പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി പടിവാതിലില്‍ എത്തി കഴിഞ്ഞു. ആഘോഷാവസരങ്ങള്‍ക്കായി  വീടൊരുക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല . എന്നാല്‍ വിശേഷാവസരങ്ങളെ സ്വീകരിക്കാന്‍ വീടിനെ എളുപ്പത്തില്‍ സജ്ജമാക്കാന്‍ ചില വഴികളുണ്ട്.

  •  ഒരു വീടിന്റെ മര്‍മ സ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന അടുക്കളയില്‍ നിന്ന് തന്നെ ആദ്യം തുടങ്ങാം. ആഘോഷമല്ലേ നിറങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട. ഷെല്‍ഫുകളിലോ അടുക്കളയിലെ പാത്രങ്ങളിലോ നിറങ്ങള്‍ കൊണ്ട് വരാം.  തവികളും മറ്റും തൂക്കിയിടുന്ന ഹാങ്ങറുകള്‍ക്ക് ഒരു റസ്റ്റിക് ലുക്ക് നല്‍കാം. വ്യത്യസ്തവും കൗതുകകരവുമായ അടുക്കളോപകരണങ്ങള്‍ വാങ്ങാം.
  • പല നിറത്തിലുള്ള കര്‍ട്ടനുകള്‍ വീടിന്റെ മൂഡ് തന്നെ മാറ്റും. നേര്‍ത്ത, കനം കുറഞ്ഞ പല നിറത്തിലുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാം. ഗോള്‍ഡന്‍ നിറം ആഘോഷത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. ഐവറി, ഗോള്‍ഡ് തുടങ്ങിയ നിറങ്ങളില്‍ കസവ് പ്രിന്റ് വരുന്ന കര്‍ട്ടനുകള്‍ വീടിന് ആഡംബരം നല്‍കും . ടിഷ്യു, സില്‍ക്ക് തുടങ്ങിയ ഫാബ്രിക്കുകളിലുള്ള കര്‍ട്ടനുകള്‍ ആഘോഷാവസരങ്ങള്‍ക്ക് അനുയോജ്യമാണ്. 
curtains
pic credit : rilame.com
  • കുഷ്യനുകളാണ് സ്വീകരണമുറിയെ അടിമുടി മാറ്റാന്‍ കഴിയുന്ന ഒരു ഘടകം. പല നിറത്തിലുള്ള കുഷ്യനുകള്‍ മുറിയ്ക്ക് ജീവന്‍ പകരും. സോഫ കവറുകളിലും വര്‍ണങ്ങള്‍ നിറയ്ക്കാം. പിങ്ക്, ഓറഞ്ച്, നീല തുടങ്ങിയ നിറങ്ങളില്‍ ഗോള്‍ഡന്‍ പ്രിന്റ് വരുന്നത് നല്ലൊരു അലങ്കാരമാണ്. എത്ര ഡള്‍ ആയ മുറിക്കും ഉണര്‍വ് പകരാന്‍ ഇത്തരം കുഷ്യനുകള്‍ ധാരാളം. സില്‍ക്ക്, ജൂട്ട് വെല്‍വറ്റ് തുടങ്ങിയ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാം. 
cushions
pic credit : ongsono.com
  • വീട് പെട്ടെന്ന് പെയിന്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല. പല നിറത്തിലും വലുപ്പത്തിലുമുള്ള വാള്‍ഹാങ്ങിങ്ങുകള്‍ ചുവരുകള്‍ക്ക് പുതിയ മുഖം നല്‍കും. 
  • വെളിച്ചത്തിന്റെ ഉത്സവമായതു കൊണ്ട് തന്നെ പല നിറത്തിലുള്ള എല്‍ ഇ ഡി  ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാം.