉണ്ടായാല്‍ വീട് റെഡി പക്ഷേ ഇന്ന് അങ്ങനെയല്ല. എന്തിനും സ്‌പെഷ്യലിസ്റ്റുകള്‍ ഉള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. വീടുപണിയുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാകാത്തവരാണ്‌ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. പക്ഷേ പോക്കറ്റ് കാലിയാക്കുന്ന പാഴ്‌ച്ചെലവാണെന്ന് കരുതി പലരും ഇന്റീരിയര്‍ ഡിസൈനര്‍മാരെ ഒഴിവാക്കുകയാണ് പതിവ്‌.

എന്താണ് ഇന്റീരിയര്‍ ഡിസൈനിങ്ങ്  

വീടുപണിയില്‍ ആര്‍ക്കിടെക്റ്റിനുള്ള പ്രധാന്യം പോലെ തന്നെയാണ് ഇന്റീരിയര്‍  ഡിസൈനര്‍ക്കുമുള്ളത്. ആധുനികലോകത്ത് ഏതു നിര്‍മാണപ്രക്രിയയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഇന്റീരിയർ ഡിസൈനിങ് മാറിക്കഴിഞ്ഞു. വെറുതെ കര്‍ട്ടനുകളും ലൈറ്റുകളും മറ്റും ഉപയോഗിച്ച് വീട് അലങ്കരിക്കുകയാണ് ഇന്റീരിയര്‍ ഡിസൈനറുടെ ജോലിയെന്നു കരുതിയെങ്കില്‍ തെറ്റി. ഡെക്കറേഷനല്ല ഇന്റീരിയര്‍ ഡിസൈനിങ്ങ്. നിങ്ങളുടെ വീടിന്റെ ചുമരിന്റെ നിറവും നിലത്ത് എന്തുതരം ഫ്ലോറിങ്ങ് മെറ്റീരിയല്‌‍‍ പതിക്കണമെന്നതുമെല്ലാം ഇന്റീരിയര്‍ ഡിസൈനര്‍ക്ക് തീരുമാനിക്കാം. സോഫയും കസേരകളും ടെലിവിഷനുമൊക്കെ എവിടെ ക്രമീകരിക്കണമെന്നതും വളരെ വിദഗ്ദ്ധമായി ചെയ്യാന്‍ കഴിയുന്നത് ഇന്റീരിയര്‍ ഡിസൈനര്‍ക്കാണ്.  

feza

വീടുകള്‍ മാത്രമല്ല വന്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, എയര്‍പോര്‍ട്ടുകള്‍, തിയേറ്ററുകള്‍ എന്നിവയെല്ലാം രൂപകല്പന ചെയ്യുന്നതിൽ ഇന്റീരിയര്‍ ഡിസൈനര്‍മാർക്ക് നിർണായക പങ്കുണ്ട്. കൊമേഴ്ഷ്യൽ ഡിസൈനിങ്, റെസിഡന്‍ഷ്യല്‍ ഡിസൈനിങ്. ലാന്‍ഡ്സ്‌കേപ്പ് ഡിസൈനിങ്, ബെഡ്റൂം ഡിസൈനിങ് എന്നിങ്ങനെ ഇന്റീരിയര്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് നിരവധി വിഭാഗങ്ങളുണ്ട്. 

ഇതൊക്കെ സ്വയം ചെയ്താല്‍ പേരെ, എന്തിനാണ് ഒരു ഇന്റീരിയര്‍ ഡിസൈനര്‍?
ഈ ചോദ്യം പലരും ചോദിക്കുന്നതാണ്. ഒരു പാഴ്‌ചെലവോ അധിക ചെലവോ ഒക്കെയാണ് ഇന്റീരിയര്‍ ഡിസൈനിങ് എന്നതാണ് പലരുടെയും ധാരണ. നല്ലൊരു മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ കൂടിയായ ഇന്റീരിയര്‍ ഡിസൈനര്‍ക്ക് തീര്‍ച്ചയായും നിങ്ങളെക്കാള്‍ വളരെ നന്നായി  ഈ ജോലി നിര്‍വ്വഹിക്കാനാകും. അതും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍. വിപണിയിലെ പുതിയ ട്രെന്റ് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വളരെ നല്ല ധാരണയുള്ള ആളായിരിക്കും ഒരു ഇന്റീരിയര്‍ ഡിസൈനര്‍. വീടിനകത്തെ സ്‌പെയിസ് മാനേജ്‌മെന്റും വളരെ കൃത്യമായി ചെയ്യാന്‍ ഇന്റീയര്‍ ഡിസൈനര്‍ക്കാവും. നിങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും എന്താണെന്ന് മനസിലാക്കി നിര്‍മിച്ച കെട്ടിടത്തെ വീടാക്കിമാറ്റുകയാണ് ഒരു ഇന്റീരിയര്‍ ഡിസൈനറുടെ പ്രധാന ജോലി. നമ്മള്‍ സാധനങ്ങള്‍ സ്വയം തിരഞ്ഞെടുത്ത് ഇന്റീരിയര്‍ ചെയ്യുമ്പോള്‍ ഒരുപക്ഷേ വീട് ഒരു ഫര്‍ണിച്ചര്‍ കടയാകാന്‍ വരെ സാധ്യതയുണ്ട്. ഫര്‍ണിച്ചര്‍ തട്ടി വീട്ടിലൂടെ നടക്കാന്‍ പോലുമാകാത്ത അവസ്ഥവരും. ഈ അവസ്ഥ ഒഴിവാക്കാന്‍ ഇന്റീരിയര്‍ ഡിസൈനര്‍ തന്നെയാണ് നല്ലത്. 

feza

വീടിന്റെ ഇന്റീരിയര്‍ എപ്പോള്‍ മാറ്റണമെന്നു തോന്നിയാലും നിങ്ങള്‍ക്ക് ഒരു ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കാവുന്നതാണ്. ഉദാഹരണത്തിന്  വീട് വെച്ച് കുറെ നാൾ കഴിയുമ്പോൾ ലിവിങ്ങ് റൂമിന്റെ പകുതി ഓഫീസ് റൂം ആക്കിമാറ്റണമെന്നു കരുതുക. ഇന്റീരിയര്‍ ഡിസൈനര്‍ക്ക് നിങ്ങളെ സഹായിക്കാനാകും. ഇന്റീരിയര്‍ ഡിസൈനറുടെ ജോലി ആ കെട്ടിടത്തെ നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന വീടാക്കി അണിയിച്ചൊരുക്കുക എന്നതാണ്.

feza

എപ്പോഴാണ് ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കേണ്ടത്
പലരും പലപ്പോഴും വീട് പൂര്‍ണമായി പണിതു കഴിഞ്ഞതിന് ശേഷമാണ് ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കുന്നത്. എന്നാല്‍ വീടിന്റെ സ്‌ട്രെച്ചര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കണം. കാരണം ഈ ഘട്ടത്തിലാണ് വീടിന്റെ വയറിങ്ങ്  ചെയ്യുന്നത്. ഇന്റീരിയറില്‍ ലൈറ്റിങ്ങിന് വളരെ പ്രധാന്യമുണ്ട് അതിനാല്‍ വീട് പണിതതിനുശേഷമാണ് ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കുന്നതെങ്കില്‍ പലപ്പോഴും വീട് കുത്തിപ്പോളിച്ച് വീണ്ടും വയറിങ്ങ് നടത്തേണ്ടിവരും. ഇത് സാമ്പത്തിക നഷ്ടംമാത്രമല്ല സമയ നഷ്ടത്തിനും ഇടയാക്കും. ഇതൊഴിവാക്കാന്‍ വയറിങ്‌ നടത്തുന്നതിന് മുന്‍പ് ഇന്റീരിയര്‍ ഡിസൈനറെ സമീപിക്കുക. 

feza

ശ്രദ്ധിക്കുക
ഇന്റീരിയര്‍ ഡിസൈനര്‍ക്ക് വേണ്ടത് യോഗ്യത സര്‍ട്ടിഫിക്കറ്റ്‌ അല്ല. അനുഭവ പരിജ്ഞാനവും ഭാവനയും കഴിവുമാണ് ഈ രംഗത്തുള്ളവരുടെ കൈമുതല്‍. അതിനാല്‍ തന്നെ പരിചയസമ്പന്നരെ  നിങ്ങളുടെ വീട് ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. മുന്‍വര്‍ക്കുകള്‍ വിലയിരുത്തിയും മറ്റും ഇന്റീരിയര്‍ ഡിസൈനറെ തിരഞ്ഞെടുക്കാം. നിങ്ങള്‍ പറയുന്ന ആശയങ്ങള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാകുന്നുണ്ടെന്നു ഉറപ്പുവരുത്തണം. 

വിവരങ്ങള്‍ക്ക് കടപ്പാട്:
Vinod Antony
Feza Interiors & Architectural Solutions 
Perinthalmanna, Kochi, Bengaluru