വീട്ടിലെ കിടപ്പുമുറി ചെറുതായി പോയി എന്ന് തോന്നുണ്ടോ? ഒന്ന്  വലുതാക്കിയെടുക്കാന്‍ വലിയ ചെലവ് വരുമെന്നതുകൊണ്ട് അതില്‍ തന്നെ അങ്ങ് അഡ്ജസ്റ്റ് ചെയ്യുകയാണോ? എന്നാല്‍ പൊളിച്ചു പണിയാതെ തന്നെ കിടപ്പുമുറി വലുതാക്കാന്‍ വിദ്യകളുണ്ട്. റൂമിലുള്ള ചില സെറ്റപ്പുകള്‍ മാറ്റിയാല്‍ മതി

ചുവരുകള്‍ക്കു ഇളം നിറങ്ങള്‍ നല്‍കുക 

home


ഇളം നിറങ്ങള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുറിക്കു കൂടുതല്‍ വലുപ്പം തോന്നിക്കുന്നതിനോടൊപ്പം മുറിയിലാകമാനം തെളിച്ചവും നല്‍കും. കടും നിറങ്ങള്‍ അതേസമയം വെളിച്ചത്തെ ആഗിരണം ചെയ്യുകയും മുറി ഇടുങ്ങിയതും ഇരുണ്ടതുമായി തോന്നിക്കും. അതിനാല്‍  ഇളം നീല, ഇളം പച്ച, വെള്ള, ക്രീം എന്നീ നിറങ്ങള്‍ ചെറിയ മുറികളുടെ ചുവരുകള്‍ക്കു നല്‍കുക. 


സീലിങ്ങില്‍ കടും നിറങ്ങള്‍ ഉപയോഗിക്കുക

home


ചുവരുകളില്‍ ഇളം നിറവും സീലിംഗില്‍ ഇരുണ്ട നിറവും നല്‍കിയാല്‍ സ്വാഭാവികമായും ശ്രദ്ധ ആദ്യം ചെല്ലുക സീലിംഗിലേക്കാകും. ഇത് സീലിങ് ഉയരത്തിലാണെന്ന് പ്രതീതി ജനിപ്പിച്ച് മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിപ്പിക്കുകയും ചെയ്യും. 

മുറിയില്‍ കണ്ണാടികള്‍ സ്ഥാപിക്കുക 

home

home

ചുവരുകളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിച്ചാല്‍ അവ വെളിച്ചത്തെ പ്രതിഫലിപ്പിച്ചു മുറിക്ക് വലുപ്പം തോന്നിപ്പിക്കും. ഇന്‍ ബില്‍റ്റ് ആയ അലമാരയ്ക്കും, ബാത്‌റൂമിന്റെ വാതിലിനും, ഒഴിഞ്ഞ ചുവരിലും കണ്ണാടികള്‍ സ്ഥാപിച്ച് മുറിക്ക് ഇങ്ങനെ വലിപ്പക്കൂടുതല്‍ ഉണ്ടെന്ന മിഥ്യ ഉണ്ടാക്കാം.' 

ഇന്‍ ബില്‍റ്റ് സ്റ്റോറേജ് നല്‍കുക 

home


മരത്തിന്റെയും സ്റ്റീലിന്റെയുമെല്ലാം അലമാര വാങ്ങിച്ചിടാതെ ചുവരുകളില്‍ സ്റ്റോറേജ് സ്‌പേസ് ഉണ്ടാക്കി അതിനു മരത്തിന്റെയോ സ്റ്റീലിന്റെയോ ഫിനിഷ് നല്‍കാം. ഇത്തരത്തില്‍ മുറിയില്‍ ധാരാളം സ്‌പേയ്‌സ് നല്‍കി വലുപ്പക്കൂടുതല്‍ തോന്നിപ്പിക്കാം. കട്ടിലിനു താഴെയും സ്റ്റോറേജ് സ്‌പേസ് നല്‍കാവുന്നതാണ്.

ഫര്‍ണിച്ചറുകളുടെ എണ്ണം പരമാവധി കുറയ്ക്കുക 

home

home

മുറികളില്‍ ഫര്‍ണീച്ചറുകള്‍ കുറവാണെങ്കില്‍ തന്നെ ധാരാളം വലുപ്പം തോന്നിക്കും. അതിനാല്‍  സ്റ്റോറേജ് ഉള്ള കട്ടില്‍ ഉപയോഗിച്ചും മറ്റ് അനാവശ്യ ഫര്‍ണീച്ചറുകള്‍ ഒഴിവാക്കിയും ഇടുക. കുട്ടികളുടെ മുറിയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഓരോ ബെഡ് നല്‍കാതെ ബങ്കര്‍ ബെഡ് എന്ന ഓപ്ഷ്ന്‍ തിരഞ്ഞെടുക്കാം. താഴെയുള്ള ഭാഗം കാണുന്ന തരത്തിലുള്ള കട്ടിലായാലും മുറിയില്‍ സ്‌പേസ് ഉള്ളതായി തോന്നിപ്പിക്കും. കട്ടിൽ ഉപയോഗിക്കാതെ  നിലത്തു വിരിച്ചിടുന്ന കിടക്ക ഉപയോഗിച്ചും ഇത്തരത്തില്‍ സ്‌പേസ് ലാഭിക്കാം. ഹെഡ് റെസ്റ്റിനു പകരം ചെറിയൊരു ടേബിള്‍ നല്‍കാം.

ചുവരുകളില്‍ അമിതമായ ഡെക്കറേഷന്‍സ് ഒഴിവാക്കുക 

home


ചെറിയ മുറിയാണെങ്കില്‍ കഴിവതും ചുവരുകള്‍ ഒഴിച്ചിടാന്‍ നോക്കുക. അമിതമായ അലങ്കാരങ്ങള്‍ മുറിയുടെ വലിപ്പക്കുറവ് എടുത്തു കാണിക്കും.

കിടക്കവിരികളും കര്‍ട്ടനുകളും സിമ്പിളാക്കുക

കിടപ്പുവിരികള്‍ക്കു ഇളം നിറങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ കടുംനിറങ്ങളില്‍ അമിതമായ ഡിസൈനുകള്‍ ഇല്ലാതായവ തിരഞ്ഞെടുക്കാം.
 
കര്‍ട്ടനുകള്‍ കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതും തിരഞ്ഞെടുക്കുക. കടും നിറങ്ങള്‍ വെളിച്ചത്തെ കടത്തി വിടാതെ മുറി ഇരുണ്ടതും വലുപ്പം കുറഞ്ഞതുമായി തോന്നിപ്പിക്കും. ബ്ലൈന്‍ഡുകള്‍ പൂര്‍ണമായും ഒഴിവാക്കുക. 

ചുവരുകളില്‍ സ്ഥാപിക്കുന്ന തരത്തിലേക്ക് വെളിച്ചത്തിന്റെ ക്രമീകരണങ്ങള്‍ മാറ്റുക 

home


ബെഡ് ലാംപ് കട്ടിലിന്റെ സൈഡില്‍ ടേബിളില്‍ വെക്കാതെ ചുവരുകളില്‍ കിടക്കയുടെ ഇരുവശത്തുമായി സ്ഥാപിക്കാം. അതുപോലെ ചെറിയ ഷാന്‍ഡ്‌ലിയറുകളും ഉപയോഗിക്കാം.