വീടിനെ ഇഷ്ടപ്പെടുന്ന ആരുടെ ഉള്ളിലും ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ഉണ്ടാകും. ഇന്റീരിയര്‍ ഡിസൈനിങ്ങ് പഠിക്കാതെ തന്നെ ഇന്റീരിയര്‍ ഡിസൈനര്‍ ആകാം. താല്‍പര്യം മാത്രം മുതല്‍ക്കൂട്ടായാല്‍ മതി, പിന്നെ നിങ്ങളുടെ വീടിനോട് ഒരല്‍പ്പം പ്രണയവും.

ഇതാ വീട്ടില്‍ നിങ്ങളുടെ ഇന്റീരിയര്‍ വൈഭവം പരീക്ഷിക്കാനുള്ള എളുപ്പ വഴികള്‍

സിറ്റൗട്ടിലിരിക്കുമ്പോള്‍ അല്‍പം വിരസത തോന്നുന്നുണ്ടോ? എങ്കില്‍ ഇതാ ഒരു പരിഹാരം. സിറ്റൗട്ടിലെ കസേരയുടെ കുഷ്യന്‍ മാറ്റുക. ലൈറ്റിന്റെ നിറം മാറ്റുക. ഒരു പൂച്ചെടി സിറ്റൗട്ടിന്റെ സൈഡില്‍ വയ്ക്കുകയും ചെയ്യാം. കുഷ്യൻ ഏത് നിറത്തിൽ ഉള്ളത് വേണമെന്നും അതുപോലെ ഏതുചെടി വേണമെന്നും ഏത് നിറത്തിലുളള ലൈറ്റ് വേണമെന്നും നിങ്ങളുടെ ഭാവന പോലെ ഇരിക്കട്ടെ. 

അടുക്കള വിരസമായാല്‍ ഒരു കുഞ്ഞ് അക്വേറിയം അടുക്കളയില്‍ വെച്ചോളു. പാത്രങ്ങള്‍ മാത്രമല്ല ഇഷ്ടപ്പെട്ട ഫ്‌ളവര്‍ വെയ്‌സും അടുക്കളയില്‍ വയ്ക്കാം.

home
Image credit:Home Design Vip​

ഡൈനിങ്ങ് ഹാളില്‍ വേണ്ടത്രെ സ്ഥലം പോരെന്നു തോന്നിയാല്‍ സോഫ സെറ്റിന്റെ പൊസിഷന്‍ ഒന്നു മാറ്റിനോക്കു. കോണോട് കോണ്‍ ചേര്‍ത്ത് വെച്ചാല്‍ സ്ഥലം ലാഭിക്കാം. 

ബെഡ്റൂമിന് പുതുമ നല്‍കാനും ബെഡിന്റെ പൊസിഷന്‍ മാറ്റിയാല്‍ മതി. ഷെല്‍ഫിലെ പുസ്തകങ്ങള്‍ വ്യത്യസ്തമായ രീതിയിൽ അടുക്കിവെച്ചാല്‍ ലൈബ്രറിയ്ക്കും പുതുമ നല്‍കാം.

Tenstikers
Image credit:TenStickers

ചുവരുകൾഅലങ്കരിക്കാൻ പെയിന്റ് തന്നെ വേണമെന്ന് നിർബന്ധം പിടിക്കണോ? സ്റ്റിക്കറുകൾ ഒട്ടിച്ചും ചുവരുകൽ മനോഹരമാക്കാം. ചുവരുകള്‍ക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സ്റ്റിക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. പൂക്കള്‍, പക്ഷികള്‍, തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തു ലഭിക്കും.

WALL
Image credit:GigglePEDIA

കര്‍ട്ടണ്‍, കുഷ്യന്‍, ബെഡ്ഷീറ്റ്, ലൈറ്റുകള്‍ എന്നിവയില്‍ അല്‍പം മാറ്റം വരുത്തിയാല്‍ തന്നെ വീടിന് വ്യത്യസ്തത കൈവരും. നിങ്ങളുടെ കളര്‍സെന്‍സും ഭാവനയും ഒന്നു പരീക്ഷിക്കണമെന്നുമാത്രം. മുട്ടത്തോടും ചകിരിയും തുടങ്ങി എന്തിനെയും ഇന്റീരിയറില്‍ പരീക്ഷിക്കാം..