കുറച്ചു തിളക്കമുള്ള വാള്‍പേപ്പറുകള്‍ ഇന്ന് ട്രെന്‍ഡായി വരുന്നുണ്ട്. മെറ്റാലിക് നിറത്തില്‍ ജ്യോമെട്രിക് പ്രിന്റുകളുള്ളവയും ഗോള്‍ഡ് അല്ലെങ്കില്‍ കോപ്പര്‍ നിറങ്ങളില്‍ ഷെയ്ഡ് പോലെ വരുന്ന വാള്‍ പേപ്പറുകളും വീടിന്റെ ചുവരുകള്‍ക്ക് കൂടുതല്‍ ഭംഗി പകരും. വാള്‍പേപ്പറുകളിലും കടുംനിറങ്ങളല്ല, കണ്ണിന് കുളിര്‍മ നല്‍കുന്ന നിറങ്ങള്‍ക്കാണ് പ്രിയം. 

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

സ്വീകരണമുറിയിലും നല്ല ഉയരമുള്ള ഫാമിലി റൂമിലുമൊക്കെ ഷാന്‍ഡ്ലിയര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. മേല്‍ക്കൂര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഷാന്‍ഡ്ലിയര്‍ ആളുകള്‍ അധികം തിരഞ്ഞെടുക്കുന്നില്ല. പകരം പല ലെയറുകളായി തൂങ്ങിക്കിടക്കുന്നതാണ് ഭംഗി. ബ്രാസ് ഗോള്‍ഡ്, കോപ്പര്‍ എന്നീ നിറങ്ങളിലുള്ള ഷാന്‍ഡ്ലിയറുകള്‍ക്കും ആവശ്യക്കാര്‍ ഏറെ. 

പുറത്തുള്ള ഭംഗി കൂടി കാണുന്ന വിധത്തില്‍ വലിയ ജനാലകളുള്ള വീടുകളാണ് ഇപ്പോഴത്തെ പ്രത്യേകത. അതുകൊണ്ട് വീട് നിര്‍മിക്കുമ്പോള്‍ തന്നെ കര്‍ട്ടനിടാന്‍ ആവശ്യമായ സ്പേസ് ഒരുക്കുന്നുണ്ട്. ചില വീടുകളില്‍ സീലിങ്ങില്‍ തന്നെ കര്‍ട്ടനിടാനുള്ള സ്പേസ് വയ്ക്കാറുണ്ട്. പണ്ടത്തെ പരുപരുത്ത കട്ടിയുള്ള കോട്ടണ്‍ കര്‍ട്ടന്‍ ഔട്ടായി. പകരം കോട്ടണ്‍ സാറ്റിന്‍, സെമി സില്‍ക്ക് തുണികളാണ് കര്‍ട്ടനായി വരുന്നത്. കോപ്പര്‍, ഗോള്‍ഡ്, ബ്ലാക്ക് മെറ്റല്‍, ചാര്‍ക്കോള്‍ എന്നിവയിലാണ് കര്‍ട്ടന്‍ ഇടാനുള്ള റോഡുകള്‍. അവയില്‍ നിന്ന് ചേരുന്നത് തിരഞ്ഞെടുക്കാം. 

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: geometric wallpapers and different curtains