പുസ്തകങ്ങളുടെ കലവറയാണ് ലൈബ്രറി. വായനാശീലവും മികച്ച പുസ്തക ശേഖരവുമുള്ളവരാണെങ്കില്‍ വീട്ടില്‍ തന്നെ ഒരു കൊച്ചു ലൈബ്രറി ഉണ്ടാക്കാവുന്നതാണ്. വീട്ടില്‍ ഒരു മുറി തന്നെ വായനാമുറിയാക്കി മാറ്റാം. വായനാമുറി ഡിസൈന്‍ ചെയ്യുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിച്ചു നോക്കൂ.

ഷെല്‍ഫ്:  ഒരു പുസ്തപ്രേമി ഏറ്റവുമധികം ശ്രദ്ധിക്കുന്ന കാര്യമാണ് പുസ്തകം വെക്കാനുള്ള സ്ഥലം. പുസ്തകത്തിനുള്ള ഷെല്‍ഫ് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യാവുന്നതാണ്. വ്യത്യസ്ത ഡിസൈനുകള്‍ ഷെല്ഡ#ഫിനു മാത്രമായി നല്‍കാവുന്നതാണ്. ഷെല്‍ഫിനോടൊപ്പം തന്നെ ആകര്‍ഷകമാകുന്ന രീതിയിലുള്ള കാബിനുകളും മറ്റു സ്‌റ്റോറേജ് സ്‌പെയ്‌സും നല്‍കാവുന്നതാണ്. 

shelf
getty images

ലൈറ്റിങ്:  വായനയെ പോലെ തന്നെ പ്രധാന്യം കൊടുക്കേണ്ട ഒന്നാണ് വായനാ മുറിയിലെ ലൈറ്റിങ്. മുറിയലെ പ്രധാന ലൈറ്റിന് പുറമെ ഒരു ടേബിള്‍ ലാമ്പ് നല്‍കാവുന്നതാണ്. 5000k മുതല്‍ 6500 k വരെയുള്ള ലൈറ്റുകളാണ് കുടുതല്‍ ഉത്തമം. 

seating
getty images

സീറ്റിങ്:  സുഖമായി സ്വസ്ഥതമായി ഇരുന്ന് വേണം വായിക്കാന്‍. അതുകൊണ്ട് തന്നെ സുഖമമായ രീതിയില്‍ ഇരുന്ന് വായിക്കാന്‍ സാധിക്കുന്ന കസേരകള്‍ വേണം വായനമുറിയില്‍ വെക്കാന്‍. ചാരുകസേര, പാദപീഠം, ബെഞ്ച് തുടങ്ങിയ ഇരിപ്പിടങ്ങള്‍ ഹോം ലൈബ്രറികള്‍ക്ക് കൂടുതല്‍ അനുയോജ്യം. 

seating
getty images

മേശ: ഡെസ്‌ക് എന്നത് വായനാമുറിയില്‍ കൊണ്ടു വരാവുന്ന ഒരു മികച്ച് ഓപ്ഷനാണ്. വായനാമുറി കുട്ടികള്‍ക്ക് പഠിക്കാനുള്ള  സ്റ്റഡിറൂമായും ഉപയോഗിക്കാവുന്നതാണ്. 

desk
getty images

ഇതിനുപുറമെ, ഫീച്ചര്‍വാള്‍, ഇന്റീരിയര്‍  പ്ലാന്റ്‌സ്‌, കൂജകള്‍, ശില്‍പങ്ങള്‍, തുടങ്ങിയ ഡിസൈനുകളും, വസ്തുക്കളും വായനാമുറിയെ മനോഹരമാക്കാനായി നല്‍കാവുന്നതാണ്.

interior
getty images

content highlight: Home Library Ideas to Create Your Very Own Smart Home