വീടിനുളളിലെ ഒഴിഞ്ഞ മൂലകള്‍ പലപ്പോഴും ഒരു അഭംഗിയാണ്. ചിലര്‍ ഈ ഭാഗത്ത് ചെരുപ്പുകള്‍ കൂട്ടി ഇടുകയോ, വലിയ ഒരു ഇന്‍ഡോര്‍ ചെടി വയ്ക്കുകയോ മറ്റോ ചെയ്ത് ഈ ഭാഗത്തെ അവഗണിക്കും. സ്റ്റെയര്‍കേസ് തുടങ്ങുന്ന സ്ഥലം, ഡൈനിങ് റൂം, വാതിലിന്റെ സൈഡിലുള്ള സ്ഥലങ്ങള്‍, ഡൈനിങ് റൂമിന്റെ മൂലകള്‍.. ഇങ്ങനെ വീടിനകത്ത് ഒഴിഞ്ഞ മൂലകള്‍ ധാരാളമുണ്ട്. ഈ ഒഴിഞ്ഞ ഭാഗങ്ങളെ മാറ്റിമറിക്കാന്‍ ചിലവഴികള്‍ പരീക്ഷിച്ചാലോ.

1. ലിവിങ് റൂമില്‍ കോഫി ടേബിളിനും സോഫയ്ക്കും അരികിലുള്ള സ്ഥലത്ത് ഭിത്തിയില്‍ ചെറിയോരു ബുക്ക് ഷെല്‍ഫ് വയ്ക്കാം. 

2. ഒഴിഞ്ഞമൂലകളില്‍ ആന്റിക് ലുക്ക് തരുന്ന മിററുകള്‍, ആന്റിക് ഡെക്കറേഷന്‍ ഇവ നല്‍കിയാലോ

3. ഗാലറി വാള്‍ കോര്‍ണറുകള്‍ വരെ നീട്ടി നല്‍കാം. ഇത് ഒഴിഞ്ഞ മൂലകളെ ഇല്ലാതാക്കും. 

4. കൂടുതല്‍  സ്റ്റോറേജ് വേണമെന്ന് തോന്നിയാല്‍ ഈ ഒഴിഞ്ഞ ഭാഗങ്ങളില്‍ ഷെല്‍ഫുകളോ പുള്‍ഔട്ടുകളോ വയ്ക്കാം. പുസ്തകങ്ങളോ, പാത്രങ്ങളോ, ചെടികളോ എന്തും ഇവയില്‍ വയ്ക്കാം.

5. സെക്ഷണല്‍ സോഫകള്‍ മൂലകളുടെ അഭംഗി ഇല്ലാതാക്കാന്‍ സഹായിക്കും.  സ്‌റ്റൈലിഷ് ലുക്ക് അല്ലെങ്കിലും ഇടക്കൊന്ന് ഒറ്റക്കിരിക്കണമെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് മാത്രമുള്ള ഒരു ഇരിപ്പിടമാകും അത്. വേണമെങ്കില്‍ ഈ ഭാഗത്ത് ഹാങിങ് ചെയറുകളും പരീക്ഷിക്കാം.

home

6. മൂലകളില്‍ ചെടികള്‍ വയ്ക്കുന്നതും ഭംഗിയാണ് സ്ഥലം എത്രയുണ്ട് എന്നതനുസരിച്ച് യോജിക്കുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. ഫിഡില്‍ ലീഫ് ഫിഗ്, പീസ് ലില്ലി.. ഇവയൊക്കെ പരീക്ഷിക്കാം.

7. ലിവിങ് റൂമിന്റെ കോര്‍ണറില്‍ ഒരു ഫേക്ക് ഫയര്‍ പ്ലേസ് ഒരുക്കാം. ഇത് മുറിക്ക് കൗതുകവും ഭംഗിയും തരും

Content Highlights: how to decorate empty corners in home